മലയാളികൾക്കിടയിൽ വളരെയധികം പ്രിയങ്കരി ആയ നടിയാണ് പാർവതി തിരുവോത്ത്. സ്ത്രീ ശക്തമായ കഥാപാത്രങ്ങളിലൂടെയാണ് പാർവതി ശ്രദ്ധ നേടിയിട്ടുള്ളത്. ആദ്യചിത്രം മുതൽ നിരവധി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച പാർവതി തന്റെ കയ്യിൽ ലഭിച്ച കഥാപാത്രങ്ങളെല്ലാം അവിടെ സുരക്ഷിതമാണ് എന്ന് തെളിയിച്ചിട്ടുണ്ട്. എന്നാൽ സിനിമയ്ക്ക് അപ്പുറം പലപ്പോഴും നിലപാടുകൾ കൊണ്ട് വലിയതോതിൽ വിവാദങ്ങൾ ഏൽക്കേണ്ടി വന്നിട്ടുള്ള ഒരു താരം കൂടിയാണ് പാർവതി. തന്റെ നിലപാടുകൾ തുറന്നു പറഞ്ഞതിന്റെ പേരിൽ അവസരങ്ങൾ വരെ താരത്തിന് നഷ്ടമായിട്ടുണ്ട്. സൂപ്പർതാരം മമ്മൂട്ടിക്കെതിരെ പോലും സംസാരിക്കുവാൻ താരം തയ്യാറായിട്ടുണ്ട്..
മമ്മൂട്ടി നായകനായി എത്തിയ കസബ എന്ന ചിത്രത്തെക്കുറിച്ച് ഒരിക്കൽ പാർവതി പറഞ്ഞ അഭിപ്രായമാണ് വളരെയധികം ശ്രദ്ധ നേടിയിരുന്നത്. മമ്മൂട്ടിക്കെതിരെ ആയിരുന്നു പാർവതി സംസാരിച്ചത്. പിന്നീട് പാർവതി മമ്മൂട്ടിക്കൊപ്പം പുഴു എന്ന ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തിരുന്നു.
കസബയുടെ സമയത്ത് ഒരു അഭിപ്രായം താൻ പറയുകയും പിന്നീട് പുഴുവിൽ അഭിനയിക്കുകയും ചെയ്തത് ഒരു കളക്ടീവ് മൂവ് ആയിരുന്നു എന്നാണ് പാർവതി പറയുന്നത്. ഹർഷദിക്ക അത് എഴുതുന്നതും മമ്മൂട്ടിയെ പോലെ പലരും മാതൃകയാക്കുന്ന ഒരു നടൻ ആ നെഗറ്റീവ് ടച്ച് ആയിട്ടുള്ള ഒരു കഥാപാത്രം ഏറ്റെടുക്കാൻ തയ്യാറായതും ആ സിനിമയിൽ തനിക്കും ഒരു ഭാഗമായി മാറാൻ കഴിഞ്ഞതും ഒക്കെ ഒരു വല്ലാത്ത മൊമെന്റ് തന്നെയായിരുന്നു.
സിനിമയിൽ എല്ലാവരും നല്ല ആളുകൾ ആയിരിക്കണം എന്നൊന്നും ഒരിക്കലും താൻ പറഞ്ഞിട്ടില്ല. തെറ്റായിട്ടുള്ള വ്യക്തികളെ കാണുമ്പോൾ അത് ഗ്ലോറിഫൈ ചെയ്യാതെ കാണിക്കാൻ സാധിക്കും എന്നത് മാത്രമാണ് താൻ എപ്പോഴും ഉദ്ദേശിച്ചിട്ടുള്ള കാര്യം.
അതിന്റെ ഏറ്റവും വലിയ ഉദാഹരണം കൂടിയാണ് പുഴു എന്ന സിനിമ. നമ്മുടെ പവർ നമുക്ക് എവിടെ ഉപയോഗിക്കാം എന്നുള്ളത് നമ്മൾ മനസ്സിലാക്കേണ്ട കാര്യമാണ്. വളരെയധികം എരിവും കയ്പ്പും ഉള്ള ഒരു മരുന്നു കൊടുക്കണം എങ്കിൽ അത് എന്തു മധുരത്തിലാണ് നൽകേണ്ടത് എന്ന് ആദ്യം നമ്മൾ മനസ്സിലാക്കാൻ പഠിക്കുകയാണ് വേണ്ടത്.
മമ്മൂട്ടിയുടെ പുഴുവിലെ കഥാപാത്രം ഒരു വില്ലൻ റോൾ ആണ്. എന്നാൽ മമ്മൂക്ക പൊതുവേ വില്ലൻ റോളുകൾ ചെയ്തിട്ടില്ല. അതുകൊണ്ടു തന്നെ നെഗറ്റീവ് റോൾ ചെയ്യുമ്പോൾ അത് ആളുകളുടെ ചിന്താഗതിയിൽ മാറ്റം വരുത്തുന്ന ഒരു കഥാപാത്രമായി മാറും. കസബ എന്ന ചിത്രത്തിന്റെ വിവാദത്തിന് ശേഷം മമ്മൂട്ടിയുമായി ഒരുമിച്ച് പാർവതിയുടെ സിനിമ ചെയ്യാൻ പോകുന്നു എന്ന വാർത്ത വന്നപ്പോൾ തന്നെ മമ്മൂട്ടിയുടെ ആരാധകരിൽ പലരും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാൽ തനിക്ക് ലഭിച്ച കഥാപാത്രം വളരെ മികച്ച രീതിയിൽ തന്നെ ചെയ്യുകയായിരുന്നു പാർവതി ചെയ്തത്..