രാജമൗലിയുടെ അടുത്ത ബ്രഹ്മാണ്ഡ ചിത്രത്തിൽ പൃഥ്വിരാജ് വില്ലനോ – ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

233

മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ പ്രിഥ്വിരാജ് സുകുമാരൻ, രാജമൗലി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ അഭിനയിക്കുന്നു എന്ന വാർത്തകൾ ശക്തമായി പ്രചരിക്കുന്നു. പ്രിയങ്ക ചോപ്രയും മഹേഷ് ബാബുവും പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ യാത്രാസാഹസിക ചിത്രം അമേസോൺ മഴക്കാടുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇന്ത്യാന ജോൺസിന്റെ സിനിമകളുടെ വലിയ ആരാധകനു താനെന്നും അത്തരമൊരു ചിത്രമാണ് താൻ ഒരുക്കാൻ തയ്യാറെടുക്കുന്നത് എന്നും രാജ മൗലി നേരത്തെ പറഞ്ഞിരുന്നു. തെലുങ്കിലെ ഓരോ താരങ്ങെളെയും പാൻ ഇന്ത്യൻ ലെവലിലേക്ക് എത്തിക്കാനാണ് രാജമൗലിയുടെ പ്ലാൻ എന്നും ആരാധകർ പറയുന്നുണ്ട്. പ്രഭാസിന്റെയും റാം ചരണിന്റെയും കരിയറിൽ സംഭവിച്ച മാറ്റം അതിനു ഉദാഹരണമാണ്.

റിപ്പോർട്ടുകൾ പ്രകാരം, പ്രിഥ്വിരാജ് ഈ ചിത്രത്തിൽ പ്രതിനായക വേഷമാണ് അവതരിപ്പിക്കുന്നത്. രാജമൗലി ചിത്രങ്ങളിൽ വില്ലൻ വേഷങ്ങൾ എപ്പോഴും ശ്രദ്ധേയമായിട്ടുണ്ട്. ബാഹുബലിയിലെ റാണ ദുഗ്ഗബട്ടിയുടെ പ്രകടനം ഇതിനു വലിയ ഉദാഹരണമാണ്. ആ ഒറ്റ ചിത്രത്തോടെ ഇന്ത്യ ഒട്ടാകെ റാണ അറിയപ്പെട്ടു.

ADVERTISEMENTS
   

രാജമൗലി ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ് . ഈ ചിത്രം 2025 ജനുവരിയിൽ ഷൂട്ടിംഗ് ആരംഭിക്കും. 2027 ൽ റിലീസ് ചെയ്യാനാണ് ലക്ഷ്യമിടുന്നത്. രാജമൗലിയുടെ ചിത്രങ്ങൾക്ക് ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

പിങ്ക്‌വില്ല റിപ്പോർട്ട് അനുസരിച്ചു , ബാഹുബലിയുടെയും ആർ‌ആർ‌ആറിന്റെയും വൻ വിജയത്തിന് ശേഷം എസ്‌എസ് രാജമൗലി തന്റെ അടുത്ത ഗംഭീര സിനിമാറ്റിക് പ്രോജക്റ്റിനായി തയ്യാറെടുക്കുകയാണെന്ന് റിപ്പോർട്ടുകൾ വെളിപ്പെടുത്തി. 2025 ഏപ്രിലിൽ സിനിമയുടെ നിർമ്മാണം ആരംഭിക്കും, തെലുങ്ക് സൂപ്പർസ്റ്റാർ മഹേഷ് ബാബുവിനൊപ്പം പ്രിയങ്ക ചോപ്ര നായികയായി അഭിനയിക്കുമെന്ന് റിപ്പോർട്ടുണ്ട്. രാജമൗലിയുടെ ഇതിഹാസ ബ്ലോക്ക്ബസ്റ്ററുകളോടുള്ള അഭിനിവേശവും പ്രിയങ്കയുടെയും മഹേഷിന്റെയും താരപ്രഭയും സംയോജിപ്പിച്ച ഈ സഹകരണം, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ സംരംഭത്തെക്കുറിച്ചുള്ള കൂടുതൽ അപ്‌ഡേറ്റുകൾക്കായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

“ചിത്രത്തിന്റെ എഴുത്തിന്റെ അവസാന ഘട്ടത്തിലാണ്, 2025 ഏപ്രിലിൽ ഷൂട്ടിംഗ് തുടങ്ങുവാനുള്ള ഒരുക്കത്തിലാണ്. ആഗോളതലത്തിൽ സാന്നിധ്യമുള്ള ഒരു നായികയെ എസ്‌എസ് രാജമൗലി അന്വേഷിച്ചിരുന്നു, പ്രധാന വേഷം ചെയ്യാൻ പ്രിയങ്കയേക്കാൾ മികച്ച ആരെയാണ് അദ്ദേഹം അന്വേഷിച്ചത്. കഴിഞ്ഞ 6 മാസത്തിനിടെ സംവിധായകൻ പ്രീയങ്കയുമായി ഒന്നിലധികം കൂടിക്കാഴ്ചകൾ നടത്തിയിരുന്നു, താരം സമ്മതം മൂളി എന്നാണ് റിപ്പോർട്ടുകൾ

പ്രിഥ്വിരാജ് സുകുമാരൻ മലയാളത്തിൽ മാത്രമല്ല, തെലുങ്ക്, തമിഴ്, ഹിന്ദി തുടങ്ങിയ മറ്റ് ഭാഷകളിലും ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവച്ചിട്ടുള്ള നടനാണ്. രാജമൗലി ചിത്രത്തിലെ ഈ വില്ലൻ വേഷം അദ്ദേഹത്തിന്റെ കരിയറിൽ ഒരു വഴിത്തിരിവായി മാറുമെന്നാണ് പ്രതീക്ഷ.

ADVERTISEMENTS