ഞാൻ മദ്യപിച്ചപ്പോൾ എടുത്ത വീഡിയോ ആണ് – ‘അമ്മ അത് കണ്ടു ചിരിച്ചതേ ഉള്ളു അച്ഛൻ പക്ഷേ. പറഞ്ഞത് പ്രീയ വാര്യർ.

1073

ഒരു ചെറിയ വീഡിയോ ക്ലിപ്പ് കൊണ്ട് ജീവിതം തന്നെ മാറി മറിഞ്ഞ പെൺകുട്ടിയാണ് മലയാളിയായ പ്രീയ വാര്യർ.വിങ്ക് ഗേൾ എന്ന് ലോകം മുഴുവൻ അറിയപ്പെട്ട താരം. ഓമൽ ലുലു സംവിധാനം ചെയ്ത ആധാർ ലവ് എന്ന ചിത്രത്തിലൂടെയാണ് പ്രീയ വാര്യർ അഭിനയ രംഗത്തേക്ക് എത്തുന്നത്. ചിത്രത്തിലെ നായിക പ്രീയ ആയിരുന്നില്ല എങ്കിലും ചിത്രത്തിലെ ഒരു സീൻ ഇന്ത്യ ഒട്ടാകെ ആരാധകരുണ്ടാക്കാൻ പ്രീയ വാര്യരെ സഹായിച്ചു.

നിമിഷ നേരം കൊണ്ട് സൂപ്പർ താരമായ പെൺകുട്ടി പിന്നീടങ്ങോട്ട് ക്രൂരമായ ട്രോളുകളുടെയും സദാചാര ആക്രമങ്ങളുടെയും ഇരയായിരുന്നു. താര പരിവേഷം കിട്ടിയപ്പോളും അല്ലാത്തപോലും തനിക്ക് ഒരു മാറ്റവും ഉണ്ടായിട്ടില്ല എന്ന് പ്രീയ പറയുന്നു. അത് കൊണ്ട് തന്നെ തന്റെ നേരെ മോശം ട്രോളുകൾ ഉണ്ടായപ്പോൾ യാഥരു സങ്കടവുമായില്ലായിരുന്നു എന്ന് താരം പറയുന്നു.

ADVERTISEMENTS
   

ആദ്യമൊകകെ ചില ട്രോളുകൾ വേദനിപ്പിച്ചു എങ്കിലും പിന്നീടങ്ങോട്ട് കാര്യമാക്കാതെയായി. തന്നെ വലിച്ചു താഴെയിടാൻ നോക്കിയപ്പോളും അതാണ് തനിക്ക് കൂൾ ആയി ഇരിക്കാൻ തോന്നിയത് എന്ന് പ്രീയ പറയുന്നു. അതോടൊപ്പം തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെ പ്രീയ ഇതിനകം തന്റെ സാനിദ്ധ്യം അറിയിച്ചു കഴിഞ്ഞു. ബോളിവുഡിലും താരം തന്റെ വരവ് അറിയിച്ചിട്ടുണ്ട്.

ഇപ്പോള്‍ പ്രീയ വാര്യര്‍ സുഹൃത്തുക്കള്‍ക്കൊപ്പം മദ്ധ്യപിചിരിക്കുന്ന പഴയ വീഡിയോ വീണ്ടും വൈറല്‍ ആവുകയാണ്.

മദ്യപിച്ചു സുഹൃത്തുക്കൾക്കൊപ്പം ഇരിക്കുന്നതും കരയുന്നതും തെറി പറയുന്നതുമായ പ്രിയയുടെ  ആ വീഡിയോ അന്ന്  ഇന്റർനെറ്റിൽ വൈറലായിരുന്നു. അതിനെ കുറിച്ചുള്ള ചോദ്യത്തിന് അത് തന്റെ തന്നെ വീഡിയോ ആണെന്നും എല്ലാരും ചെയ്യുന്നതൊക്കെയാണ് താനും അതിൽ ചെയ്തിരിക്കുന്നത് എന്നും അതിൽ യാതൊരു മോശവുമുണ്ടെന്നു തനിക്ക് തോന്നിയിട്ടില്ല എന്നുമാണ് പ്രീയ വാര്യർ പറയുന്നത്. താന്‍ ബംഗ്ലൂരില്‍ ഉള്ളപ്പോള്‍ എടുത്ത വീഡിയോ ആണെന്നാണ് പ്രിയ വാര്യര്‍ പറയുന്നത്.

അന്ന് മദ്യപിക്കാൻ പോകുമ്പോൾ വീട്ടിൽ ചോദിച്ചിട്ടാണ് സുഹൃത്തുക്കൾക്കൊപ്പം പോയത് എന്നും അന്ന് ആദ്യമായി ആണ് മദ്യപിക്കാന്‍ പോകുന്നത്. തന്റെ ആ വീഡിയോ കണ്ടിട്ട് അമ്മ ചിരിക്കുകയാണ് ചെയ്തത്. അച്ഛനോട് ചോദിച്ചിട്ട് തന്നെയാണ് താന്‍ കൂടുകാര്‍ക്കൊപ്പം പോയത്. എന്തിനാണ് ഇങ്ങനെ മോശം കാര്യങ്ങള്‍ കുടിച്ചിട്ട് പറയുന്നത് എന്ന് മാത്രമാണ് അച്ഛന്‍ ചോദിച്ചത്. അത്രക്ക് ഫ്രീഡം തനിക്ക് തരുന്ന കുടുംബമാണ് തന്റേതു എന്നും താരം പറയുന്നു.

തന്നെ സ്നേഹിക്കുന്നവര്‍ക്കും നിയന്ത്രിക്കാന്‍ അവകാശമുള്ളവര്‍ക്കുമില്ലാത്ത ബുദ്ധിമുട്ട് മറ്റുള്ളവര്‍ക്ക് എന്തിനാണ് എന്ന് പ്രീയ ചോദിക്കുന്നു.

പ്രീയുടെ വൈറലായ വീഡിയോ കാണാം

ആ വീഡിയോ പുറത്തു വന്നതിനു ശേഷം, വലിയ സദാചാര ആക്രമാണ് പ്രിയ വാര്യര്‍ നേരിട്ടത്. പ്രീയയുടെതായി നാലോളം ബോളിവുഡ് ചിത്രങ്ങള്‍ ആണ് റിലീസ് ചെയ്യാനിരിക്കുന്നത്. വികെ പ്രകാശിന്റെ ലിവ് എന്ന ചിത്രമാണ്‌ പ്രിയയുടെതായി പുറത്തിറങ്ങാനിരിക്കുന്ന മലയാള സിനിമ.

ADVERTISEMENTS
Previous articleഞാൻ താര പുത്രി ആയതു കൊണ്ടല്ല എനിക്ക് വേഷങ്ങൾ കിട്ടുന്നത് ആലിയ ഭട്ട് പുച്ഛിച്ചു ദീപിക വീഡിയോ വൈറൽ.
Next articleമമ്മൂട്ടിയുമായി അകന്നപ്പോൾ കലൂർ ഡെന്നിസ് ചെയ്തത് മലയാള സിനിമയുടെ തലവര മാറ്റി അതിങ്ങനെ