1988-ൽ പുറത്തിറങ്ങിയ സത്യൻ അന്തിക്കാട് സംവിധാനവും രഘുനാഥ് പാലേരി തിരക്കഥയും ഒരുക്കിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു പൊൻമുട്ടയിടുന്നു താറാവ്. തട്ടാൻ ഭാസ്‌ക്കരൻ എന്ന ശ്രീനിവാസൻ അഭിനയിച്ച കഥാപത്രത്തിലൂടെ പൊൻമുട്ടയിടുന്ന താറാവ് ഇന്നും മലയാള സിനിമാപ്രേമികളുടെ പ്രിയപ്പെട്ട ചിത്രമാണ്.
ശ്രീനിവാസന് കൂടാതെ ജയറാമും ഉർവ്വശിയും ഇന്നസെന്റും കെ പി എ സി ലളിതയുമൊക്കെ നിർണ്ണായക വേഷങ്ങളിലഭിനയിച്ച ചിത്രം വൻ ഹിറ്റായി തീർന്നിരുന്നു.ഇപ്പോൾ അധികമാർക്കുമറിയാത്ത ഒരു അണിയറ കഥ പറയുകയാണ് നായകൻ ശ്രീനിവാസൻ.
പൊന്മുട്ടയിടുന്ന താറാവ് ആദ്യം സംവിധാനം ചെയ്യാനിരുനന്ത് രഘുനാഥ് പാലേരി ആണ് അദ്ദേഹം ചിത്രത്തിൽ നായകനായി കണ്ടത് മോഹൻലാലിനെ ആയിരുന്നു.ചിത്രത്തിൽ ജയറാം ചെയ്ത വേഷമാണ് ശ്രീനിവാസന് പരിഗണിച്ചത്.എന്നാൽ എന്തൊകൊണ്ടോ ആ ചിത്രം നടന്നില്ല പിന്നീട് സത്യൻ അന്തിക്കാട് ചിത്രം സംവിധാനം ചെയ്യാൻ പ്ലാൻ ഏറ്റപ്പോലും രഘുനാഥ് പാലേരിയും സത്യനും മോഹൻലാലിനെ തന്നെയാണ് നായകനായി കണ്ടത്.
എന്നാൽ ചിത്രത്തിന്റെ തിരക്കഥ വായിച്ച ചിത്രത്തിലെ അഭിനേതാവായി ഇന്നസ്ന്റ് അത് ശ്രീനിവാസൻ ചെയ്യുന്നതാകാം നല്ലതു എന്ന നിലപാടെടുത്തു. അതിനു പ്രധാന കാരണമായി അന്നദ്ദേഹം പറഞ്ഞത് മോഹൻലാൽ ആ സമയത്തു മലയാളത്തിലെ ഏറ്റവും വലിയ സൂപ്പർ സ്റ്റാറാണ്. ഇത് വളരെലളിതമായ ഒരു കഥയാണ് . ലാലിനെ വച്ചെടുക്കുമ്പോൾ ആരാധകരുടെ പ്രതീക്ഷ വാണോ;ലാം ആകും അത് സിനിമയ്ക്ക് നെഗറ്റീവ് ആയി ഉള്ള ഫലം ഉണ്ടാകും എന്ന് ഇന്നോസ്ന്റ് പറഞ്ഞപ്പോൾ സത്യൻ അന്തിക്കാടിനും രെഘുനാഥിനും അത് ശെരിയാണെന്നു തോന്നി. അങ്ങനെയാണ് ചിത്രത്തിൽ ശ്രീനിവാസനെ നായകനാക്കിയത്.
ചിത്രം തീയറ്ററിൽ പൊട്ടിച്ചിരിയുടെ മാലപ്പടക്കം സൃഷ്ട്ടിച്ചു. കരമന ജനാർദ്ദനൻ നായരും ഒടുവിൽ ഉണ്ണികൃഷ്ണനും പാര്വതിയുമൊക്കെ വളരെ നിർണായക വേഷങ്ങൾ ആണ് ചിത്രത്തിൽ അവതരിപ്പിച്ചത് . മലയാളത്തിലെ അതുവരെ ഉള്ളതിൽ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായിരുന്നു പൊന്മുട്ടയിടുന്ന താറാവ്. നടി പാർവതി ചിത്രത്തിൽ വളരെ രസകരമായ ഒരു വേഷം ചെയ്തിരുന്നു.