വയറ്റിലുള്ളത് ഇരട്ടക്കുട്ടികൾ ആണോ എന്ന ചോദ്യത്തിന് വ്യക്തമായി മറുപടിയുമായി പേളി മാണി

192

പേളി മാണി എന്നു പറഞ്ഞാൽ ഇന്ന് അത് സോഷ്യൽ മീഡിയയുടെ ട്രെൻഡ് ആയി മാറിയിരിക്കുകയാണ്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ബിഗ് ബോസ് റിയാലിറ്റി ഷോയിൽ എത്തിയതിനുശേഷം ആയിരുന്നു പേളിക്ക് ആരാധകനിര വർധിച്ചത്. അതിനു മുന്നേയും ശേഷവും നിരവധി ചിത്രങ്ങളിൽ പേളി അഭിനയിച്ചിട്ടുണ്ട് ഒരു ബോളിവുഡ് ചിത്രത്തിലും പേളി അഭിനയിച്ചിട്ടുണ്ട്. വലിയൊരു നീര ആരാധകരെ സ്വന്തമാക്കിയ താരം പിന്നീട് സ്വന്തമായി യൂട്യൂബ് ചാനൽ കൂടി തുടങ്ങിയതോടെ ആരാധകരെല്ലാം ഏറ്റെടുക്കുകയായിരുന്നു ചെയ്തത്. പിന്നീട് തന്നെ വിശേഷങ്ങളെല്ലാം ഈ യൂട്യൂബ് ചാനലിലൂടെ ആരാധകരെ അറിയിച്ച പേളി ഒരു വലിയ യൂട്യൂബർ ആയി മാറാൻ ഒരുപാട് സമയം വേണ്ടിവന്നില്ല.

ആരാധകരുടെ ഹൃദയം കീഴടക്കാൻ വളരെ വേഗം തന്നെ പേളിക്ക് സാധിക്കുകയും ചെയ്തിരുന്നു. പേളിയുടെ വിവാഹവും പ്രസവവും എല്ലാം തന്നെ ആരാധകർക്ക് വലിയ വാർത്തകളായി മാറുകയും ചെയ്തിരുന്നു. അടുത്തകാലത്താണ് താരം രണ്ടാമതും ഗർഭിണിയാണ് എന്ന് ആരാധകരെ അറിയിച്ചത്. ഏകദേശം മൂന്നു മില്യൺ കാഴ്ചക്കാരായിരുന്നു ആ ഒരു വീഡിയോയ്ക്ക് മാത്രം ഉണ്ടായിരുന്നത്.

ADVERTISEMENTS
   
READ NOW  എന്റെ അരക്കെട്ടിലെ ടാറ്റുവിനാണ് ആരാധകരുള്ളത്. ആ ടാറ്റു കാരണം ഒരുപാട് വഴക്ക് കേൾക്കേണ്ടി വന്നിട്ടുണ്ട് വെളിപ്പെടുത്തി  ആഷിക അശോക്

തുടർന്നങ്ങോട്ട് തന്നെ ഗർഭകാല വിശേഷങ്ങളെല്ലാം തന്നെ ആരാധകരെ സോഷ്യൽ മീഡിയയിലൂടെ പേളി അറിയിക്കുകയും ചെയ്തിരുന്നു. ഇതിനിടയിൽ ഇരട്ടക്കുട്ടികളാണ് എന്ന് ആരാധകരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള ഒരു സ്കിറ്റുമായി താരം എത്തുകയും ചെയ്തിരുന്നു.

താരത്തിന്റെ വലിയ വയർ കണ്ട ആരാധകർ എപ്പോഴും കമന്റ് ചെയ്യുന്നത് ഇരട്ടക്കുട്ടികൾ ആണോ എന്നാണ്. എന്നാൽ ഇപ്പോൾ ഇതാ ആരാധകരുടെ ആ ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് പേളി.

എന്റെ വയർ വലുതാണ് എല്ലാവരും ചോദിക്കുന്നുണ്ട് ഇരട്ട കുട്ടികൾ ആണോ എന്ന്? എന്നാൽ നിങ്ങൾക്കുള്ള മറുപടിയാണ് ഇന്ന് നൽകുന്നത്. അങ്ങനെയല്ല ഒരാൾ മാത്രമാണ് വരാനിരിക്കുന്നത്. ഇതിനുള്ളിൽ ഉള്ളത് സിംഗിൾ ആയിട്ടുള്ള ഒരാളാണ്. എനിക്ക് തന്നെ അറിയാം എന്റെ വയർ കണ്ടാൽ വലുതായി തോന്നും എന്നും ഇരട്ടകളാണ് എന്ന് തോന്നുന്നു. പക്ഷേ അങ്ങനെ തോന്നുക മാത്രമാണ് ചെയ്യുന്നത്.

READ NOW  പട്ടി കുരയ്ക്കുമ്പോൾ കൂടെ കുരച്ചാൽ നമ്മൾ ആണ് നമ്മുടെ എനർജി വേസ്റ്റ് ചെയ്യുന്നത് - കലിപ്പിൽ മാധവ് സുരേഷ് പറഞ്ഞത്.

ഇരട്ട കുട്ടികൾ അല്ല എന്നാണ് താരം പറഞ്ഞിരിക്കുന്നത്. ആരാധകരുടെ വലിയൊരു സംശയത്തിനുള്ള മറുപടിയാണ് നൽകിയിരിക്കുന്നത്. ജനുവരി മാസത്തിൽ പേളിയുടെ പുതിയ അതിഥി എത്തുമെന്നും അതിനുവേണ്ടി കാത്തിരിക്കുകയാണ് എന്നുമൊക്കെയാണ് ഇപ്പോൾ ആരാധകർ കമന്റുകളി ലൂടെ പറയുന്നത്. ഒരുപാട് വേദന സഹിച്ചിട്ടും വീണ്ടും അമ്മയാകാൻ തീരുമാനിച്ചത് നമ്മുടെ വേദനയേക്കാൾ വലുത് ആ കുഞ്ഞാണ് എന്ന് പിന്നീട് മനസ്സിലാകും എന്നതുകൊണ്ടാണ് എന്നും പേളി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ADVERTISEMENTS