Advertisement
Home CELEBRITY കേരളത്തിലെ രീതിക്ക് പറ്റുന്നതല്ലല്ലോ ആ വസ്ത്രം എന്ന ചോദ്യത്തിന് പ്രയാഗയുടെ പ്രതികരണം ഇങ്ങനെ.(വീഡിയോ)

കേരളത്തിലെ രീതിക്ക് പറ്റുന്നതല്ലല്ലോ ആ വസ്ത്രം എന്ന ചോദ്യത്തിന് പ്രയാഗയുടെ പ്രതികരണം ഇങ്ങനെ.(വീഡിയോ)

3478

 

ഒരു മുറൈ വന്ത് പാർത്തായ എന്ന ഉണ്ണി മുകുന്ദൻ ചിത്രത്തിലൂടെയാണ് പ്രയാഗ മാർട്ടിൻ ബിഗ് സ്ക്രീനിൽ എത്തുന്നത്.ആ ചിത്രത്തിലെ കഥാപാത്രം ദാവണിയുടുത്ത വളരെ ശാലീന സുന്ദരിയായ, ഇടുപ്പു വരെ മുടിയുള്ള ഒരു കഥാപാത്രമാണ്. ആശാലീന സുന്ദരിയെ മലയാളികൾ ആ സിനിമയോടു കൂടി തന്നെ നെഞ്ചേറ്റിയതാണ്.
എന്നാൽ പിന്നീട് വന്ന സിനിമകളിലെ കഥാപാത്രങ്ങൾ ഒന്നും അത്രയ്ക്ക് പ്രേക്ഷക മനസ്സിൽ ഇടം പിടിക്കാൻ തക്കതായിരുന്നില്ല.കുറച്ചു ചിത്രങ്ങളിൽ നായികയായി അഭിനയിച്ചു അതിനുശേഷം പ്രയാഗ മാർട്ടിൻ മലയാളത്തിൽ നിന്നും ഒരു നീണ്ട ഇടവേള എടുക്കുകയുണ്ടായി. സിനിമകളിൽ പ്രത്യക്ഷപ്പെട്ടില്ലെങ്കിലും പൊതു പരിപാടികളിലും ചാനൽ പരിപാടികളിലും എല്ലാം പ്രയാഗയുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു. ചാനൽ പരിപാടികളിൽ പ്രയാഗയുടെ വസ്ത്രധാരണ രീതികളും അപ്പിയറൻസും എല്ലാം ട്രോളുകൾക്ക് ഇരയായിട്ടുണ്ട്.

പ്രയാഗ പോസ്റ്റ് ചിത്രത്തിന്റെ താഴെയെല്ലാം ഒരുപാട് കമൻസും ട്രോളുകളും നിറയാറുണ്ട്.ട്രോളന്മാർ ആവശ്യത്തിനും അനാവശ്യത്തിനും പ്രയാഗയുടെ ഫോട്ടോ ട്രോളനായി എടുക്കാറുണ്ട് . എന്നാൽ, കുറച്ചു ദിവസങ്ങൾക്ക് മുമ്പ് തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയിൽ പങ്കെടുത്തപ്പോൾ ധരിച്ച നടിയുടെ വേഷമാണ് ഇപ്പോൾ കേരള ജനതയെ ചൊടിപ്പിച്ചിരിക്കുന്നത്.

ADVERTISEMENTS
READ NOW  ആക്ഷൻ ഹീറോ ബിജുവിൽ നിവിൻ പോളി "സാധനം" എന്ന് വിളിച്ചു അപമാനിച്ചു എന്ന വിവാദത്തിനു മഞ്ജു വാണിയുടെ മറുപടി.

പ്രയാഗ മാർട്ടിന്റെ ഏറ്റവും പുതിയ ചിത്രമായ ഡാൻസ് പാർട്ടി എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയിൽ പങ്കെടുത്ത നടിയുടെ വേഷമാണ് ഇപ്പോൾ ചർച്ച . നടി ഒരു ബ്ലാക്ക് ലോങ്ങ് ഷർട്ടും പാച്ചസുള്ള പാന്റും ആണ് ധരിച്ചിരുന്നത്. ഈ ചിത്രങ്ങളും പ്രമോഷൻ പരിപാടിയുടെ വീഡിയോയും വൈറലായതോടെ സൈബർ ആക്രമണവും അതിനെ തുടർന്ന് മോശം കമന്റുകളും ധാരാളമായി എത്തി ഇതിനെതിരെ പ്രയാഗയുടെ മറുപടി ഇങ്ങനെയായിരുന്നു.

ഒരു യൂട്യൂബ് ചാനലിനോടാണ് പ്രയാഗ പ്രതികരിച്ചത്.കമന്റിനുള്ളിൽ ഇത് കേരളത്തിന്റെ രീതിക്ക് പറ്റുന്ന വസ്ത്രം അല്ലല്ലോ .മാന്യമായ വസ്ത്രം ധരിച്ചുകൂടെ എന്നാണ് പലരും ചോദിച്ചിരിക്കുന്നത് എന്ന അവതാരികയുടെ ചോദ്യത്തിന് പ്രയാഗയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.

“ഞാൻ എന്തു ധരിക്കണം എന്നുള്ളത് എന്റെ ഇഷ്ടമാണ് ഓരോരുത്തർക്കും അവരവരുടെ ഇഷ്ടം ഉണ്ടാകുമല്ലോ.അതിനിടയിൽ വന്ന് നെഗറ്റീവ് കമന്റുകൾ മറ്റുള്ളവർ പറയുന്നതിന് എനിക്കൊന്നും ചെയ്യാൻ കഴിയില്ല. വേറെ ആളുകളുടെ ഇഷ്ടത്തിന് അല്ലല്ലോ ഞാൻ ജീവിക്കേണ്ടത് എന്റെ ഇഷ്ടത്തിനല്ലേ ഞാൻ ജീവിക്കേണ്ടത്. ഞാനൊരു മലയാളം നടിയാണ് എന്നുള്ളത് കൊണ്ട് അടച്ചു കെട്ടി പൂട്ടി നടക്കണം എന്നാണോ? ഈ ചോദ്യങ്ങൾ ഒന്നും എന്നോട് അല്ല ചോദിക്കേണ്ടത് ഇതിനൊക്കെ നെഗറ്റീവ് കമന്റ് ഇടുന്നവരോടും നെഗറ്റിവിറ്റി പരത്തുന്നവരോടുമാണ് ചോദിക്കേണ്ടത് എന്നാണ് പ്രയാഗ പറയുന്നത്.

READ NOW  നടി ശ്രീവിദ്യയുടെ മരണ ശേഷം ആ വീട്ടിൽ നടക്കുന്നതൊക്കെ പേടിപ്പിക്കുന്നതായിരുന്നെന്ന് അയൽക്കാർ.ആ വീട്ടിൽ എത്തിയ സീമ ജി നായർ പറയുന്നത് ഇങ്ങനെ .

ഒരു നീണ്ട ഇടവേളയ്ക്കുശേഷം പ്രയാഗ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് ഡാൻസ് പാർട്ടി.ചിത്രത്തിലെ നായകൻ ഷൈൻ ടോം ചാക്കോയാണ്.

ADVERTISEMENTS