ഇന്ന് മലയാള സിനിമയിൽ ഏറ്റവും തിരക്കേറിയ നായിക നടിമാരിൽ ഒരാളാണ് നിഖില വിമൽ. ലവ് 24X 7 എന്ന ദിലീപ് ചിത്രത്തിലെ നായികയായിട്ടാണ് നിഖില വിമലിനെ അരങ്ങേറ്റം. തന്റെ അഭിപ്രായങ്ങൾ എവിടെയും സധൈര്യം തുറന്നു പറയാൻ യാതൊരു മടിയും കാണിക്കാത്ത വ്യക്തിയാണ് നിഖില. സ്വന്തം സ്വകാര്യത മാനിക്കാതെ കയറിവരുന്ന മാധ്യമപ്രവർത്തകർക്കും അനാവശ്യ ചോദ്യങ്ങൾ ഉന്നയിക്കുന്ന അവതാരകർക്കും ഒക്കെ കൃത്യമായ മറുപടി നൽകിയത് പലപ്പോഴും കണ്ടിട്ടുണ്ട്. അതുപോലെതന്നെ സാമൂഹ്യ വിഷയങ്ങൾ തൻറെ അഭിപ്രായങ്ങൾ അത് മറ്റാർക്കെങ്കിലും ഫീൽ ചെയ്യും എന്ന് കരുതി പറയാതിരിക്കുന്ന സ്വഭാവംനിഖിലക്കില്ല അതിനുദാഹരണമാണ് ബീഫ് കഴിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ നിഖില പറഞ്ഞ അഭിപ്രായങ്ങൾ ഒക്കെ. ഒരു പെൺകുട്ടി സധൈര്യം തന്റെ അഭിപ്രായങ്ങൾ തുറന്നു പറഞ്ഞതുകൊണ്ടുതന്നെ വലിയ തോതിലുള്ള സൈബർ ആക്രമണങ്ങളും അഹങ്കാരി ജാഡക്കാരി തന്റേടി തന്നിഷ്ടക്കാരി എന്നൊക്കെയുള്ള വിളികളും നിഖില വിമൽ പലപ്പോഴും ആയി നേരിടേണ്ടി വന്നിട്ടുണ്ട്.
അടുത്തിടെ ഒരു അഭിമുഖത്തിൽ പൊതുസമൂഹത്തിൽ അഹങ്കാരി എന്ന ഒരു ഇമേജ് നിഖിലക്കുണ്ടെന്നുള്ളത് അറിയുമോ എന്നുള്ളതിന്റെ കുറിച്ച് ചോദിച്ചപ്പോൾ താരം നൽകിയ മറുപടിയാണ് വൈറൽ ആയിരിക്കുന്നത്.
പൊതു സമൂഹത്തിൽ പൊതുവേ സെലിബ്രിറ്റി പരിവേഷത്തോടെ നടക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയല്ല നിഖില എന്ന് തോന്നിയിട്ടുണ്ടെന്നും. പ്രൈവസി മാനിക്കാതെ പുറകെ വന്ന ആൾക്കാരോട് നിഖില പറഞ്ഞ കാര്യങ്ങളും മറ്റും വലിയതോതിൽ വൈറലായിരുന്നു. എന്നാൽ അതിൻറെ താഴെയൊക്കെ ജാഡക്കാരിയാണ് അഹങ്കാരിയാണ് എന്നൊക്കെയുള്ള കമൻറുകൾ ആണ് വരാറുള്ളത്. നിഖലയ്ക്ക് ഇത്തരത്തിൽ ഒരു ജാഡക്കാരി അഹങ്കാരി ഇമേജ് പൊതുവെ അറിയാമോ എന്ന് അവതാരിക ചോദിക്കുന്നു അതിന് നിഖില പറയുന്ന മറുപടി ഇങ്ങനെയാണ്.
തനിക്ക് തീർച്ചയായും അത്തരത്തിലുള്ള ഒരു ഇമേജ് ഉണ്ടെന്നും തന്നെക്കുറിച്ച് ആൾക്കാർ ഇങ്ങനെ പറയുന്നുണ്ടെന്നും അറിയാം എന്ന് തുറന്നു സമ്മതിക്കുന്നു. പക്ഷേ തന്നെ അറിയാത്ത ഒരു കൂട്ടം ആൾക്കാർ താൻ ഒരു ജാഡക്കാരിയാണ് എന്ന് വിചാരിക്കുന്നുണ്ടാവും. പക്ഷേ തന്നോട് അവർ സംസാരിച്ചു തുടങ്ങിയാൽ ഒരു പക്ഷേ അവർ ചിന്തിക്കുക ഈ പെണ്ണ് ഒന്ന് വായ് പൂട്ടിയാൽ മതിയായിരുന്നു എന്ന്. ഒന്ന് സംസാരം നിർത്തുമോ എന്ന് വിചാരിക്കും. ഒരു പക്ഷേ അത് നമ്മളെ പേഴ്സണൽ ആയിട്ട് അവർക്ക് അറിയാത്തതുകൊണ്ട് പറയുന്നതായിരിക്കും എന്ന് താരം പറയുന്നു.
സോഷ്യൽ മീഡിയയിൽ കമന്റ് ചെയ്യുന്ന വ്യക്തികൾക്ക് നമ്മളെ എത്രത്തോളം അറിയാം? അവർക്ക് നമ്മളെ വലിയ പരിചയമില്ല. വ്യക്തിപരമായി അവർ നമ്മളെ കാണുന്നത് നമ്മുടെ പിന്നാലെ ഉള്ള ക്യാമറ കണ്ണുകളിലൂടെ മാത്രമാണ് അവർ നമ്മളെ കാണുന്നത്. ആ സമയത്ത് നമ്മൾ എന്തു ചെയ്യുന്നു എന്നുള്ളത് മാത്രമേ അവർ കാണുകയുള്ളൂ. അത് പറയുകയാണെങ്കിൽ അത് നമ്മുടെ സോഷ്യൽ ലൈഫ് ആണ്, വർക്ക് ലൈഫ് ആണ്. നമ്മൾ സിനിമയുടെ പ്രോമോയോ അല്ലെങ്കിൽ പ്രമോഷനോ മറ്റോ പോകുന്നത് ഒക്കെയുള്ള സമയം നമ്മുടെ ജോലിയുടെ സമയമാണ്. ആ സമയത്ത് നമ്മൾ ചെയ്യുന്ന കാര്യങ്ങൾ വച്ചല്ല നമ്മളെ ഒരാൾ വിലയിരുത്തേണ്ടത്. അങ്ങനെ ആൾക്കാർ നമ്മളെ വിലയിരുന്നുന്നുണ്ടെങ്കിൽ അത് അവരുടെ കുഴപ്പമാണെന്ന് താരം പറയുന്നു.
അടുത്തിടെ താരത്തിനെതിരായ സൈബർ ആക്രമണം ഉണ്ടായപ്പോൾ നടി ഐശ്വര്യ ലക്ഷ്മി അടക്കമുള്ളവർ പിന്തുണയുമായി എത്തിയിരുന്നു. ചുറ്റുമുള്ള ഭൂരിപക്ഷ സമൂഹത്തിന്റെ അഭിപ്രായമിരിക്കില്ല പല കാര്യങ്ങളിലും തനിക്കുള്ളത് എന്ന് നിഖില പറഞ്ഞിരുന്നു അത് ഉദ്ധരിച്ചു കൊണ്ട് തന്നെ നിഖിലയെ പരസ്യമായി പിന്തുണച്ചു ഐശ്വര്യ ലക്ഷ്മി എത്തിയിരുന്നു മനസ്സിൽ തോന്നുന്നത് തുറന്നു പറയുന്ന നിഖിലയെ താൻ ഇഷ്ട്ടപ്പെടുന്നു എന്നും സമൂഹം അനുവദിക്കപ്പെട്ട മിടുക്കിന്റെ പരിധിയിൽ നിന്ന് മാത്രമേ ഒരു പെണ്ണ് സംസാരികക്വ് അല്ലങ്കിൽ അവൾ വിമര്ശിക്കപ്പെടും എന്നത് കാട്ടിത്തന്നതിനു സമൂഹത്തിനു നന്ദി എന്നും അന്ന് തരാം കുറിച്ചിരുന്നു. ഇനിയും മനസ്സിലുള്ളത് പറയാനും നീ സ്‍മാർട്ട് ആണ് നന്നായി രസിപ്പിക്കുന്നവളാണ് എല്ലാത്തിലും നിന്റെ കഴിവിന്റെ പരമാവധി ചെയ്യുന്നവളുമാണ് എന്ന് പറഞ്ഞുകൊണ്ട് അന്ന് നിഖിലയെ പിന്തുണച്ചു ഐശ്വര്യ ലക്ഷ്മി എത്തിയിരുന്നു.