അന്നാദ്യമായി പ്രേം നസീർ ഒരാളെ ഒരു വേദിയിൽ വച്ച് തല്ലി വെളിപ്പെടുത്തലുമായി അദ്ദേഹത്തിന്റെ ഡ്രൈവർ സണ്ണി

999

അനശ്വരനടൻ പ്രേം നസീറിനെ കുറിച്ച് നിരവധി കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. അദ്ദേഹത്തിൻറെ സഹജീവികളോടുള്ടുള സ്നേഹവും സഹപ്രവർത്തകരുമായുള്ള ഊഷ്മളമായ ബന്ധവും സൗഹൃദവും അവർക്കും സമൂഹത്തിനും ചെയ്തിട്ടുള്ള നല്ല കാര്യങ്ങളും എല്ലാം ചർച്ചകൾ ആയിട്ടുണ്ട്. എങ്കിലും അദ്ദേഹം ഇന്നേ വരെ ഒരാളോട് ദേഷ്യപ്പെടുന്നതോ ഒരാളെ വഴക്കു പറയുന്നതോ ഒരാളെ അടിക്കുന്നതോ അത്തരത്തിലുള്ള കഥകൾ വളരെ വിരളമാണ്. എന്ന് വെച്ചാൽ അദ്ദേഹം പൊതുവേ ആരോടും ദേഷ്യപ്പെടാറില്ല. ഏറ്റവും നല്ല രീതിയിൽ മറ്റുള്ളവരോട് പെരുമാറുക എന്നുള്ളതാണ് അദ്ദേഹത്തിൻറെ ഒരു രീതി അത് അദ്ദേഹത്തിൻറെ സഹപ്രവർത്തകർ അടക്കം എല്ലാവരും പറഞ്ഞിട്ടുള്ളതാണ്.

എന്നാൽ ഒരിക്കൽ പ്രേംനസീർ ഒരു പൊതു വേദിയിൽ വച്ച് ഒരാളെ തല്ലിയിട്ടുണ്ട് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? പ്രേംനസീറിനൊപ്പം ദീർഘകാലം ഡ്രൈവറായി ജോലി ചെയ്തിരുന്ന പിന്നീട് പ്രൊഡക്ഷൻ കൺട്രോളർ ആയി മാറിയ സണ്ണി എന്ന വ്യക്തി നടത്തിയ ചില വെളിപ്പെടുത്തലാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.

ADVERTISEMENTS
   
READ NOW  സുബിയുടെ ചികിത്സ നടന്ന ആശുപത്രിക്കാർ എന്നോട് ചെയ്തത് വലിയ ചതി..! മറ്റൊരാശുപത്രിയിലായിരുന്നുവെങ്കിൽ സുബി ജീവനോടെ ഉണ്ടാകുമായിരുന്നു. ഗുരുതരാരോപണവുമായി സുബി സുരേഷിന്റെ അമ്മ രംഗത്ത്.

മാസ്റ്റർബിൽ നിന്ന് യൂട്യൂബ് ചാനൽ നൽകിയ അഭിമുഖത്തിലാണ് ശ്രീ സണ്ണി ഇത്തരത്തിൽ ഒരു പരാമർശം നടത്തിയിരിക്കുന്നത്. നിരവധി കൊല്ലങ്ങൾ പ്രേംനസീറിനൊപ്പം ഡ്രൈവറായി ജോലി നോക്കിയിരുന്ന ആളാണ് സണ്ണി. അദ്ദേഹം നടി ഫിലോമിനയുമായുള്ള തൻറെ ബന്ധത്തെക്കുറിച്ച് പറഞ്ഞതും വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇനസീർ തല്ലിയ കാര്യമാണ് അദ്ദേഹം പറയുന്നത്. ആ സംഭവത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെ.

പ്രേംനസീർ ജീവിതത്തിൽ ദേഷ്യപ്പെട്ടു താൻ കണ്ടിട്ടുള്ളത് ഒരേയൊരു തവണ മാത്രമാണ് എന്നാണ് സണ്ണി പറയുന്നത് . പ്രേം നസീറിനെ അനുമോദിക്കുന്നു ഒരു ചടങ്ങിൽ വച്ചാണ് ഇത് നടക്കുന്നത്.അക്കാലത്തെ പ്രശസ്ത മാധ്യമ പ്രവർത്തകൻ ആയിരുന്ന സിനിമ മാസിക ശങ്കരൻ നായർ എന്നയാളെ ആണ് തല്ലിയത് . അയാളുടെ സിനിമ വാരികയായിരുന്നു അന്ന് ഏറ്റവും പ്രശസ്തി ,ഒപ്പം ഏറ്റവും വലിയ വാരികയും. അതുകൊണ്ടുതന്നെ സിനിമ ലോകത്തുള്ള എല്ലാവർക്കും അയാളെ ഭയമായിരുന്നു എന്ന് സണ്ണി പറയുന്നു.

READ NOW  നീ അഞ്ചടി തരുമ്പോൾ ഒരു പാറക്കല്ലെടുത്തു നിന്റെ മുഖം ഞാൻ വികൃതമാക്കില്ലേ - ശാന്തിവിള ദിനേശ് ഉണ്ണിമുകുന്ദന് നൽകിയ ഞെട്ടിക്കുന്ന മറുപടി- സംഭവം ഇങ്ങനെ

അന്ന് കേരളത്തിൽ സിനിമാക്കാർ പേടിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു അയാൾ.അയാൾ ഒരിക്കൽ നസീറിനെ ആദരിക്കുന്ന ഒരു ചടങ്ങിൽ സ്റ്റേജിൽ സംസാരിച്ചുകൊണ്ടിരിക്കുകയാണ്.പ്രേം നസീർ അന്ന് അടുത്തുണ്ട്.ശങ്കരൻ നായർ സ്റ്റേജിൽ മദ്യപിച്ചിട്ടാണ് കയറിയിരിക്കുന്നത്. അന്ന് അയാൾ സ്റ്റേജിൽ വച്ച് പറഞ്ഞു പൂവമ്പഴം പോലിരിക്കുന്ന ഈ മനുഷ്യനെയാണ് കേരളത്തിലെ ജനങ്ങൾ പൊക്കി കൊണ്ടുനടക്കുന്നത്. നസീർ ഒരു പൂവമ്പഴമാണ് എന്നുള്ള രീതിയിൽ കളിയാക്കി കൊണ്ടാണ് അയാൾ സംസാരിച്ചത്.

പെട്ടെന്ന് എല്ലാവരും ഞെട്ടിച്ചുകൊണ്ട് പ്രേംനസീർ ചാടി എഴുന്നേറ്റ് അയാൾക്ക് ഒരു അടി കൊടുത്തു എന്നതും നഒരാളെ തല്ലുന്നത് താൻ കാണുന്നത് എന്നാണ് സണ്ണി പറയുന്നത്. പൊതുവേ നസീറിന് അങ്ങനെ ദേഷ്യം വരാറില്ല എത്ര ടഫ് സിറ്റുവേഷൻ ആയാലും അദ്ദേഹം ചെയ്തത് പുഞ്ചിരിയോടുകൂടി ഇരിക്കാറുള്ളൂ.ഈ വെളിപ്പെടുത്തൽ എത്രത്തോളം സത്യമാണ് എന്ന് അറിയില്ല എങ്കിലും നിരവധി പേർ നസീർ അങ്ങനെ ചെയ്യില്ല എന്നാണ് കമെന്റുകളിൽ പറയുന്നത്. എങ്കിലും ദീർഘ കാലം അദ്ദേഹത്തോടൊപ്പം ജോലി ചെയ്ത ആളാണ് സണ്ണി പ്രേം നസീറിന്റെ നിരവധി നന്മയുള്ള കാര്യങ്ങൾ തുറന്നു പറഞ്ഞ വ്യക്തിയാണ് അദ്ദേഹം അപ്പോൾ ഒരുപക്ഷേ അന്ന് തന്നെ സംഭവിച്ചേക്കാം എന്ന് പറയുന്നവരും കുറവല്ല.

READ NOW  കാവ്യയുടെ സ്ഥാനത്ത് അന്ന് നവ്യ ആയിരുന്നെങ്കില്‍ പ്രശ്നങ്ങള്‍ ഉണ്ടായേനെ - നേമം പുഷ്പരാജ് അന്ന് പറഞ്ഞത്.
ADVERTISEMENTS