പൊതുവെ മൾട്ടി സ്റ്റാർ ചിത്രങ്ങൾ വലിയ വിജയം നേടുന്ന ഒരു സിനിമ മേഖലയാണ് മലയാള സിനിമ മേഖല അത്തരത്തിൽ നിരവധി ഉദാഹരണങ്ങൾ ഉണ്ട് . അത്തരത്തിൽ മോഹൻലാൽ മമ്മൂട്ടി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയിട്ടുള്ള ചിത്രങ്ങൾ, മോഹൻലാൽ, മമ്മൂട്ടി, ജയറാം, ദിലീപ് തുടങ്ങിയ പല താരങ്ങളും കോമ്പിനേഷൻ ചേർത്തുകൊണ്ടുള്ള ചിത്രങ്ങൾ മലയാളത്തിൽ വലിയ വിജയം നേടിയിട്ടുണ്ട്.
പ്രിത്വിരാജ് മമ്മൂട്ടിയും പ്രധാന വേഷങ്ങളിൽ എത്തിയ പോക്കിരിരാജ എന്ന ചിത്രം വലിയ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു. വളരെ കാലം മുമ്പ് തന്നെ മമ്മൂട്ടി പ്രിത്വിരാജ് എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആക്കികൊണ്ട് പൃഥ്‌വിയെ മമ്മൂട്ടിയുടെ വില്ലനാക്കിക്കൊണ്ട് അമൽ നീരദിന്റെ സംവിധാനത്തിൽ ചിത്രം പുറത്തിറങ്ങുന്നു എന്ന ഒരു അനൗൺസ്മെൻറ് ഉണ്ടായിരുന്നു. അന്ന് അത് പ്രേക്ഷകർ വലിയ ആവേശത്തോടെ വരവേറ്റ ഒന്നാണ്. കാരണം മമ്മൂട്ടിയുടെവില്ലനായി പൃഥ്വിരാജ് എത്തുക എന്ന് പറഞ്ഞാൽ തീർച്ചയായും വലിയ സാധ്യതയുള്ള ഒരു ചിത്രമാകും അത് എന്ന് ആർക്കും ഉറപ്പുള്ള കാര്യമാണ്.
വില്ലൻ റോളിൽ പ്രിത്വിയും നായകൻ റോളിൽ മമ്മൂട്ടിയും എത്തുന്ന ആ ചിത്രത്തിന് അന്ന് അരിവാൾ ചുറ്റിക നക്ഷത്രം എന്ന ടൈറ്റിലിട്ടിരുന്നു. ആ ചിത്രത്തിന് ഇനി സാധ്യതയുണ്ടോ എന്ന് ചോദ്യത്തിന് പൃഥ്വിരാജ് അടുത്ത് ഒരു അഭിമുഖത്തിൽ നൽകിയ മറുപടിയാണ് വൈറൽ ആയിരിക്കുന്നത്, മറുപടി ഇങ്ങനെയാണ്.
ആ ചിത്രത്തെക്കുറിച്ച് പൃഥ്വിരാജ് പറയുന്നത് തനിക്ക് ഒരുപാട് താൽപര്യം തോന്നിയ ഒരു സിനിമയായിരുന്നു അത്. പക്ഷേ പേര് സൂചിപ്പിക്കുന്ന പോലെ അത് കമ്മ്യൂണിസ്റ്റ് പശ്ചാത്തലമുള്ള ഒരു സിനിമയല്ല സ്വാതന്ത്ര്യത്തിന് മുമ്പ് ഉള്ള കാലഘട്ടത്തിലെ ഒരു മലയോര പ്രദേശത്ത് നടക്കുന്ന ഒരു കഥയാണ് അത്. പക്ഷേ ആ സിനിമ ഇനി വരാനുള്ള സാധ്യത ഇല്ല എന്ന് പൃഥ്വിരാജ് പറയുന്നു. അതിനു പ്രധാന കാരണമായി അദ്ദേഹം പറഞ്ഞത് ആ ചിത്രത്തിലെ കഥയുടെ പല ഭാഗങ്ങളും പല പശ്ചാത്തലങ്ങളും പിന്നീട് പല സിനിമകളിലും വന്നു എന്നും അതുകൊണ്ടുതന്നെ ഇനി അതിൻറെ കഥയ്ക്ക് ഒരു സാധ്യതയില്ല എന്നാണ് അദ്ദേഹം പറയുന്നത്. സത്യത്തിൽ പ്രിത്വിയുടെയും മമ്മൂക്കയുടെയും ആരാധകർക്ക് ഒരേ പോലെ നിരാശ നൽകുന്ന ഒരു വാർത്തയാണ് അത്.