
മലയാള സിനിമാലോകത്ത് ഏവർക്കും അസൂയ തോന്നുന്ന സൗഹൃദമാണ് കുഞ്ചാക്കോ ബോബനും രമേഷ് പിഷാരടിയും തമ്മിലുള്ളത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രിയും, കുടുംബസമേതമുള്ള വിദേശ യാത്രകളും, മഞ്ജു വാര്യർ അടങ്ങുന്ന ഇവരുടെ സൗഹൃദവലയവും സോഷ്യൽ മീഡിയയിലെ എക്കാലത്തെയും ഹിറ്റ് വിശേഷങ്ങളാണ്. എന്നാൽ, ഈ അടുപ്പത്തിന്റെ സ്വാതന്ത്ര്യം എടുത്ത് പിഷാരടി നടത്തിയ ഒരു തമാശ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയൊരു ചർച്ചയ്ക്കും വിമർശനത്തിനും വഴിവെച്ചിരിക്കുകയാണ്. കുഞ്ചാക്കോ ബോബന് മകൻ ഉണ്ടാകാൻ വൈകിയതിനെ പരാമർശിച്ചു കൊണ്ടുള്ള പിഷാരടിയുടെ വാക്കുകളാണ് ആരാധകരെ ചൊടിപ്പിച്ചത്.
അമൃത ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ‘നിറസല്ലാപം’ എന്ന പരിപാടിക്കിടെയായിരുന്നു വിവാദമായ പരാമർശം. ബാലതാരമായി വന്ന് മലയാളികളുടെ മനസ്സ് കീഴടക്കിയ മീനാക്ഷി അനൂപ് അതിഥിയായി എത്തിയ എപ്പിസോഡിലായിരുന്നു സംഭവം.
എന്താണ് പിഷാരടി പറഞ്ഞത്?
കുഞ്ചാക്കോ ബോബന്റെ മകൻ ഇസഹാക്കിന്റെ പ്രായത്തെക്കുറിച്ചും, ചാക്കോച്ചന്റെ ‘യുവത്വത്തെ’ക്കുറിച്ചും സംസാരിക്കവെയാണ് പിഷാരടി തന്റെ നിരീക്ഷണം നടത്തിയത്. “ചാക്കോച്ചന് ഈസ (ഇസഹാക്ക്) ഉണ്ടാകാൻ വൈകിയല്ലോ. അതുകൊണ്ട് ഞങ്ങൾ ചിലയിടത്തൊക്കെ ചെല്ലുമ്പോൾ, അവിടെയുള്ള പുതിയ കല്യാണം കഴിഞ്ഞ ഉമ്മമാരുടെ പിള്ളേർക്കൊപ്പമാണ് ഈസ കളിക്കുന്നത്. അതിന്റെ കൂട്ടത്തിൽ ഒരു ചെറിയ പയ്യനെപ്പോലെ ചാക്കോച്ചനും അവരുടെ ഗ്യാങ്ങിൽ നിൽക്കുന്നത് കാണാം,” പിഷാരടി പറഞ്ഞു.

തുടർന്ന് അദ്ദേഹം പറഞ്ഞ കാര്യമാണ് വിമർശനത്തിന് കാരണമായത്. “യഥാർത്ഥത്തിൽ ചാക്കോച്ചന്റെ ‘ആയകാലത്ത്’ (യുവത്വത്തിൽ) ഒരു കൊച്ചുണ്ടായിരുന്നെങ്കിൽ, ഈ വന്നിരിക്കുന്ന മീനാക്ഷിയുടെ അത്രയും പ്രായം കാണുമായിരുന്നു. ഇപ്പോൾ പപ്പായെന്ന് വിളിച്ച് നിൽക്കാമായിരുന്നു. ഇതിപ്പോൾ പുള്ളി അതിൽനിന്ന് രക്ഷപ്പെട്ടു നിൽക്കുകയാണ്. ഈ കുഴപ്പം ഒട്ടും സഹിക്കാൻ പറ്റുന്നില്ല,” എന്നായിരുന്നു പിഷാരടിയുടെ കമന്റ്.
‘ഓഫീസർ ഓൺ ഡ്യൂട്ടി’ എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ മകളായി മീനാക്ഷി അഭിനയിച്ചിരുന്നു. ആ പശ്ചാത്തലത്തിലാണ് പിഷാരടി ഈ തമാശ പറഞ്ഞതെങ്കിലും, അത് കേട്ട പ്രേക്ഷകർക്ക് അത്ര രസിച്ചില്ല.
സോഷ്യൽ മീഡിയയുടെ രോഷം
വേദിയിൽ വെച്ച് തന്റെ പ്രിയ സുഹൃത്തിന്റെ തമാശ കേട്ട് കുഞ്ചാക്കോ ബോബൻ ചിരിക്കുന്നുണ്ടായിരുന്നെങ്കിലും, ആ ചിരിയിൽ വലിയൊരു വേദന ഒളിഞ്ഞിരിപ്പുണ്ടെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും നീണ്ട 14 വർഷത്തെ കാത്തിരിപ്പിനും പ്രാർത്ഥനയ്ക്കും ഒടുവിലാണ് തങ്ങളുടെ പൊന്നോമനയായ ഇസഹാക്കിനെ സ്വന്തമാക്കിയത്. ആ നീണ്ട കാലയളവിൽ അവർ അനുഭവിച്ച മാനസിക സംഘർഷങ്ങളും വേദനകളും മലയാളികൾക്ക് അറിയാവുന്നതാണ്.
അതുകൊണ്ട് തന്നെ, അത്രയും സെൻസിറ്റീവായ ഒരു വിഷയത്തെ, ഇത്ര ലാഘവത്തോടെ പൊതുവേദിയിൽ തമാശയാക്കിയത് ക്രൂരമായിപ്പോയി എന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്.

“മക്കളില്ലാത്തവരുടെ വേദന അനുഭവിക്കുന്നവർക്കേ മനസ്സിലാകൂ. പിഷാരടിക്ക് ദുരുദ്ദേശം ഉണ്ടാവില്ല, പക്ഷെ ഇത്തരം തമാശകൾ ആർക്കും ആസ്വദിക്കാൻ കഴിയില്ല,” എന്ന് ഒരു ആരാധകൻ കുറിച്ചു. “നിങ്ങൾ മക്കളുമായി സന്തോഷിച്ച് നടന്ന കാലത്ത് ആ മനുഷ്യൻ എത്രമാത്രം വേദനിച്ചിട്ടുണ്ടാകുമെന്ന് ചിന്തിച്ചിട്ടുണ്ടോ? അങ്ങേരുടെ മനസ്സിന്റെ വേദന ആ ചിരിയിലുണ്ട്,” എന്ന് മറ്റൊരാൾ വിമർശിച്ചു.
അത്രേം കാലം അദ്ദേഹവും ഭാര്യയും അനുഭവിച്ച പെയിൻ ഒരിക്കലും പിഷാരടി ക്ക് കഴിയില്ല ഒരിക്കലെങ്കിലും a അവസ്ഥ യില്ലൂടെ കടന്ന് പോയവർകെ അത് മനസ്സിൽ aav; എന്ന് മറ്റൊരാൾ വിമർശിച്ചു
ഈശോരൻ കൊറച്ചു വൈകി ആണ് കൊച്ചിനെ കൊടുത്തത് ❤️ഇസു പെട്ടന്ന് വലുത് ആവും 😏ഇതൊക്കെ പറഞ്ഞു മനസ് വിഷമിക്കണ്ട പിഷാരടി വെറുപ്പിക്കൽ ആവരുത് അത് എല്ലാർക്കും അറിയുന്ന കാര്യം അല്ലെ; പിഷാരടി ഒരു ബോധമിലലാത്ത മനുഷൃൃനായി പോയോ; നിങ്ങൾ കുട്ടിയുമായി സന്തോഷിച്ച കാലത്ത് ആ മനുഷ്യൻ എത്ര വേദനിച്ചിരിക്കും; തമാശ ആയി തോന്നിയില്ല… പ്രതേകിച്ചു ആയകാലത് എന്ന joke ഇങ്ങനെ പോകുന്നു കമെന്റുകൾ

തമാശയ്ക്കും വേണം അതിർവരമ്പുകൾ
ഏത് സാഹചര്യത്തിലും നർമ്മം കണ്ടെത്താൻ കഴിവുള്ള ആളാണ് രമേഷ് പിഷാരടി. എന്നാൽ, അടുത്ത സുഹൃത്താണെങ്കിൽ പോലും, ഒരാളുടെ വ്യക്തിജീവിതത്തിലെ ഏറ്റവും നൊമ്പരപ്പെടുത്തുന്ന ഒരു കാലഘട്ടത്തെക്കുറിച്ച് ‘അവിഞ്ഞ കോമഡി’ പറയരുതായിരുന്നുവെന്നാണ് സോഷ്യൽ മീഡിയ ഓർമ്മിപ്പിക്കുന്നത്. ഇത്തരം കാര്യങ്ങളിൽ അഭിപ്രായം പറഞ്ഞ് പിഷാരടി തനിക്കുള്ള വില കളയരുതെന്നും ആരാധകർ സ്നേഹബുദ്ധ്യാ ഉപദേശിക്കുന്നുണ്ട്.
എല്ലായിടത്തും ചിരിപ്പിക്കാൻ ശ്രമിക്കുന്നത് ചിലപ്പോഴെങ്കിലും മറ്റുള്ളവരെ വേദനിപ്പിക്കാൻ കാരണമാകുമെന്ന വലിയ പാഠമാണ് ഈ സംഭവം ഓർമ്മിപ്പിക്കുന്നത്.









