തന്റെ പിഞ്ചുകുട്ടികളായ ജയ്, ജിയ എന്നിവരുമായി കൂടുതൽ അടുക്കാൻ ആഗ്രഹിക്കുന്ന പാപ്പരാസികൾക്കും ആരാധകർക്കും പ്രീതി സിന്റ ശനിയാഴ്ച ഒരു കർശന സന്ദേശം അയച്ചു. നടിയും പഞ്ചാബ് കിംഗ്‌സ് ടീം ഉടമയും ആയ ബോളിവുഡ് താരം തന്നെ ഞെട്ടിപ്പിച്ച രണ്ടു സംഭവങ്ങൾ അഭിമുഖീകരിച്ചതിന് ശേഷമാണ് ഈ പ്രസ്താവന പുറപ്പെടുവിച്ചിത്തിരിക്കുന്നത്.
“എന്റെ കുട്ടികൾ ഇരകളാക്കപ്പെടാൻ ഉദ്ദേശിച്ചുള്ളതല്ല, അതിനാൽ ദയവായി എന്റെ കുട്ടികളെ വെറുതെ വിടൂ, ഫോട്ടോകൾക്കായി അവരുടെ അടുത്തേക്ക് വരുകയോ അവരെ തൊടുകയോ പിടിക്കുകയോ ചെയ്യരുത്,” പ്രീതി സിന്റ തന്റെ പ്രസ്താവനയിൽ എഴുതി. “അവർ ശിശുക്കളാണ്, സെലിബ്രിറ്റികളല്ല, ശിശുക്കളെപ്പോലെയാണ് പരിഗണിക്കേണ്ടത്.”
പ്രീതി സിന്റയുടെ സമ്മതമില്ലാതെ മകൾ ജിയയെ പിടിച്ച് ചുംബിച്ച ഒരു സ്ത്രീയെക്കുറിച്ച് താരം സംസാരിച്ചു.
“ഒരു സ്ത്രീ അവളുടെ (ജിയയുടെ) ഫോട്ടോ എടുക്കാൻ ശ്രമിച്ചു. ഞങ്ങൾ അവളോട് വിനയപൂർവ്വം അങ്ങനെ ചെയ്യരുത് എന്ന് അവളോട് ആവശ്യപ്പെട്ടപ്പോൾ അവൾ നടന്നുപോയി, പക്ഷേ പെട്ടെന്ന് എന്റെ മകളെ അവളുടെ കൈകളിൽ കോരിയെടുത്ത് അവളുടെ ചുണ്ടോടടുത്ത ഭാഗത്തു നനഞ്ഞ ഒരു വലിയ ചുംബനം നൽകി, എന്തൊരു ഭംഗിയാണെന്ന് പറഞ്ഞ് പെട്ടന്ന് ഓടിപ്പോയി.സിന്റ ട്വിറ്ററിൽ കുറിച്ചു. “ഈ സ്ത്രീ ഒരു എലൈറ്റ് കെട്ടിടത്തിലാണ് താമസിക്കുന്നത്, എന്റെ കുട്ടികൾ കളിക്കുന്ന പൂന്തോട്ടത്തിലായിരുന്നു അവരും നിന്നിരുന്നത്. ഞാൻ ഒരു സെലിബ്രിറ്റി അല്ലായിരുന്നുവെങ്കിൽ, ഞാൻ ഒരുപക്ഷേ മോശമായി പ്രതികരിക്കുമായിരുന്നു, പക്ഷേ ഒരു സീൻ ഉണ്ടാക്കാൻ ഞാൻ ആഗ്രഹിക്കാത്തതിനാൽ ഞാൻ ശാന്തയായിരുന്നു. ”
വികലാംഗനായ ഭിക്ഷാടകനായി തോന്നുന്ന ഒരു വ്യക്തി മൂലം തനിക്കുണ്ടാകുന്ന വിഷമവും പ്രീതി സിന്റ തുറന്നു പറഞ്ഞിട്ടുണ്ട്. വർഷങ്ങളായി ആ മനുഷ്യൻ പണത്തിനായി തന്നെ ശല്യപ്പെടുത്തിയിരുന്നുവെന്നും തനിക്ക് കഴിയുമ്പോഴെല്ലാം അയാൾക്ക് പണം നൽകിയിട്ടുണ്ടെന്നും സിന്റ പറഞ്ഞു. എന്നിരുന്നാലും, ഇത്തവണ അവളുടെ കൈയിൽ പണമില്ലാത്തതിനാൽ കാര്യങ്ങൾ വ്യത്യസ്തമായിരുന്നു.
“അവൻ പണം ചോദിച്ചപ്പോൾ, ഇന്ന് ക്ഷമിക്കണം, എന്റെ പക്കൽ പണമില്ല, ഒരു ക്രെഡിറ്റ് കാർഡ് മാത്രമേയുള്ളൂ, എന്റെ കൂടെയുള്ള സ്ത്രീ അവളുടെ പഴ്സിൽ നിന്ന് കുറച്ച് പണം അവനു നൽകി, അത് പോരാഞ്ഞതിനാൽ അയാൾ അത് അവളുടെ നേരെ വലിച്ചെറിഞ്ഞു, അക്രമാസക്തനാകാൻ തുടങ്ങി. നിങ്ങൾക്ക് കാണാനാകുന്നതുപോലെ, അവൻ കുറച്ച് സമയത്തേക്ക് ഞങ്ങളെ പിന്തുടരുകയും കൂടുതൽ അക്രമാസക്തനാവുകയും ചെയ്തു,” സംഭവത്തിന്റെ ഒരു വീഡിയോ പങ്കിട്ടുകൊണ്ട് അവർ പറഞ്ഞു. “ഫോട്ടോഗ്രാഫർമാർ ഈ സംഭവം തമാശയായി ആണ് കണ്ടത്. ഞങ്ങളെ സഹായിക്കുന്നതിന് പകരം അവർ വീഡിയോ ചിത്രീകരിക്കുകയും ചിരിക്കുകയും ചെയ്തു. ഞങ്ങളുടെ കാറിനെ പിന്തുടരുകയോ ഞങ്ങളെ ശല്യപ്പെടുത്തുകയോ ചെയ്യരുതെന്ന് ആരും അവനോട് പറഞ്ഞിട്ടില്ല.”
Two events this week have left me a bit shaken pic.twitter.com/fbq6jr9gyV
— Preity G Zinta (@realpreityzinta) April 8, 2023
സംഭവം കൂടുതൽ വഷളായതോടെ താൻ അതിൽ കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടി വന്നു എന്ന് പ്രീതി പറയുന്നു.
“ഞാൻ ആദ്യം ഒരു മനുഷ്യനാണ്, പിന്നെ അമ്മയും പിന്നെ ഒരു സെലിബ്രിറ്റിയും ആണെന്ന് ആളുകൾ തിരിച്ചറിയുന്ന സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ഞാൻ കരുതുന്നു. ഫോട്ടോകളും വീഡിയോകളും ശബ്ദശകലങ്ങളും ഞങ്ങളോട് ആവശ്യപ്പെടുന്ന ഫോട്ടോഗ്രാഫർമാർക്കും കൃപയും മനുഷ്യത്വവും ഉണ്ടായിരിക്കുമെന്ന് ഞാൻ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു. ചിത്രീകരണത്തിനും ചിരിക്കുന്നതിനുപകരം ഭാവിയിൽ സഹായിക്കാനുമുള്ള പക്വത കാണിക്കണം എന്ന് ആഗ്രഹിക്കുന്നതായി അവർ പറയുന്നു, കാരണം ഇപ്പോഴും ഇതൊന്നും ഒരു തമാശയല്ല, ”അവർ പറയുന്നു.