തമ്പുരാനോ രാജഭരണം ഒക്കെ കഴിഞ്ഞു മിസ്റ്റർ – ഇത്തരം വിമർശനങ്ങൾക്ക് തിരുവിതാംകൂർ രാജ കുടുംബാംഗം ആദിത്യ വർമ്മ നൽകുന്ന മറുപടി ഇങ്ങനെ

34

തിരുവിതാംകൂർ രാജകുടുംബത്തിലെ പുതുതലമുറയിലെ പ്രതിനിധിയാണ് ആദിത്യ വർമ്മ. സോഷ്യൽ മീഡിയയിലും ഓൺലൈൻ മാധ്യമങ്ങളിലൂടെയുമൊക്കെ അദ്ദേഹം പൊതു ജനങ്ങൾക്ക് സുപരിചിതനാണ്. രാജകുടുംബാംഗങ്ങൾ താമസിക്കുന്ന തിരുവനന്തപുരത്തെ കൗഡിയാർ പാലസിൽ ഇപ്പോൾ താമസിക്കുന്നത് ആദിത്യ വർമയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ആണ്. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ കണക്കെടുപ്പിന്റെ ഭാഗമായി രാജ കുടുംബത്തിന്റെ പ്രതിനിധിയായി അതിൽ ഉൾപ്പെട്ടിരുന്ന വ്യക്തി കൂടിയാണ് ആദിത്യ വർമ്മ.

അവതാരിക വീണയുടെ കുറച്ചു നാളുകൾക്ക് മുൻപ് നടനാണ് അഭിമുഖത്തിൽ അദ്ദേഹത്തെ തന്റെ മുൻ അഭിമുഖങ്ങളിൽ ആദിത്യ വർമ്മ തമ്പുരാൻ എന്ന് വിളിച്ചതിന്റെ പേരിൽ തനിക്ക് വലിയ വിമർശനങ്ങൾ നേരിട്ടു എന്നും മറ്റും വീണ പറഞ്ഞിരുന്നു. വീണ ആ സംഭവം പറഞ്ഞത് ഇങ്ങനെ ഞാൻ കഴിഞ്ഞ അഭിമുഖത്തിൽ ഒന്ന് രണ്ടു തവണ അങ്ങയെ ഒന്ന് രണ്ടു തവണ തമ്പുരാനേ തമ്പുരാനെ എന്ന് വിളിച്ചിരുന്നു അപ്പോൾ ചിലർ ആ വീഡിയോയുടെ താഴെ വന്നു കമ്മന്റിട്ടു തമ്പുരാനോ ആ രാജ ഭരണം ഒകകെ കഴിഞ്ഞു മിസ്റ്റർ ഇനി ഈ പേരൊന്നും വിളിച്ചു കൊണ്ട് ഇരിക്കേണ്ട എന്ന്. ഇതിനു എന്താണ് അങ്ങേയ്ക്ക് പറയാനുള്ളത്.

ADVERTISEMENTS
   

ഈ വിമർശനങ്ങൾക്ക് ശ്രീ ആദിത്യ വർമ്മ നൽകുന്ന മറുപടി ഇങ്ങനെയാണ്. തമ്പുരാൻ എന്നത് ഒരു കാസറ്റ് നെയിം അഥവാ ജാതി പേര് ആണ്. നമ്പൂതിരിപ്പാട് ,പണിക്കർ,നായർ മേനോൻ അങ്ങനെ അതുപോലെ ഒരു ജാതി പേര് മാത്രം ആണ് തമ്പുരാൻ എന്നത്. അപ്പോൾ ആദിത്യ വർമ്മ തമ്പുരാൻ എന്ന് പറഞ്ഞാൽ തമ്പുരാൻ ജാതിയിൽ ജനിച്ച ആദിത്യ വർമ്മ എന്നാണ് അല്ലാതെ തമ്പുരാനേ എന്ന് വച്ചാൽ രാജാവ് എന്നല്ല അർഥം. രാജകുമാരൻ എന്ന് പറയാം ,പ്രിവി പേഴ്‌സ് അബൊളീഷ് ചെയ്യുന്നതിന് മുന്നേ ആണ് ഞാൻ ജനിച്ചത് അപ്പോൾ എനിക്ക് വേണമെങ്കിൽ ഒഫീഷ്യലി ടൈറ്റിൽ വെക്കാം. പക്ഷേ അങ്ങനെ വെക്കുന്നതിനു തനിക്ക് വലിയ നിർബന്ധമൊന്നുമില്ല.

എന്റെ ഡ്രൈവിംഗ് ലൈസൻസിൽ പേര് ആദിത്യ വർമ്മ എന്ന് മാത്രമാണ്. പക്ഷേ എന്റെ ആധാറിൽ പ്രിൻസ് ആദിത്യ വർമ്മ എന്നാണ്,പാസ്പോർട്ടിലും അങ്ങനെ തന്നെയാണ് . അത് തന്റെ എസ് എസ് എൽ സി ബുക്കിൽ പ്രിൻസ് ആദിത്യ വർമ്മ എന്നായിരുന്നു അതുകൊണ്ടാണ് ആധാറിൽ അങ്ങനെ പേര് വന്നത്. ഇനി ആധാർ വല്ലോം കണ്ടിട്ട് ആർക്കെങ്കിലും ഇഷ്ടപ്പെടാതെ വരുമോ എന്നറിയില്ല എന്നും തിരുവിതാം കൂർ പാലസിലെ ആദിത്യ വർമ്മ പറയുന്നു.

ADVERTISEMENTS