മലയാള സിനിമയിൽ ഒരു സമയത്ത് വലിയ തോതിൽ തന്നെ വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുള്ള ഒരു വ്യക്തിയാണ് പൃഥ്വിരാജ് സുകുമാരൻ. എന്നാൽ അന്നും ഇന്നും തനിക്കെതിരെ വരുന്ന ഓരോ വിമർശനങ്ങൾക്കും കിടിലൻ മറുപടി പറഞ്ഞു കൊണ്ടാണ് പൃഥ്വിരാജ് രംഗത്തെത്താറുള്ളത്.
ഒരു അഭിമുഖത്തിൽ പോലും തപ്പി തപ്പി സംസാരിക്കുകയോ ഏതെങ്കിലും ചോദ്യത്തിന് മിണ്ടാതിരിക്കുകയോ ചെയ്യുന്ന പ്രകൃതം പൃഥ്വിരാജിന് ഇല്ല. തന്നോട് ചോദിക്കുന്ന ചോദ്യങ്ങൾക്ക് എല്ലാം വ്യക്തമായ രീതിയിൽ പ്രതിരാജ് മറുപടി പറയാറുണ്ട്. അത്തരത്തിൽ വർഷങ്ങൾക്കു മുൻപുള്ള ഒരു അഭിമുഖമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഈ അഭിമുഖത്തിൽ പൃഥ്വിരാജിനോട് ചോദിക്കുന്നത് സിനിമയുടെ ടെക്നിക്കൽ സൈഡിനെ കുറിച്ച് പൃഥ്വിരാജ് ഒരുപാട് ശ്രദ്ധിക്കാറുണ്ടെന്ന് ചിലർ പറയാറുണ്ട്.
കുറച്ച് ആളുകൾ അതിനെ ജാഡയായി ആണ് കണക്കാക്കുന്നത്. എന്താണ് അതിനെക്കുറിച്ച് പറയാനുള്ളത്. ഇതിന് മറുപടിയായി പൃഥ്വിരാജ് പറയുന്നത്. ഞാൻ എന്തൊക്കെ ചെയ്യണം എന്നുള്ളത് ഞാൻ ആണ് തീരുമാനിക്കുന്നത്. ഞാന്‍ സിന്മയെ കുറിച്ച് ആഴത്തില്‍ പഠിക്കാന്‍ ആഗ്രഹിക്കുന ഒരു വിദ്യാര്‍ഥിയാണ് അപ്പോള്‍ അതിന്റെ സമസ്ത മേഖലയെ പറ്റിയും അറിയണം എന്ന ആഗ്രഹം എനിക്കുണ്ടാകും
ഞാൻ ഒരു ക്യാമറയൊക്കെ കണ്ടാൽ എനിക്ക് അതിനെപ്പറ്റി കൂടുതൽ അറിയാൻ താല്പര്യം തോന്നാറുണ്ട്. ഞാൻ ആദ്യമായി ക്യാമറയൊക്കെ നോക്കി തുടങ്ങുന്നത് വെള്ളിത്തിര എന്ന സിനിമയുടെ സെറ്റിൽ വച്ചാണ്. ഞാൻ സത്യത്തിൽ സിനിമയിൽ ഒരു സംവിധായകൻ ആകണമെന്ന് ആഗ്രഹിച്ച ആളാണ്. എന്റെ ഗ്രാജുവേഷൻ പൂർത്തിയാക്കിയ ശേഷം മണിരത്നത്തെ പോലെയുള്ള ഒരു വലിയ സംവിധായകന്റെ കീഴിൽ അസിസ്റ്റ് ചെയ്യണമെന്ന് ആഗ്രഹിച്ച ഒരു വ്യക്തിയാണ് ഞാൻ.
ടെക്നിക്കൽ സൈഡ് എനിക്കിഷ്ടമായതുകൊണ്ടാണ് ഞാൻ പഠിക്കുന്നത്. ഞാൻ എന്ത് ചെയ്യണം എന്നുള്ളത് എന്റെ ഇഷ്ടമല്ലേ. നാളെ ഞാൻ ചിലപ്പോൾ ഒരു ചായക്കട നടത്തും അതും എന്റെ തീരുമാനം അല്ലേ. സിനിമയുടെ എല്ലാ വശങ്ങളും പഠിക്കണമെന്ന് വളരെയധികം ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. ചിലർക്ക് അങ്ങനെ ഉണ്ടാവില്ല എന്നാൽ എനിക്ക് അങ്ങനെയല്ല.
സിനിമയെ കുറിച്ച് മുഴുവനായി പഠിക്കണമെന്ന് ആഗ്രഹമുള്ള ആളാണ് ഞാൻ. ഒരു സെറ്റിൽ പോയി നിൽക്കുമ്പോൾ എന്റെ അരികിലുള്ള ഒരു എക്യുപ്മെന്റിനെ കുറിച്ച് എനിക്കറിയില്ലെങ്കിൽ ഞാൻ വളരെ അൺകംഫർട്ടബിൾ ആകും. ഒരു പുതിയ ലൈറ്റ് കണ്ടാൽ പോലും ഞാൻ അത് എന്താണെന്ന് തിരക്കാറുണ്ട്. ഒരു പുതിയ സ്റ്റിൽ ക്യാമറ കണ്ടാൽ ഞാൻ അത് വാങ്ങി നോക്കുകയും അതിൽ ഒരു 150 സ്റ്റീൽസ് എടുക്കുകയും ഒക്കെ ചെയ്യും. അതൊക്കെ എന്റെ ചോയ്സ് ആണ്. ടെക്നിക്കൽ സൈഡിനെ കുറിച്ച് പഠിക്കാൻ എനിക്ക് വളരെയധികം ഇഷ്ടമാണ് എന്നും പൃഥ്വിരാജ് വ്യക്തമാക്കുന്നു.
തന്റെ ഇഷ്ട്ടത്തിനാണ് താന്‍ ജീവിക്കുന്നത് താന്‍ എങ്ങനെ ജീവിക്കണം എന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ല ചിലപ്പോള്‍ ഞാന്‍ നാളെ ഒരു ചായക്കട ഇടും അത് എന്റെ ചോയിസ് ആണ് എന്നും പ്രിഥ്വി പറയുന്നു.