മലയാള സിനിമയിൽ എന്നും തന്റെ അഭിപ്രായങ്ങൾ വ്യക്തമായ രീതിയിൽ തുറന്നു പറഞ്ഞിട്ടുള്ള ഒരു നടനാണ് പൃഥ്വിരാജ് സുകുമാരൻ. ഇന്നുവരെ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുക മാത്രമാണ് അദ്ദേഹം ചെയ്തിട്ടുള്ളത്.
പലപ്പോഴും വിമർശനങ്ങളുംl സൈബർ ആക്രമണങ്ങളും ഒക്കെ നേരിട്ടപ്പോഴും തന്റെ നിലപാടുകൾ അങ്ങനെ തന്നെ നിലനിൽക്കും എന്നാണ് താരം തെളിയിച്ചിട്ടുള്ളത്. ഇപ്പോഴിതാ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് വർഷങ്ങൾക്കു മുൻപുള്ള പൃഥ്വിരാജിന്റെ ഒരു അഭിമുഖമാണ്. ഈ അഭിമുഖത്തിൽ പങ്കെടുക്കാൻ എത്തിയ പൃഥ്വിരാജിനോട് അവതാരകൻ ചോദിക്കുന്നത് നേരെ ചൊവ്വേ എന്ന ഈ പരിപാടിയിൽ ശ്രീകുമാരൻ തമ്പി പറഞ്ഞിട്ടുള്ള ഒരു കാര്യമാണ്. മറ്റു പല സൂപ്പർതാരങ്ങളെയും പോലെ ഇഷ്ടപ്പെട്ട നടി വേണം തിരക്കഥ വേണം എന്നൊക്കെ പൃഥ്വിരാജ് വാശി പിടിക്കുന്നുണ്ട് എന്ന് അറിഞ്ഞു എന്നാണ്.
ഇതിനെക്കുറിച്ച് എന്താണ് അഭിപ്രായം എന്ന് ചോദിക്കുമ്പോൾ, താൻ പത്രത്തിൽ ഒരു ക്യാപ്സ്യൂൾ പോലെ ശ്രീകുമാരൻ തമ്പി സാര്‍ പറഞ്ഞ ഇക്കാര്യം അറിഞ്ഞപ്പോൾ തന്നെ അദ്ദേഹത്തെ വിളിച്ചിരുന്നു എന്നാണ് പൃഥ്വിരാജ് പറയുന്നത്. ശേഷം താൻ അദ്ദേഹത്തോട് ചോദിച്ചത് ഏത് സിനിമയിലാണ് ഞാൻ ഇഷ്ടപ്പെട്ട നടി വേണമെന്ന് വാശി പിടിച്ചത് എന്ന് ആയിരുന്നു.
അപ്പോൾ അദ്ദേഹം പറഞ്ഞു ഇന്ന സിനിമ എന്നൊന്നും പറയാൻ പറ്റില്ല. അങ്ങനെ നിങ്ങള്‍ വാശി പിടിക്കാറുണ്ട് എന്ന് കുറച്ചു പേര്‍ പറയുന്നുണ്ട്. ആരാണ് സാറിനോട് അങ്ങനെ പറഞ്ഞത്. ഒരാളുടെ പേര് പറയാമോ എന്ന് ഞാൻ ചോദിച്ചപ്പോൾ അങ്ങനെ പേരെടുത്ത് പറയാൻ സാധിക്കില്ല എന്ന് അദ്ദേഹം പറഞ്ഞു. ഒരുപാട് പേർ അങ്ങനെ പറയുന്നുണ്ട് എന്നും പറഞ്ഞു.
പറഞ്ഞ ഒരുപാട് പേരിൽ ഒരാളുടെ പേര് പറയുകയാണെങ്കിൽ എനിക്ക് അയാളെ വിളിച്ച് ഇക്കാര്യം ക്ലാരിഫൈ ചെയ്യാമായിരുന്നു എന്ന് ഞാൻ പറഞ്ഞപ്പോൾ പേര് പറയാൻ അദ്ദേഹം തയ്യാറായില്ല എന്നാണ് പൃഥ്വിരാജ് പറയുന്നത്.
ഞാൻ ഇന്നുവരെ എന്റെ ഒരൊറ്റ സിനിമയിൽ പോലും എനിക്ക് ഇന്ന നായിക വേണമെന്ന് പറഞ്ഞ് വാശി പിടിച്ചിട്ടില്ല. പക്ഷെ 100% ഞാൻ വാശി പിടിച്ചിട്ടുണ്ട് എനിക്കിഷ്ടപ്പെട്ട തിരക്കഥയായിരിക്കണം എന്ന് പറഞ്ഞ്. കാരണം എനിക്കിഷ്ടപ്പെട്ട തിരക്കഥ അല്ലെങ്കിൽ ഞാൻ ആ സിനിമ ചെയ്യില്ല. അത് ഉറപ്പാണ് എന്നും പൃഥ്വിരാജ് പറയുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടിയിരുന്നു.