പ്രേം നസീറിന്റെ പേര് ഒരു ക്ഷേത്രത്തിലെ ആനയ്ക്ക് ഇട്ടിരുന്നു അതിന്റ കാരണം – സംഭവം ഇങ്ങനെ അന്ന് നസീർ നൽകിയ മറുപടി ഇങ്ങനെ

360

മലയാള സിനിമയുടെ ഇതിഹാസതാരമാണ് പ്രേം നസീർ. മലയാളം കണ്ട എക്കാലത്തെ മികച്ച നടന്മാരിൽ ഒരാൾ. ഒരു സൂപ്പർതാരം എങ്ങനെയാകണമെന്ന് മലയാള സിനിമയിലെ ഏതൊരു വ്യക്തിയോട് ചോദിച്ചാലും അത് പ്രേം നസീറിനെ പോലെ ആകണം എന്നാണ് അതിനുള്ള ഏറ്റവും മികച്ച മറുപടി. നിരവധി പേർ നസീറിന്റെ സ്വഭാവഗുണങ്ങളെ കുറിച്ചും വ്യക്തിത്വത്തെ കുറിച്ചും ഇന്നും സംസാരിക്കാറുണ്ട്. മനുഷ്യനെ മനുഷ്യനായി കാണുകയും എല്ലാവരോടും സ്നേഹവും പരിഗണനയും വച്ച് പുലർത്തിയ ഒരു വലിയ മനുഷ്യസ്നേഹിയായിരുന്നു പ്രേം നസീർ . അദ്ദേഹത്തെക്കുറിച്ച് നിരവധി കഥകൾ ഉണ്ട് അദ്ദേഹത്തിൻറെ മനസ്സിന്റെ വലുപ്പവും മനുഷ്യനോടുള്ള സ്നേഹവും സിനിമ ജീവിതത്തിലെ വ്യത്യസ്തമായ സംഭവങ്ങളും ഒക്കെ.

ഒരിക്കൽ നടൻ പ്രേംനസീറിന്റെ പേരിൽ ഒരു ക്ഷേത്രത്തിൽ ഒരു ആനയ്ക്ക് ഇട്ടിരുന്നു എന്ന കാര്യം നിങ്ങൾക്കറിയാമോ. അത്തരത്തിലൊരു സംഭവം ഉണ്ടായിട്ടുണ്ട് ചിറയിൻകീഴ് ശാർക്കര ക്ഷേത്രത്തിലെ ആനക്കാണ് നസീറിന്റെ പേര് ഇട്ടിരുന്ന.ത് അതിനു പിന്നിൽ വലിയൊരു കഥയുണ്ട്. ഒരു യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിൽ ഈ വിഷയങ്ങളെക്കുറിച്ച് സംസാരിക്കാണ് പ്രേംനസീറിന്റെ അടുത്ത ബിന്ദു കൂടിയായ താജ് ബഷീർ. താജ് ബഷീറിൻറെ അമ്മയുടെ അച്ഛൻറെ പെങ്ങളുടെ മകനാണ് .

ADVERTISEMENTS
   
See also  ഒരു സ്ത്രീ, ഭാര്യ, അമ്മ എന്നീ നിലകളിലും മഞ്ജു ചേച്ചിയുടെ വലിയ ആരാധകയാണ് ;ചേച്ചിക്ക് സങ്കടം ഉണ്ടായിരുന്നേൽ എനിക്ക് മനസിലാവുമായിരുന്നു. മഞ്ജുവാര്യരെ കുറിച്ചും തനിക്കും ദിലീപിനുമെതിരെയുള്ള ആരോപണങ്ങൾക്കുമെതിരെ മുൻപ് കാവ്യാ പറഞ്ഞ വാക്കുകൾ വൈറൽ

ഒരിക്കൽ പ്രേം നസീർറിനെ തേടി സമീപത്തുള്ള ശർക്കരശ്ശേരി ക്ഷേത്രത്തിലെ ഭാരവാഹികൾ എത്തിയിരുന്നു. അവർ ക്ഷേത്രത്തിലേക്ക് ഒരു ആനയെ മേടിക്കുന്ന കാര്യം ആലോചിച്ചിരുന്നു. അതിൻറെ സംഭാവന പിരിക്കുന്നതിനായി ആദ്യ കൂപ്പൺ പ്രേംനസീറിന് കൊടുക്കുന്നതിനായി ആയിരുന്നു അവർ എത്തിയിരുന്നത്. അവരോട് അന്ന് നസീർ ചോദിച്ചു ആനയെ മേടിക്കുന്നതിന് എത്ര രൂപ ചിലവാകും എന്ന്. അപ്പോൾ അവർ ഒരു തുക പറഞ്ഞു. അത് കേട്ട് പ്രേംനസീർ പറഞ്ഞത് ഞാൻ മേടിച്ചു തരട്ടെ എന്നായിരുന്നു. ഇക്കാര്യം നിരവധി തവണ പലരും പറഞ്ഞിട്ടുള്ള വസ്തുതയാണ്.

ചിറയിൻകീഴ് ശാർക്കരശ്ശേരി ക്ഷേത്രത്തിലേക്ക് ആന കൊടുത്ത ദിവസം അന്ന് ഒരു വലിയ ആഘോഷമായിരുന്നു എന്ന് താജ് ബഷീർ പറയുന്നു. അന്ന് പ്രേംനസീറിന്റെ അടുത്ത് പലരും ചോദിച്ചു എന്താണ് നിങ്ങൾ ഒരു മുസ്ലിം ആയിട്ട് ഒരു വലിയ വിശ്വാസിയായ മുസ്ലീമായിട്ട് ക്ഷേത്രത്തിലേക്ക് ആനയെ കൊടുത്തത്എന്ന്.

അന്ന് നസീർ പറഞ്ഞത് ചിറയിൻകീഴ് എന്ന് പറയുന്നത് എൻറെ വികാരമാണ്. ഞാൻ കളിച്ചു വളർന്നത് ശാർക്കരശ്ശേരി ക്ഷേത്രത്തിന്റെ മുറ്റത്താണ്. എൻറെ കുട്ടിക്കാലം മുഴുവൻ ആ ക്ഷേത്രത്തിന് അടുത്തുള്ള സ്കൂളിലാണ് പഠിച്ചത്. എൻറെ ചെറുപ്പത്തിൽ എൻറെ കാല് തൊട്ടത് അവിടുത്തെ മണ്ണിലാണ്അങ്ങനെയുള്ള സ്ഥലത്ത് അവിടുത്തെ ആൾക്കാർ വന്നു പറയുകയാണ് അവിടത്തേക്ക് ഒരു ആനയെ വേണമെന്ന്. അങ്ങനെ ഒരു കാര്യം അവർ പറയുമ്പോൾ ഞാനും അവരുടെ കൂടെ നിൽക്കണ്ടേ എന്നാണ് അന്ന് നസീർ തന്നോട് ഈ വിഷയത്തെക്കുറിച്ച് വിമർശം ബുദ്ധിയോടെ ചോദിച്ചവരോട് പറഞ്ഞത്.

See also  ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നതിലും വലിയ തെറ്റാണോ പെപ്പെ ചെയ്തത്: ഇങ്ങനെ ആക്ഷേപിക്കുന്നത് ശരിയോ?

പക്ഷേ അന്ന് ക്ഷേത്ര ഭാരവാഹികൾ പിരിവെടുക്കാനാണ് വന്നത്. ആദ്യത്തെ രസീത് നസീറിന് കൊടുത്തു തുടങ്ങാം എന്ന് വച്ചാണ് ക്ഷേത്ര ഭാരവാഹികൾ എത്തിയത്അന്ന് നസീർ അവരോട് ചോദിച്ചത് ആനയ്ക്ക് എന്ത് വില വരും എന്ന്. അവർഒരു തുക പറയുന്നു. അപ്പോൾ നസീർ പറഞ്ഞു നിങ്ങൾ വിഷമിക്കേണ്ട ആനയെ ഞാൻ വാങ്ങി തരാമെന്ന്. അങ്ങനെ നസീറിനോടുള്ള ആദര സൂചകമായി ആ ആനയ്ക്ക് നസീർ എന്ന് ആണ് അന്നത്തെ ക്ഷേത്ര ഭാരവാഹികൾ പേര് നൽകിയത് എന്ന് മുൻപ് പലരും പൽ അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

ആ സമയം അപ്പോൾ മുസ്ലിങ്ങൾക്ക് എല്ലാം പ്രശ്നമായി. നിങ്ങൾ അമ്പലത്തിലേക്ക് ആനയെ കൊടുത്തു നിങ്ങൾ മുസ്ലീമായിട്ടു നമ്മുടെ പള്ളിയിലേക്ക് ഒന്നും ചെയ്യുന്നില്ലല്ലോ എന്ന് ഒരു സംസാരമുണ്ടായി. അപ്പോൾ അന്ന് നസീർ ചോദിച്ചു നിങ്ങൾക്ക് എന്താണ് ഞാൻ ചെയ്തു തരേണ്ടത് എന്ന്അന്നവർ ആവശ്യപ്പെട്ടത് പള്ളിക്ക് വലിയൊരു കമാനം വേണം എന്നായിരുന്നു. അങ്ങനെ അദ്ദേഹത്തിന്റെ വാപ്പ ഷാഹുൽഹമീദിന്റെ പേരിൽ ഒരു വലിയ കമാനം നസീർ പണിഞ്ഞു കൊടുക്കുകയാണ് ഉണ്ടായത്

See also  തന്റെ സിനിമയിലൂടെ സ്റ്റാര്‍ ആയ ആ നടന്‍ പ്രതിഫലം കുറഞ്ഞെന്നു പറഞ്ഞു കൊടുത്ത പണം വലിച്ചെറിഞ്ഞു- നടൻ പ്രേം പ്രകാശ്.

അത്തരത്തിൽ സമുദായ മൈത്രിക്ക് വേണ്ടി നിലകൊണ്ടിട്ടുള്ള ഒരു വ്യക്തിത്വം കൂടിയായിരുന്നു പ്രേംനസീർ താജ് ബഷീർ ഓർക്കുന്നു. അതെ പോലെ സ്വന്തം നാട്ടിൽ എക്സ് റേ യൂണിറ്റ് തുടങ്ങാൻ വലിയ ഒരു കെട്ടിടം അമ്മയുടെ പേരിൽ നസീർ നിർമ്മിച്ച് കൊടുത്തു. അവിടെയുള്ള സ്‌കൂൾ ചെറിയ സ്‌കൂൾ ആയിരുന്നു ഹൈ സ്‌കൂൾ ആക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടപ്പോൾ അതിനു വേണ്ടി മൂന്നു നിലയുള്ള കൂറ്റൻ കെട്ടിടം നിർമ്മിച്ച് നൽകി . നാഗനെ തന്റെ നാടിനു വേണ്ടി നിരവധി കാര്യങ്ങൾ നസീർ ചെയ്തിട്ടുണ്ട് .

ADVERTISEMENTS