മോഹന്‍ ലാലിന് ഒരു വില്ലന്‍ കഥാപാത്രം നല്‍കാന്‍ കഴിയില്ല കാരണം പറഞ്ഞ് പ്രിഥ്വി രാജ്

15774

 

മലയാളത്തിൽ താരമൂല്യം ഏറ്റവും കൂടുതlലുള്ള  നടൻതന്നെയാണ്  മോഹൻലാൽ   എന്നതിൽ ആർക്കും യാതൊരു തർക്കവുമില്ല. അദ്ദേഹത്തിന്റെ അടുത്തകാലത്ത് ഇറങ്ങിയ കുറച്ചു ചിത്രങ്ങൾ വലിയതോതിൽ തന്നെ ചർച്ചയായി മാറിയെങ്കിലും ഒരു മികച്ച സ്ക്രിപ്റ്റ് ഉള്ള ചിത്രം ലഭിച്ചാൽ വലിയൊരു തിരിച്ചുവരവ് നടത്താൻ സാധിക്കുന്ന നടനാണ് മോഹൻലാൽ.

ADVERTISEMENTS
   

തന്റെ ചെറിയ പ്രായത്തില്‍ തന്നെ അദ്ദേഹം ചെയ്തു വച്ച കഥാപാത്രങ്ങള്‍ ഒന്നും ഇന്നത്തെ തലമുറയിലെ ആ പ്രായത്തിലുള്ള നടന്മാര്‍ക്ക് ചിന്തിക്കുന്നതിനും അപ്പുറമാണ്. അടുത്തിറങ്ങിയ നേര് സിനിമ മാറ്റി വച്ചാല്‍ ബാക്കിയുള്ള സിനിമകള്‍ക്കൊന്നും മികച്ച പ്രേഷക പ്രതികരണം ലഭിച്ചില്ല എന്നതാണ് വാസ്തവം.

മോഹന്‍ലാല്‍ ഒരു വില്ലന്‍ വേഷം ചെയ്തിട്ട് കാലങ്ങള്‍ ഒരുപാട് ആയിട്ടുണ്ട്.അങ്ങനെയൊരു വേഷം അദ്ദേഹത്തില്‍ എത്തുന്നില്ല എന്നതാണ് സത്യം .ഇപ്പോള്‍ അതിന്റെ കാരണം വ്യക്തമാക്കുകയാണ് നടനും സംവിധായകനുമായ പ്രിഥ്വി രാജ് .

പൃഥ്വിരാജ് ന്‍റെ വാക്കുകള്‍ ഇങ്ങനെ “ഇപ്പോള്‍ ഞാന്‍ ഒരു വില്ലന്‍ കഥാപാത്രത്തിന്റെ സ്ക്രിപ്റ്റുമായി അദ്ദേഹത്തെ സമീപിച്ചാല്‍ പിന്നെന്താ  മോനെ എന്ന് പറഞ്ഞു  100% വില്ലൻ വേഷം ചെയ്യാൻ ലാലേട്ടൻ തയ്യാറാകും ” എന്നാണ് പൃഥ്വിരാജ് പറയുന്നത്. പക്ഷേ അവിടെ ഒരു പ്രശ്നമുണ്ട് ലാലേട്ടനെ പോലെയുള്ള ഒരു നടൻ വില്ലൻ വേഷം ചെയ്യുമ്പോൾ അതിനു പറ്റിയ ഒരു സ്ക്രിപ്റ്റ് വേണം .

അദ്ദേഹത്തെ അങ്ങനെയൊരു കഥാപാത്രത്തില്‍ പ്രതിഷ്ടിക്കുമ്പോള്‍   അത് അത്രത്തോളം പവർഫുൾ ക്യാരക്ടർ ആയിരിക്കണം.അദ്ദേഹം അര്‍ഹിക്കുന്ന  രീതിയിലുള്ള ഒരു കഥാപാത്രത്തെ ആരെഴുതും.? നല്ല ഒരു സ്ക്രിപ്റ്റ് ഉണ്ടെങ്കിൽ അദ്ദേഹം തീർച്ചയായും വില്ലൻ വേഷം ചെയ്യും അതില്‍ എനിക്കൊരു സംശയവുമില്ല . പക്ഷേ ഒരു പവർഫുൾ ക്യാരക്ടറായി ലാലേട്ടൻ വരുമ്പോൾ നായകന്റെ കാര്യം കുറച്ച് കഷ്ടത്തിലാകും. അതാണ് അവിടെ ഉണ്ടാകാൻ പോകുന്ന പ്രശ്നമെന്നാണ് പൃഥ്വിരാജ് പറയുന്നത്.

പൃഥ്വിരാജിന്റെ വാക്കുകൾ വളരെയധികം ശ്രദ്ധ നേടുകയും ചെയ്തു. ജയിലർ എന്ന ചിത്രത്തിൽ ഒന്നോ രണ്ടോ മിനിറ്റ് മാത്രം നീണ്ടു നിന്ന ആ വില്ലനെ ആരും മറന്നു പോകില്ല എന്നും അതുപോലെയുള്ള ഒരു മാസ്സ് വില്ലൻ കഥാപാത്രം മലയാളത്തിൽ മോഹൻലാൽ ചെയ്യുകയാണെങ്കിൽ തീർച്ചയായും അദ്ദേഹത്തിന്റെ കരിയറിൽ വലിയ മാറ്റങ്ങൾ തന്നെ സംഭവിക്കും എന്നുമാണ് ആരാധകര്‍ അവകാശപ്പെടുന്നത് .

പൃഥ്വിരാജ് പറഞ്ഞതുപോലെ അത്തരം ഒരു സ്ക്രിപ്റ്റ് ഉണ്ടാവുക എന്നത് ഒരു വലിയ പ്രതിസന്ധി തന്നെയാണ് എന്നും ആരാധകർ പറയുന്നു. വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാള സിനിമയിലേക്ക് വലിയൊരു തിരിച്ചു വരവ് നടത്താൻ മോഹൻലാലിന് സാധിക്കട്ടെ എന്നും പൃഥ്വിരാജ് ചിത്രമായ എമ്പുരാനിലൂടെ ഒരു വമ്പൻ തിരിച്ചുവരവ് തന്നെ മോഹൻലാൽ നടത്തും എന്നുമാണ് ഇപ്പോൾ പ്രേക്ഷകർ പറയുന്നത്.

 

ADVERTISEMENTS