മലയാളികൾക്ക് വളരെ സുപരിചിതയായ നടിയാണ് പ്രിയാമണി. പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തിയ സത്യം എന്ന ചിത്രം മുതലാണ് താരത്തെ മലയാളി പ്രേക്ഷകർ അറിഞ്ഞു തുടങ്ങുന്നത്. മലയാളത്തിൽ അരങ്ങേറ്റം കുറിച്ചുവെങ്കിലും നടി തിളങ്ങിയത് അന്യഭാഷകളിലായിരുന്നു .തുടർന്ന് അങ്ങോട്ട് നിരവധി സിനിമകളുടെ ഭാഗമായി മാറിയ പ്രിയാമണി 2017 ഇൽ വിവാഹിതയായി. വിവാഹ ശേഷം സിനിമ രംഗത്ത് നിലനിൽക്കുന്നുണ്ട് എങ്കിലും അങ്ങനെ വാരിക്കോരി സിനിമകൾ ചെയ്യാറില്ല. തനിക്ക് ഇഷ്ടമുള്ള പ്രമേയങ്ങളിൽ മാത്രമാണ് താരം അഭിനയിക്കുന്നത്.
ഗ്ലാമർസ് രംഗങ്ങൾ, ഇന്റിമേറ്റ് രംഗങ്ങൾ എന്നിവയോട് ഒരിക്കൽ പോലും നോ പറഞ്ഞിട്ടില്ലാത്ത താരം എന്നാൽ വിവാഹശേഷം അത്തരം രംഗങ്ങൾ ചെയ്യുന്നത് ഭർത്താവിനും ഭർത്താവിന്റെ വീട്ടുകാർക്കും ഒരു ബുദ്ധിമുട്ടു ഉണ്ടാക്കുമെന്നും താരം വെളിപ്പെടുത്തിയിരുന്നു .അതിനാൽ തന്നെ ഓവർ ഗ്ലാമറസ് രംഗങ്ങളിൽ അഭിനയിക്കാൻ നടി തയ്യാറായിട്ടില്ല.
വിവാഹശേഷം പ്രിയാമണിയെ കുറിച്ച് സിനിമാലോകത്ത് നിലനിന്ന ചില കാര്യങ്ങളെ കുറിച്ചാണ് ഇപ്പോൾ ഫിലിം ജേണലിസ്റ്റ് ചെയ്യാറു ബാലു സംസാരിക്കുന്നത്. ആഗായം തമിഴ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ചെയ്യാറു ബാലു ഈ കാര്യം വ്യക്തമാക്കുന്നത് .പ്രിയാ മണി വളരെ പൊട്ടൻഷ്യൽ ഉള്ള ഒരു നടിയാണെന്നും അത് തമിഴ് സിനിമ വേണ്ടവിധം ഉപയോഗപ്പെടുത്തിയില്ല എന്നും അദ്ദേഹം പറയുന്നു
വിവാഹശേഷം പ്രിയയുടെ കരിയറിന്റെ നിയന്ത്രണം തന്നെ ഭർത്താവായ മുസ്തഫയുടെ കൈകളിൽ ആണെന്നാണ് അദ്ദേഹം പറയുന്നത്. ഇത് താൻ പറഞ്ഞതല്ല എന്നും സിനിമ ലോകത്തുണ്ടായ ഒരു പ്രചാരണമാണ് എന്നും അദ്ദേഹം പറയുന്നുണ്ട്. എന്നാൽ വിവാഹശേഷം ഒരു തെലുങ്ക് ചിത്രത്തിൽ പ്രിയാമണിക്ക് അല്പം ഗ്ലാമറസ് ആയി അഭിനയിക്കേണ്ടി വന്നു ആ സമയത്ത് അത് വലിയ പ്രശ്നമായി മാറുകയും സിനിമ ഉപേക്ഷിക്കണമെന്ന് വരെ പ്രിയയുടെ ഭർത്താവ് അന്ന് പ്രിയയോട് പറയുകയും ചെയ്തു എന്നാണ് ചെയ്യാറു ബാലു പറയുന്നത്.
അങ്ങനെയാണ് അത്തരം രംഗങ്ങളും സിനിമകളും ഒക്കെ പ്രിയാമണി ഉപേക്ഷിക്കുന്നത് എന്നാണ് ചെയ്യാറ് ബാലു പറയുന്നത്.. ഭർത്താവ് അഭിനയ ജീവിതത്തിൽ ഒരുപാട് നിയന്ത്രണങ്ങൾ വച്ചിട്ടുണ്ട് എന്ന് പ്രിയ തന്നെ തുറന്നു പറഞ്ഞ സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. സിനിമയുടെ കഥയടക്കം താൻ തന്റെ ഭർത്താവുമായി പങ്കുവെക്കാറുണ്ട് എന്നാണ് പറഞ്ഞത്. മാത്രമല്ല മറ്റു നടന്മാർക്കൊപ്പം ഒരു ഇന്റിമേറ്റ് രംഗത്തിലും അഭിനയിക്കില്ലന്ന തീരുമാനം കൂടി മുസ്തഫയുമായുള്ള വിവാഹശേഷം താൻ എടുത്തിരുന്നു എന്ന് പ്രിയാമണി തന്നെ തുറന്നു പറയുകയും ചെയ്തിരുന്നു.
തന്റെ ഭാഗത്തുണ്ടാവേണ്ട ഉത്തരവാദിത്തങ്ങളാണ് അവയൊക്കെ എന്നാണ് താൻ കരുതിയത്. അത്തരം രംഗങ്ങൾ തനിക്ക് കംഫർട്ടബിൾ അല്ലാത്തതുകൊണ്ട് തന്നെ അത് തുറന്നു പറയുകയാണ് പിന്നീട് ചെയ്തിട്ടുള്ളത് എന്നും പ്രിയാമണി പറഞ്ഞിരുന്നു അടുത്ത സമയത്ത് ഒരു സീരീസിൽ ഒരു ഇന്റിമേറ്റ് രംഗം വന്നപ്പോൾ തന്നെ തനിക്കത് ചെയ്യാൻ പറ്റില്ല എന്ന് താൻ തുറന്നു പറയുകയും ചെയ്തിരുന്നു കവിളിൽ ഒരു ചുംബനം എന്നതിനപ്പുറം അത്തരത്തിലുള്ള രംഗങ്ങളിലേക്ക് താൻ പോവില്ല എന്നായിരുന്നു പ്രിയാമണി പറഞ്ഞിരുന്നത്.