ധനുഷിനെതിരെയുള്ള നിയമ യുദ്ധത്തിൽ എന്തുകൊണ്ട് നയൻതാരക്കൊപ്പം നിൽക്കുന്നു- പാർവതി പറയുന്നത്.

250

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തൻ്റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ ധനുഷിനെതിരെ ഒരു തുറന്ന കത്ത് പങ്ക് വച്ച നയൻതാരയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയ ആദ്യ താരങ്ങളിൽ ഒരാളാണ് മലയാളം സൂപ്പർ താരം പാർവതി തിരുവോത്ത്. നയൻതാര: ബിയോണ്ട് ദി ഫെയറി ടെയിൽ എന്ന ഡോക്യുമെൻ്ററിയിൽ താൻ അഭിനയിച്ച ഭർത്താവു വിഘ്‌നേശ് ശിവൻ സംവിധാനം ചെയ്ത നാനും റൗഡി താനിലെ ഗാനങ്ങൾ ഉപയോഗിക്കുന്നതിന് ധനുഷിനോടു സമ്മത പത്രം ആവശ്യപ്പെട്ടിട്ടും ധനുഷ് അത് പരിഗണിച്ചില്ല എന്നും തന്നോടും ഭർത്താവ് വിഘ്നേഷ് ശിവനോടും ധനുഷിനു വ്യക്തിപരമായ പകയുണ്ടെന്നും അതുകൊണ്ടാണ് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകാഞ്ഞതെന്നും നയൻതാര ആരോപിച്ചിരുന്നു.നയൻ‌താര കത്ത് പങ്ക് വച്ച് ദിവസങ്ങൾക്ക് ശേഷം, ലേഡി സൂപ്പർസ്റ്റാറിനെ പിന്തുണച്ച് താൻ എന്തിനാണ് രംഗത്തെത്തിയതെന്ന് പാർവതി പങ്കുവെച്ചു.

മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ നയൻതാരയെപ്പോലെ സ്വൊന്തം പ്രയത്നത്തിലൂടെ ഉയർന്നു വന്ന നയൻതാരയെ പോലെ ഒരു നടി ഒരിക്കലും ആർക്കെതിരെയും വ്യാജവും അവാസ്തവവുമായ ആരോപണങ്ങൾ ഉന്നയിക്കില്ലെന്ന് നടി പാർവതി പറയുന്നു.

ADVERTISEMENTS
   
READ NOW  ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് നിഖില വിമലിനോട് പറഞ്ഞത് മാത്രമേ ഓർമയുള്ളു താരത്തിന്റെ മറുപടി ഇങ്ങനെ.

പാർവതി പറഞ്ഞു, “ഇതൊരു നീണ്ട പ്രക്രിയ ആയിരുന്നില്ല, ഒരു നിലപാട് എടുക്കാനും എൻ്റെ പിന്തുണ നൽകാനും എനിക്ക് അധിക സമയം വേണ്ടി വന്നില്ല, പോസ്റ്റ് കണ്ടപ്പോൾ, എനിക്ക് അത് ഷെയർ ചെയ്യാനുള്ള ആഗ്രഹം ഉടനടി തോന്നി. നയൻതാര, സ്വപ്രയത്നത്തിൽ ഉയർന്നു വന്ന ഒരു സ്ത്രീ , ഒരു ലേഡി സൂപ്പർ സ്റ്റാർ, അങ്ങനെ അവളുടെ കരിയർ സ്വന്തമായി കെട്ടിപ്പടുത്ത ഒരാൾക്ക്, അവൾക്ക് അങ്ങനെയൊരു തുറന്ന കത്ത് എഴുതേണ്ടി വന്നു.

മൂന്ന് പേജുകളിലായി തൻ്റെ അനുഭവങ്ങളെ കുറിച്ച് അവൾ എഴുതിയിട്ടുണ്ട്, അതുകൊണ്ടാണ് തുറന്ന കത്ത് എന്ന് വിളിക്കുന്നത്. അപ്പോഴാണ് അവളെ പിന്തുണയ്ക്കണമെന്ന് എനിക്ക് തോന്നിയത്. ഇതൊരു യഥാർത്ഥ പ്രശ്‌നമാണ്. നയൻതാരയെ പിന്തുണയ്ക്കുന്നവരെല്ലാം അവളുടെ കത്തിലെ സത്യമാണ് വിശ്വസിക്കുന്നത്. ചില സമയങ്ങളിൽ, നാമെല്ലാവരും മറ്റുള്ളവരിൽ നമ്മെത്തന്നെ കാണും.

READ NOW  സംവിധായകൻ ആയ പ്രിയദർശനെ പോലും അന്ന് ഇന്നസെന്റ് അമ്പരപ്പിച്ചു.അതിനു ഒരിക്കലും ഒരു റീടേക്ക് ഇല്ല. സത്യൻ അന്തിക്കാട്

നയൻതാരയ്ക്ക് വേണ്ടി നിലപാട് എടുക്കാനുള്ള മറ്റൊരു പ്രധാന കാരണം പാർവതി വെളിപ്പെടുത്തി. അവൾ പറഞ്ഞു, “പിന്തുണയില്ലാത്തത് എന്താണെന്നും അത് നമ്മുക്ക് എങ്ങനെ അനുഭവപ്പെടും എന്നും എനിക്കറിയാം. ഞാൻ അതിലൂടെ കടന്നുപോയിട്ടുണ്ട് . ഒരു വ്യക്തിയെ എത്രമാത്രം പിന്തുണയ്‌ക്കാമെന്ന് എനിക്കറിയാം. അങ്ങനെ ചിന്തിക്കുമ്പോൾ, ഞാൻ എപ്പോഴും അത്തരം ആളുകൾക്ക് വേണ്ടി നിലകൊള്ളും, പ്രത്യേകിച്ച് അവർ സ്ത്രീകളാണെങ്കിൽ. ”

നയൻതാര: ബിയോണ്ട് ദി ഫെയറി ടെയിൽ എന്ന തൻ്റെ നെറ്റ്ഫ്ലിക്സ് ഡോക്യുമെൻ്ററി റിലീസിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ്, നയൻതാര മൂന്ന് പേജുള്ള ഒരു കത്ത് പങ്കിട്ടു, തങ്ങൾക്ക് വക്കീൽ നോട്ടീസ് അയച്ചതിന് ധനുഷിനെ വിമർശിക്കുകയും മൂന്ന് സെക്കൻഡ് ദൈർഘ്യമുള്ള സിനിമയുടെ അണിയറ രംഗങ്ങൾ ഉൾപ്പെട്ട ഒരു വീഡിയോ ഉപയോഗിച്ചതിന് 10 കോടി രൂപ ആവശ്യപ്പെടുകയും ചെയ്തു. 2015ൽ പുറത്തിറങ്ങിയ നാനും റൗഡി താൻ എന്ന സിനിമയിൽ നിന്നുള്ള രണാഗങ്ങൾ ആയിരുന്നു അതും നയൻതാരയും ധനുഷും ത്നങ്ങളുടെ സ്വന്തം ഫോണിൽ ഷൂട്ട് ചെയ്തത്.

READ NOW  വിവാഹമോചിതയായ ശേഷം രേവതിക്ക് എങ്ങനെ ഒരു കുഞ്ഞു ഉണ്ടായി ഗോസിപ്പുകള്‍ക്കു താരം നല്‍കിയ മറുപടി ഇങ്ങനെ

വിവാദങ്ങളോട് ധനുഷ് ഇതുവരെ പ്രതികരിച്ചിട്ടില്ല. നയൻതാരയും ധനുഷും അടുത്തിടെ പരസ്യമായി സോഷ്യൽ മീഡിയയിൽ തർക്കത്തിൽ ഏർപ്പെട്ടതിനു കുറച്ച് ദിവസങ്ങൾക്ക് ശേഷം രണ്ടു പേരും ഒരു വിവാഹത്തിൽ പങ്കെടുക്കുന്നതും കണ്ടിട്ടും കാണാത്ത പോലെ ഇരിക്കുന്നതുമായാ വിഡിയോകൾ പുറത്തു വന്നിരുന്നു.

ADVERTISEMENTS