ചേട്ടാ ഇയ്ക്കൊരു പാട്ട് പാടാൻ ചാൻസ് തര്വോ? അയാളവൻ്റെ മുഷിഞ്ഞ വസ്ത്രത്തിലേക്കും മുറി കൂട്ടി തുന്നിയ പോലുള്ള ചുണ്ടിലേക്കും നോക്കി-സന്നിദാനന്ദന് പിന്തുണയുമായി ബി കെ ഹരിനാരായണൻറെ കുറിപ്പ് .

218

അല്പം മുമ്പാണ് ഗായകൻ സന്നിധാനന്ദനും വിധുപ്രതാപനും എതിരെ സോഷ്യൽ മീഡിയയിലൂടെ ഒരു സ്ത്രീയുടെ മോശം പരാമർശം ഉണ്ടായത് സന്നിദാനന്ദൻറെ രൂപത്തെയും മറ്റും കളിയാക്കിക്കൊണ്ട് അയാളെ കാണുമ്പോൾ അറപ്പാണെന്നും കണ്ടാൽ ആരും പേടിച്ചു പോകും എന്നുള്ള രീതിയിലുള്ള സംസാരമൊക്കെ സന്നിധാനത്തിന്റെ ഭാര്യയുമൊത്തുള്ള ചിത്രം എടുത്ത് പോസ്റ്റ് ചെയ്തു കൊണ്ട് തന്നെ അവർ എഴുതിയിരുന്നു.

നിരവധി പേർ ഇപ്പോൾ ഈ പരാമർശത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. അതിൽ കവിയും ഗാനരചയിതാവുമായ ഹരിനാരായണൻ തന്റെ ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റ് വൈറൽ ആയിരിക്കുകയാണ്. സന്നിദാനന്ദൻറെ പഴയകാല ജീവിതത്തെക്കുറിച്ചും പ്രതിസന്ധികളെ തരണം ചെയ്ത് അയാൾ എങ്ങനെയാണ് ഉയർന്നു വന്നതു എന്നതിനെ കുറിച്ചും ഹരിനാരായണൻ തന്റെ പോസ്റ്റിൽ വിശദമായി പറയുന്നുണ്ട്.

ADVERTISEMENTS
   

പൂരപ്പറമ്പിൽ ജനറേറ്ററിന്റെ ഡീസൽ ഒഴിച്ചു കൊടുക്കുന്നതിനും ട്യൂബ് ലൈറ്റുകൾ കെട്ടാൻ വേണ്ടിയും നടന്നിരുന്ന പയ്യൻ എങ്ങനെ ഇന്ന് കാണുന്ന സന്നിദാനന്ദനായി എന്ന് അദ്ദേഹത്തിൻറെ പോസ്റ്റിൽ പറയുന്നുണ്ട്. ഓരോ ഗാനമേള വേദികൾക്കും മുന്നിലും പിന്നാമ്പുറങ്ങളിലും അവൻ പോയി എല്ലാ ദിവസവും ചേട്ടാ ഞാൻ ഒരു പാട്ട് പാടട്ടെ എന്ന ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കും. പലരും കളിയാക്കുകയും ഓടിച്ചു വിടുകയും ചെയ്യും. എന്നാൽ അതൊക്കെ അവന് ശീലമായതുകൊണ്ടുതന്നെ അവൻ അടുത്ത ഗാനമേള നടക്കുന്ന പൂരിപ്പറമ്പിലും ഇതേ ചോദ്യങ്ങൾ ആവർത്തിക്കും എന്നും ഹരിനാരായണൻ തൻറെ കുറുപ്പിൽ പറയുന്നത്.

നാവില്ലാത്ത, ശബ്ദം ഇല്ലാത്ത കാലത്ത് പാട്ടിനോടുള്ള പ്രണയം കൊണ്ട് ചാൻസ് ചോദിച്ചു നടന്ന അവൻ അന്നുമുതലേ തനിക്ക് നേരെയുള്ള അവഗണനകളും അധിക്ഷേപങ്ങളും ഒരുപാട് കണ്ടതാണെന്നും, രൂപത്തിന്റെയും നിരത്തിന്റെയും പേരിൽ നേരിട്ട് അവഗണനകളെ പുല്ലുപോലെ തട്ടിയെറിഞ്ഞ് ഉയർന്നു വന്നവരാണെന്നും അദ്ദേഹം തന്നെ പോസ്റ്റിൽ പറയുന്നത്.

പിന്നീട് സന്നിദാനന്ദനെ ഒരു ഗാനമേള സദസ്സിൽ പാടാൻ അവസരം കിട്ടിയ കാര്യവും അദ്ദേഹം തന്റെ പോസ്റ്റിൽ പറയുന്നുണ്ട്.

ഒരു സ്കൂൾ ഗ്രൗണ്ടിൽ വലിയ ഗാനമേള നടക്കുകയാണ്. അതുപോലെ ജനറേറ്ററിന്റെ അടുത്ത് മൈക് സെറ്റിന്റെ ജീവനക്കാരനായി അവൻ നിൽപ്പുണ്ട് പാട്ട് വേദിയുടെ പിറകിൽ ചെന്ന് അവിടെ ആദ്യം കണ്ട ആളോട് ചേട്ടാ എനിക്ക് ഒരു പാട്ടുപാടാൻ അവസരം തരുമോ എന്ന് അവൻ ചോദിച്ചു. സ്ഥിരം ചോദ്യം ,എന്നയാൾ അവന്റെ മുഷിഞ്ഞ വസ്ത്രത്തിലേക്കും മെലിഞ്ഞ രൂപത്തിലേക്കും മുറുകൂട്ടി തുന്നിച്ചേർത്ത് പോലെ തോന്നുന്നു ചുണ്ടിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു വാ പാട് എന്ന് .

ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല അവൻ അത് അവൻറെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവും ആയിരുന്നു അത്. അതിന്റെ ആവേശത്തില് വാൻ കയറി ഇരുമുടി താങ്ങി എന്ന് തുടങ്ങുന്ന പാട്ട് പാടി ഒരു കലക്കങ്ങു കലക്കി. മൊത്തത്തിൽ താഴോട്ട് പോയിക്കൊണ്ടിരുന്ന ഗാനമേളയുടെ മൂഡ് മാറി ആളുകളുംആരവവും കൂടി അങ്ങനെ ആ പാട്ടിൻറെ ഇരുമുടിയും കൊണ്ട് അവൻ ജീവിതത്തിലേക്ക് നടക്കാൻ തുടങ്ങിയതാണ്.

‘കാൽചുവട്ടിലെ കനലാണ് അവൻറെ കുരല്’ എന്നാണ് ഹരിനാരായണൻ തൻറെ പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. നേരിട്ട് അവഗണനകളും പരിഹാസങ്ങളുമാണ് അവന്റെ ഇന്ധനം താഴെത്തട്ടിൽ നിന്നും നേടിയെടുത്ത മനുഷ്യത്വമാണ് അവൻറെ ഊർജ്ജം . അതുകൊണ്ടുതന്നെ അവൻ ഇനിയും മുടിയഴിച്ചിട്ടു തന്നെ പാടുമെന്നും പാടിക്കൊണ്ടിരിക്കുമെന്നും ഹരിനാരായണൻ തന്റെ പോസ്റ്റിൽ പറഞ്ഞു നിർത്തുന്നുണ്ട്.

ADVERTISEMENTS