ബ്രോ ഡാഡി സെറ്റിലെ പീഡനത്തെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞത് – അറിഞ്ഞപ്പോൾ ചെയ്തത് ഇത് – തരാം പറയുന്നത് ഇങ്ങനെ.

126

മലയാള സിനിമ മേഖലയിൽ സ്ത്രീകൾക്കെതിരായി നടക്കുന്നത് ഗുരുതരമായ ചൂഷണങ്ങളാണ് എന്നുള്ളത് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. നിരവധി സ്ത്രീകൾ തങ്ങളുടെ ദുരനുഭവങ്ങൾ മാധ്യമങ്ങൾക്ക് മുന്നേ തുറന്നുപറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോൾ നിരവധി സ്ത്രീകൾ ഈ വിഷയത്തിൽ സർക്കാർ ഏർപ്പെടുത്തിയ അന്വേഷണ ഏജൻസിക്ക് മുന്നേ തങ്ങളുടെ ദുരന്തങ്ങൾ തുറന്നുപറയുന്നുമുണ്ട്. അതുകൊണ്ടുതന്നെ വരും ദിവസങ്ങളിൽ നിരവധി പേരുടെ അറസ്റ്റ് ഉണ്ടാകുമെന്നും വ്യക്തമാക്കുന്നുണ്ട്.

ഇപ്പോൾ ഇത്തരത്തിൽ സ്ത്രീകൾക്കെതിരെ ഉള്ള അനീതിക്കെതിരെ മലയാള സിനിമ മേഖലയിൽ ശക്തമായി പ്രതികരിച്ചിരുന്ന ഒരു വ്യക്തിയാണ് നടൻ പൃഥ്വിരാജ് സുകുമാരൻ. ഇപ്പോൾ അദ്ദേഹത്തിന്റെ തന്നെ സിനിമാ സെറ്റിൽ വച്ച് അദ്ദേഹത്തിൻറെ ഒരു ചിത്രത്തിൻറെ അസിസ്റ്റൻറ് ഡയറക്ടർ ഒരു ജൂനിയർ ആർട്ടിസ്റ്റിനെ ലൈംഗികമായി ഉപദ്രവിച്ചു എന്ന അവരുടെ പരാതി കഴിഞ്ഞ ദിവസം പുറത്തുവന്നത് വലിയ ചർച്ചയായിരിക്കയാണ്. ഈ വിവരം പൃഥ്വിരാജ് അറിഞ്ഞ കാര്യവും ആ പെൺകുട്ടി തുറന്നു പറയുന്നുണ്ട്. പൃഥ്വിരാജ് മോഹൻലാൽ എന്നിവർ നായകന്മാരായി പൃഥ്വിരാജ് തന്നെ സംവിധാനവും ചെയ്ത ബ്രോ ഡാഡി എന്ന സിനിമയുടെ ഷൂട്ടിംഗ് സെറ്റിലാണ് ഇത് നടന്നത്. ഈ വിഷയത്തിൽ പൃഥ്വിരാജ് പ്രതികരണമായ രംഗത്തെത്തിയിട്ടുണ്ട്.

ADVERTISEMENTS
   
READ NOW  ഇവിടെ വ്യ ഭിച രിക്കാത്തവരായി ആരാണ് ഉള്ളത് സ്വന്തം ഭാര്യയുമായി മാത്രമാണോ നിങ്ങൾ രമിച്ചിട്ടുള്ളത് അലൻസിയർ

താൻ ആ സംഭവം അറിഞ്ഞിരുന്നില്ല എന്നും അറിഞ്ഞു ഉടൻ തന്നെ ആ കുറ്റാരോപിതനായ വ്യക്തിയായ അസിസ്റ്റൻറ് ഡയറക്ടർ മൻസൂർ റഷീദിനെ തൻറെ സെറ്റിൽ നിന്നും പറഞ്ഞു വിട്ടു എന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. അതോടൊപ്പം തന്നെ അയാൾ നേരിട്ട് പോലീസിനെ കണ്ട് നിയമനടപടി സ്വീകരണമെന്നും അദ്ദേഹം അന്ന് പറഞ്ഞിട്ടുണ്ടായിരുന്നു എന്ന് പൃഥ്വിരാജ് മാധ്യമങ്ങൾക്ക് നൽകി അഭിമുഖത്തിൽ പറയുന്നുണ്ട്.

ഈ വിഷയത്തിൽ പൃഥ്വിരാജ് പറഞ്ഞത് ഇങ്ങനെയാണ്. ചിത്രത്തിൻറെ അസിസ്റ്റൻറ് ഡയറക്ടർ ആയിരുന്നു മൻസൂർ റഷീദിനെതിരെ പോലീസിൽ ഒരു ജൂനിയർ പരാതി നൽകിയിട്ടുണ്ട് അങ്ങനെ പോലീസ് കേസ് രെജിസ്റ്റർ ചെയ്തതും തന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടർ പറയുമ്പോഴാണ് താൻ അറിയുന്നത്. തന്റെ പുതിയ ചിത്രമായഎമ്പുരാന്റെ ഷൂട്ടിംഗ് തുടങ്ങുന്ന സമയത്ത് 2023 ഒക്ടോബറിൽ ആണ് താനീവിവരം അറിയുന്നത് എന്നും എന്നാൽ അതുവരെ തനിക്ക് ഈ വിവരങ്ങളെ കുറിച്ച് യാതൊരു ധാരണയും ഇല്ലായിരുന്നുവെന്നും ഇക്കാര്യം അറിഞ്ഞ അന്ന് തന്നെ അയാളെ തന്റെ ഷൂട്ടിങ്ങിൽ നിന്നും മാറ്റി നിർത്തിയിരുന്നു.

READ NOW  നടൻമാർ കുഴപ്പമില്ല നടിമാരാണ് പ്രശ്നം - നീ മദ്രാസിലേക്ക് വാ കാണിച്ചു തരാം എന്ന് ആ നടി പറഞ്ഞു സംഭവം ഇങ്ങനെ.

അതിനുശേഷം പോലീസിന്റെ മുന്നിൽ ഹാജരാകാനും നിയമ നടപടി നേരിടാനും അയാളോട് ആവശ്യപ്പെട്ടിരുന്നു എന്നും പൃഥ്വിരാജ് പറയുന്നു. എന്നാൽ ഈ കേസുമായി ബന്ധപ്പെട്ട് ബ്രോ ഡാഡിയുടെ ഷൂട്ടിംഗ് ഹൈദരാബാദിൽ നടന്നപ്പോൾ ജൂനിയർ ആർട്ടിസ്റ്റ് ആയ ആ പെൺകുട്ടി ഹൈദരാബാദ് പോലീസിനു ആയിരുന്നു ആദ്യം പരാതി നൽകിയത്. തന്നെ കോളയിൽ മയക്ക് മരുന്ന് തന്നു ബോധരഹിതയാക്കിയതിനു ശേഷം ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് ആ യുവതിയുടെ ആരോപണം.

താൻ പരാതി കൊടുത്ത കാര്യം പൃഥ്വിരാജ് അറിഞ്ഞിരുന്നുവെന്നും ആ യുവതി പറഞ്ഞത്. ആദ്യം താൻ ഫെഫ്കയിൽ ആയിരുന്നു പരാതി കൊടുത്തതെന്നും തനിക്ക് യാതൊരു പ്രതികരണവും ലഭിച്ചില്ല എന്നും നേരത്തെ ആ പെൺകുട്ടി പറഞ്ഞിരുന്നു. തുടർന്ന് ഇയാളെ തമ്പുരാന്റെ ഷൂട്ടിംഗ് സെറ്റിലും ഉൾപ്പെടുത്തിയ കാര്യം താൻ അറിഞ്ഞപ്പോൾ ഈ ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായിരുന്ന വ്യക്തിയെ സംഭവ അറിയിക്കുകയും അദ്ദേഹം വഴി പൃഥ്വിരാജ് ഈ സംഭവം അറിഞ്ഞിരുന്നുവെന്നും യുവതി പറയുന്നു.

പിന്നീട് ഇയാളെ എമ്പുരാന്റെ സെറ്റിൽ നിന്നും പുറത്താക്കിയ കാര്യവും പരാതിക്കാരി വ്യക്തമാക്കിയിരുന്നു. പൃഥ്വിരാജ് തന്നെ സംവിധാനം ചെയ്ത പൃഥ്വിരാജ് മോഹൻലാൽ എന്നിവർ നായകന്മാരായ ആ ബ്രോ ഡാഡി എന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് 2021 ഹൈദരാബാദിൽ വച്ച് നടക്കുമ്പോഴാണ് സിനിമയിലെ ഒരു വിവാഹ രംഗം ചിത്രീകരിക്കാൻ ഉണ്ട് എന്ന് യുവതിയോട് കള്ളം പറഞ്ഞ് മൻസൂർ റഷീദ് ഹോട്ടലിൽ വിളിച്ചുവരുത്തുകയും അവിടെ വച്ച് കോളയിൽ എന്തോ കലർത്തി കൊടുത്ത് ബോധരഹിതയാക്കിയതിനു ശേഷം ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ചെയ്തതെന്ന് യുവതി വെളിപ്പെടുത്തുന്നു.

READ NOW  തന്റെ സിനിമയിലൂടെ സ്റ്റാര്‍ ആയ ആ നടന്‍ പ്രതിഫലം കുറഞ്ഞെന്നു പറഞ്ഞു കൊടുത്ത പണം വലിച്ചെറിഞ്ഞു- നടൻ പ്രേം പ്രകാശ്.

കോള കുടിച്ചയുടനെ തൻ്റെ ബോധം പോയി എന്നും തന്നെ അയാൾ പീഡിപ്പിക്കുകയായിരുന്നുവെന്നും പിന്നീട് തൻ്റെ നഗ്നചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തുകയും 6 ലക്ഷം രൂപയോളം തൻറെ കയ്യിൽ നിന്നും തട്ടിയെടുക്കുകയും ചെയ്തായി യുവതിയുടെ പരാതി. യുവതിയുടെ പരാതിയെ തുടർന്ന് അന്ന് ഹൈദ്രാബാദ് പോലീസ് എത്തിയിരുന്നെങ്കിലും മൻസൂർ അന്ന് ഒളിവിൽ പോവുകയായിരുന്നു ഉണ്ടായത്. ഇയാൾ ഉന്നത രാഷ്ട്രീയക്കാരുടെ സഹായം ലഭിച്ചിരുന്നതായും അതുപോലെതന്നെ പിന്നെ ഇയാൾ പല സിനിമയിലും പ്രവർത്തിച്ചിരുന്നതായി യുവതി പറയുന്നുണ്ട്.

ADVERTISEMENTS