ഹേമ കമ്മിറ്റി റിപ്പോർട്ട് തൊടുത്തുവിട്ട കൊടുങ്കാറ്റ് ഇനിയും അവസാനിക്കുന്നില്ല. കമ്മറ്റിയിൽ സ്ത്രീകൾ നൽകിയ മൊഴിക്ക് അപ്പുറം പുറമേ നിന്നും ഓരോ സെക്കൻഡിലും നിരവധി സ്ത്രീകളാണ് തങ്ങൾ അനുഭവിച്ച ദുരന്തങ്ങളും അതിക്രമങ്ങളും തുറന്നു പറഞ്ഞു രംഗത്തെത്തിയിരിക്കുന്നത്.ആരും ഒരിക്കലും പ്രതീക്ഷിക്കാത്ത പല മലയാളം നടന്മാരും ആരോപണക്കുരുക്കിൽ വീഴുകയാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത പല മുഖങ്ങളും പല വിഗ്രഹങ്ങളുമാണ് ഉടഞ്ഞു വീഴുന്നത്..
ഇപ്പോൾ പ്രശസ്ത സംവിധായകൻ തുളസീദാസിനെതിരെ ഗുരുതരമായ ആരോപണമായി പ്രശസ്ത തെന്നിന്ത്യൻ നടിയും കുറച്ചു മലയാളം ചിത്രങ്ങളിൽ നായിക അഭിനയിച്ചിട്ടുള്ള ശ്രീദേവിക ‘അമ്മ സംഘടനയ്ക്ക് അയച്ച കത്ത് പുറത്തു വന്നിരിക്കുകയാണ്. നടി 2018ൽ അമ്മ സംഘടനയ്ക്ക് അയച്ച പരാതിക്കത്ത് ഇപ്പോൾ റിപ്പോർട്ടർ ചാനൽ പുറത്തുവിട്ടിരിക്കുന്നതാണ് അതാണ് ഇപ്പോൾ ചർച്ചയാകുന്നത്. പൃഥ്വിരാജ് നായകനായ ചിത്രമായ ‘അവൻ ചാണ്ടിയുടെ മകൻ’ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് തൻറെ ഹോട്ടലിൽ എത്തി സംവിധായകൻ സ്ഥിരമായി ഹോട്ടൽ മുറിയുടെ കതകിൽ മുട്ടിയ സംഭവത്തെയാണ് നടി പരാതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓരോ സംഭവവും വളരെ കൃത്യമായി സമയം ഉൾപ്പെടെ നടി അമ്മ ജനറൽ സെക്രട്ടറിക്ക് അയച്ച കത്തിൽ പറഞ്ഞിരിക്കുന്നു. താൻ അമ്മയിലെ ഒരു അംഗമാണെന്ന് കാര്യവും നടി വ്യക്തമാക്കിയിട്ടുണ്ട്.
താൻ സിനിമ സെറ്റിൽ വച്ച് തന്നെ നേരിട്ട് പരാതി നൽകിയിട്ടും നടപടി എടുത്തില്ലാന്ന് ശ്രീദേവിക കത്തിൽ പറയുന്നു. 2006 ൽ അവൻ ചാണ്ടിയുടെ മകൻ എന്ന സിനിമ സെറ്റിൽവെച്ച് തനിക്ക് ഉണ്ടായ മോശം അനുഭവമാണ് 2018 ൽ നടി അയച്ച കത്തിൽ വ്യക്തമാക്കുതു. തന്റെ ഹോട്ടൽ മുറിയുടെ വാതിൽ തുടർച്ചയായി രാത്രിയിൽ ആരോ വന്ന് മുട്ടി വിളിക്കുന്നുണ്ടായിരുന്നു. ഇത് മൂന്നുനാലു ദിവസം തുടർന്നുകൊണ്ടിരുന്നു. ആരാണ് വാതിൽ തട്ടുന്നത് എന്ന് താൻ റിസപ്‌ഷനിൽ വിളിച്ചു ചോദിച്ചപ്പോൾ അത് സംവിധായകൻ ആണെന്നാണ് അവർ പറഞ്ഞത്. ഇത് മൂന്നുനാലു ദിവസം തുടർച്ചയായി നടന്നുകൊണ്ടിരുന്നു എന്നും നടി പറയുന്നു.
ഈ സംഭവം തൻറെ അമ്മ തന്റെ സഹതാരമായ നടനോടു പറയുകയും അദ്ദേഹം തന്റെ മുറിയുള്ള അതേ ഫ്ലോറിൽ തനിക്കൊരു മുറി തരപ്പെടുത്തി തരികയും അങ്ങനെയാണ് ആ ശല്യം ഒഴിവായത് എന്നും നടി പറയുന്നു. എന്നാൽ അതിനു ശേഷം അടുത്ത ദിവസം ഷൂട്ടിംഗ് സൈറ്റിൽ എത്തിയ തന്നോട് സംവിധായകനായ തുളസിദാസിന്റെ പെരുമാറ്റം വളരെ രൂക്ഷമായിരുന്നു എന്നും നടി പറയുന്നു. തന്റെ രംഗങ്ങൾ കൃത്യമായി വിശദീകരിക്കാതെ ഇരിക്കുകയും തൻ്റെ മുഖത്തുപോലും സംവിധായകൻ നോക്കാതെയാണ് സംസാരിച്ചിരുന്നത്. തനിക്ക് ഡയലോഗുകൾ ഉള്ള നിരവധി രംഗങ്ങൾ സംവിധായകൻ കട്ട് ചെയ്തു കളഞ്ഞു അത് താൻ തന്റെ മുറിയുടെ ഡോർ ഓപ്പൺ ചെയ്യാത്തതുകൊണ്ടാണോ അതുണ്ടായത് എന്ന് തൻ്റെ പരാതിക്കത്തിൽ അമ്മ സംഘടനയോട് നടി എഴുതി ചോദിക്കുന്നുണ്ട്.
അന്നും താൻ ഇതിനെതിരെ പരാതി നൽകിയിരുന്നു പക്ഷേ യാതൊരു പ്രതികരണം ഉണ്ടായിരുന്നില്ല പിന്നെ 2018 ൽ ഇമെയിൽ ആയിട്ട് അമ്മ സംഘടനയ്ക്ക് അത് നടി അയച്ചു കൊടുത്തിരുന്നു.
നടിയുടെ കത്തിൽ നിന്നും ഒരു കാര്യം വ്യക്തമാണ് തന്റെ സഹതാരത്തോട് തന്റെ അമ്മ ഈ വിവരം പറഞ്ഞിട്ടുണ്ട് അങ്ങനെ തന്നെ ആ മുറിയിൽ നിന്നും അദ്ദേഹം താമസിക്കുന്ന മുറിയുള്ള ഫ്ലോറിലേക്ക് മാറ്റി താമസിപ്പിക്കുകയും ചെയ്തു പ്രശ്നം സോൾവ് ചെയ്തെന്ന് പറയുമ്പോൾ. ആ ചിത്രത്തിലെ നടിയുടെ സഹതാരം പൃഥ്വിരാജ് ആണ്. പൃഥ്വിരാജിന്റെ അവൻ ചാണ്ടിയുടെ മകൻ എന്ന ചിത്രത്തിലെ നായിക കൂടിയാണ് നടി ശ്രീദേവിക. ആ ചിത്രത്തിൻറെ ഷൂട്ടിംഗ് ലൊക്കേഷൻ സമയത്തുള്ള കാര്യങ്ങളാണ് നടി തന്റെ പരാതി കത്തിൽ പറയുന്നത്.
അപ്പോൾ ഈ വിഷയത്തിൽ പൃഥ്വിരാജിന് അറിവുണ്ടാകുമല്ലോ അപ്പോൾ തീർച്ചയായും പ്രതികരണവും ആവശ്യമാണെന്നാണ് മാധ്യമങ്ങലും സോഷ്യൽ മീഡിയയും പറയുന്നു പൃഥ്വിരാജിനെ ഈ വിഷയത്തിൽ നേരിട്ട് അറിവുണ്ടാകും എന്നുള്ളത് ഉറപ്പാണ് അതുകൊണ്ടുതന്നെ പൃഥ്വിരാജ് വിഷയത്തിൽ പ്രതികരിക്കണം എന്നും സോഷ്യൽ മീഡിയ പറയുന്നു. അവൻ ചാണ്ടിയുടെ മകനിൽ സംവിധായകന്റെ ഇച്ഛക്ക് അനുസരിച്ചു നിൽക്കാത്തതിനാൽ തനിക്ക് അർഹതപ്പെട്ട വേദനം നൽകിയിരുന്നില്ല. അന്ന് 2006 ൽ തനിക്ക് എങ്ങനെ പ്രതികരിക്കണം എന്നറിയില്ലായിരുന്നു. ആകെ ഭയന്ന് പോയി ഇപ്പോൾ നിരവധി പെൺകുട്ടികൾ ധൈര്യസമേതം രംഗത്തെത്തിയിരിക്കുനന്തു കൊണ്ടാണ് ഇത് തുറന്നു പറയുന്നത് അതിനു ധൈര്യം കിട്ടിയത് എന്നും നടി ശ്രീദേവിക പറയുന്നു.
ഇത് അന്നത്തെ ജനറൽ സെക്രട്ടറി ഇടവേള ബാബുനോട് പറഞ്ഞപ്പോൾ പരാതിയുമായി മുന്നോട്ടു പോകേണ്ട എന്ന നിലപാടാണ് അദ്ദേഹം എടുത്തത് എന്നും ശ്രീദേവിക പറയുന്നു. ഇപ്പോൾ ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജനറൽ സെക്രട്ടറിയായിരുന്ന സമയത്ത് സിദ്ദിഖിനോട് അഭിപ്രായം മാധ്യമങ്ങൾ ചോദിച്ചപ്പോൾ ആണ് സിദ്ദിഖ് 2018 ഒരു പെൺകുട്ടി അയച്ച ഈമെയിൽ തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അതിന് ഉടൻതന്നെ നടപടിയെടുക്കും എന്നൊക്കെ വെറുതെ പറഞ്ഞു പോകുന്നത്.
ഒരു സിനിമയോട് ബന്ധപ്പെട്ടു സംസാരിക്കുമ്പോൾ അതിന്റെ സംവിധായകൻ നിർമ്മാതാവ് നടൻ എന്നിവർക്കു വേണ്ടി അഡ്ജസ്റ്മെന്റിന് തയ്യാറാകേണ്ടി വരും എന്നാണ് മിക്ക പ്രൊഡക്ഷൻ കണ്ടറോളർമാരും പറയുന്നത് എന്ന് നടി ശ്രീദേവിക ഈ കത്തിൽ പറയുന്നു.
സത്യത്തിൽ വർഷങ്ങൾക്കു മുമ്പ് അയച്ച ഒരു ഇമെയിൽ അതിനുമുമ്പും വ്യക്തമായി പരാതി നൽകിയിട്ടുണ്ട് നടപടി എടുക്കാതിരുന്നതിൽ നിന്ന് തന്നെ ഒരു വ്യക്തമാണ് അമ്മ കൃത്യമായി പീഡകന്മാരുടെ ഒപ്പമാണ് എന്ന്.കാരണം അമ്മയുടെ താക്കോൽ സ്ഥാനത്തു ഇരിക്കുന്ന പലരും ഇപ്പോൾ തന്നെ ഗുരുതരമായ ലൈംഗിക പപീഡന ആരോപണങ്ങളിൽ പ്രതികളാണ് അപ്പോൾ ഇവർ എങ്ങനെ മറ്റൊരാൾ അത്തരത്തിൽ ഒരു സ്ത്രീയെ ഉപദ്രവിച്ചാൽ ഇടപെടുകയും നടപടികൾ എടുക്കുകയും ചെയ്യും എന്നത് ആർക്കും ചിന്തിക്കാവുന്ന കാര്യമാണ്.