പതിറ്റാണ്ടുകളായി യേശുദാസ് എന്ന പേര് മലയാളി പ്രേക്ഷകർക്ക് മറക്കാൻ കഴിയാത്ത ഒരു സ്വകാര്യ അഹങ്കാരമായി മാറിയിരിക്കുകയാണ്. സംഗീതം എന്നാൽ അതിന്റെ ഡെഫിനിഷനായി യേശുദാസ് മാറിക്കഴിഞ്ഞു എന്നതാണ് സത്യം. അടുത്ത സമയത്തായിരുന്നു അദ്ദേഹം സപ്തതി നിറവിൽ എത്തിയത്. ഗാനഗന്ധർവ്വൻ എന്ന് ഇന്ത്യയിലെ എല്ലാവരും ഒരേപോലെ വിളിച്ച വ്യക്തി കൂടിയാണ് യേശുദാസ്. അദ്ദേഹത്തിന്റെ കുടുംബവും മലയാളികൾക്ക് സുപരിചിതമാണ്. യേശുദാസിനെ പോലെ തന്നെ മകൻ വിജയ് യേശുദാസും സിനിമയിൽ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അഭിനയത്തിലും സംഗീതത്തിലും ഒക്കെ മികച്ച രീതിയിൽ തന്നെ തിളങ്ങിയിട്ടുള്ള വ്യക്തിയാണ് വിജയ്.
ഒരിക്കൽ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ യേശുദാസിനെ കുറിച്ച് ഭാര്യ പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്. വിവാഹത്തിനു മുൻപ് തന്നെ ദാസേട്ടന്റെ അമ്മയെയും സഹോദരിയെയും തനിക്കറിയാമായിരുന്നു എന്നും സഹോദരിയുമായുള്ള സൗഹൃദമായിരുന്നു വിവാഹത്തിലേക്ക് എത്തിയത് എന്നുമൊക്കെ ഭാര്യയായ പ്രഭ പറയുന്നുണ്ട്.
അതോടൊപ്പം തന്നെ വിവാഹം കഴിഞ്ഞ് ഏഴു വർഷങ്ങൾക്ക് ശേഷമാണ് തങ്ങളുടെ ആദ്യത്തെ കുഞ്ഞ് ജനിക്കുന്നത് എന്നും അന്ന് ദാസേട്ടൻ ഇവിടെ ഉണ്ടായിരുന്നില്ല എന്നുമാണ് പ്രഭ ഓർമിക്കുന്നത്. അദ്ദേഹം മൂകാംബികയിൽ ആയിരുന്നു എന്നും അവർ പറയുന്നു.
പിന്നെ ഒരു വർഷം കഴിഞ്ഞായിരുന്നു വിജയ് ഉണ്ടായത്. അതുകഴിഞ്ഞ് മൂന്നു വർഷത്തിനു ശേഷം ഇളയ മകൻ വിശാലും തങ്ങളുടെ ജീവിതത്തിലേക്ക് വന്നു. മൂന്നുപേരും അച്ഛനെ പോലെ തന്നെ നല്ല സംഗീതവാസന ഉള്ളവരായിരുന്നു. എന്നാൽ വിജയിക്കായിരുന്നു കൂടുതൽ സംഗീതത്തിൽ അഭിരുചി എന്ന് തോന്നിയിരുന്നു.
പെണ്മക്കൾ ഇല്ലാത്ത വേദന മറന്നത് വിജയ് വിവാഹം കഴിച്ച ദർശനേ കൊണ്ടുവന്നതോടു കൂടിയാണ്. അവൾ വന്നതിനു ശേഷം മകളായി ഞങ്ങൾക്കു മാറി. വിശാലിന്റെ ഭാര്യ വിനയും അമേരിക്കയിലാണ് ഉള്ളത്. രണ്ടു മരുമക്കളും ഹിന്ദുക്കളാണ്. എങ്കിലും അവർ ആരും തന്നെ മതം മാറിയിട്ടില്ല. മതം മാറാനായി അവരെ ഞങ്ങൾ നിർബന്ധിക്കുക പോലും ചെയ്തിട്ടില്ല. വിശാലിന്റെ ഭാര്യ വിനായ കോട്ടക്കല്‍ ആര്യ വൈദ്യശാല കുടുംബത്തില്‍ നിന്നുള്ള കുട്ടിയാണ് എന്നും പ്രഭ പറയുന്നു.
എല്ലാ മതങ്ങളെയും തങ്ങൾ ബഹുമാനിക്കുന്നവരാണ്. ദാസേട്ടൻ വലിയൊരു ശബരിമല, മൂകാംബിക ഭക്തനാണ് എന്നും പറയുന്നുണ്ട്. സ്വന്തം മോളെ പോലെയാണ് മരുമകൾ ദർശനേ കണ്ടിരുന്നത് എന്നും ഈ ഒരു പഴയ അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്.
എല്ലാ മതങ്ങളെയും ബഹുമാനിക്കണം എന്ന് തന്നെയാണ് തന്നെയും തന്റെ മാതാപിതാക്കൾ പഠിപ്പിച്ചിരിക്കുന്നത്. ദാസേട്ടനോടും അദ്ദേഹത്തിന്റെ അപ്പച്ചൻ അങ്ങനെ തന്നെയാണ് പറഞ്ഞു കൊടുത്തിരിക്കുന്നത്. വീടിനടുത്തുള്ള മുസ്ലിം കുടുംബത്തിലെ ഉമ്മയെയും ബാപ്പയെയും താനാണ് അങ്ങനെ തന്നെയാണ് വിളിച്ചിരുന്നത്. ഹിന്ദു കുടുംബത്തിലെ അച്ഛനുമമ്മയും ഞങ്ങൾക്കും അച്ഛനും അമ്മയും തന്നെയായിരുന്നു എന്നും പ്രഭ യേശുദാസ് പറയുന്നു. എല്ലാ മതത്തെയും ഒരേ പോലെ കാണുന്ന മനസ്സ് തങ്ങൾക്കുണ്ട് എന്നും ശബരിമലയിൽ പോകാൻ തനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നും പോകാൻ അതിയായ ആഗ്രഹം ഉണ്ട് എന്നും പ്രഭ യേശുദാസ് അന്ന് അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.
അടുത്തിടെയാണ് വിജയ് യേശുദാസും ഭാര്യ ദര്‍ശനയും വേര്‍പിരിഞ്ഞത്. യേശുദാസിന്റെ കുടുംബവുമായി വളരെ നല്ല സൌഹൃദമുള്ള കുടുബമാണ് ദര്‍ശനയുടെത്. തങ്ങളുടെ ബെഡില്‍ തങ്ങള്‍ക്കിരുവര്‍ക്കുമിടയില്‍ കയറി കിടക്കാന്‍ ആവുന്ന തരത്തില്‍ അവള്‍ക്ക് സ്വാതന്ത്ര്യമുണ്ട് എന്ന് പ്രഭ യേശുദാസ് മുന്പ് പറഞ്ഞിട്ടുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് ഇരുവരും വേര്‍പിരിഞ്ഞത് എന്നാ കാരണം വ്യക്തമല്ല.