
മലയാള സിനിമയിൽ പകരക്കാരില്ലാത്ത അഭിനയത്രിയാണ് കാവ്യാ മാധവൻ. അത് അഭിനയ ചാരുത കൊണ്ടാണെങ്കിലും രൂപ സൗകുമാര്യം കൊണ്ടാണെങ്കിലും. കാവ്യ മാധവൻ വീണ്ടും അഭിനയരംഗത്തേക്ക് തിരികെയെത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമാവുകയാണ്. കാവ്യയുടെ പിതാവ് അടുത്തിടെ ആന്തരിച്ചിരുന്നു തന്റെ പിതാവിന്റെ വലിയ ആഗ്രഹമായിരുന്നു കാവ്യാ വീണ്ടും അഭിനയിക്കുക എന്നത് അതുകൊണ്ടു . അദ്ദേഹത്തിന്റെ ആഗ്രഹം സഫലമാക്കാൻ കാവ്യ തീരുമാനിച്ചതായും, ഇതിന് ദിലീപിന്റെ പൂർണ്ണ പിന്തുണയുണ്ടെന്നും കഴിഞ്ഞ ദിവസങ്ങളിൽ പല്ലിശ്ശേരി വെളിപ്പെടുത്തിയിരുന്നു. ഈ വാർത്തയുടെ അലയൊലികൾ കെട്ടടങ്ങും മുമ്പേ, സിനിമാലോകത്തെ അമ്പരപ്പിക്കുന്ന മറ്റൊരു വാദവുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുകയാണ്. കാവ്യ, ദിലീപ്, മഞ്ജു വാര്യർ എന്നിവരെ ഒരുമിപ്പിച്ച് ഒരുവമ്പൻ സിനിമ ഒരുക്കാൻ സിനിമാ നിർമ്മാതാക്കൾ ശ്രമിക്കുന്നുണ്ടെന്നാണ് തന്റെ യൂട്യൂബ് ചാനലിൽ പല്ലിശ്ശേരി അവകാശപ്പെടുന്നത്.
വൈരാഗ്യം മാറുന്നുവോ? മഞ്ജു കാവ്യയെ കാണാൻ എത്തിയെന്ന് പല്ലിശ്ശേരി
അത് കൂടാതെ കാവ്യയും മഞ്ജുവും ദിലീപും തമ്മിൽ ഉള്ള അകൽച്ച മരുന്നുവെന്നു തുണയ്ക്ക് പരിചയമുള്ള ഒരു വിഭാഗം സിനിമ പ്രവർത്തകർ പറയുന്നു എന്നും പല്ലിശ്ശേരി പറയുന്നു. അത് കൂടാതെ കാവ്യയുടെ പിതാവിന്റെ ഭൗതിക ശരീരം കാണാൻ മഞ്ജു വാര്യർ എത്തിയിരുന്നു എന്ന പല്ലിശ്ശേരിയുടെ പ്രസ്താവനയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇത് ഇരുവരും തമ്മിലുള്ള “മഞ്ഞുരുകലിന്റെ” സൂചനയായി സിനിമാവൃത്തങ്ങൾ കാണുന്നു. ഈ സാഹചര്യത്തിലാണ് മഞ്ജു വാര്യരെയും കാവ്യ മാധവനെയും ദിലീപിനെയും ഒരുമിപ്പിച്ച് ഒരു സിനിമ നിർമ്മിക്കാമോ എന്ന ചർച്ചകൾ സജീവമായതെന്നും പല്ലിശ്ശേരി പറയുന്നു.
താനുമായി അടുത്ത ചില സുഹൃത്തുക്കൾ ഇക്കാര്യം സംസാരിച്ചപ്പോൾ, ഒരു കാരണവശാലും മഞ്ജു വാര്യർ ഇതിന് സമ്മതിക്കാനുള്ള സാധ്യത കുറവാണെന്ന് താൻ അഭിപ്രായപ്പെട്ടുവത്രേ. എന്നാൽ, അവരുടെ പൊതുസുഹൃത്തുക്കൾ വഴി ഇതിന് സമ്മതം നേടാനാകുമെന്നും, നേരത്തെ ഉണ്ടായിരുന്ന വൈരാഗ്യം ഇപ്പോൾ ഇല്ലെന്നും അവർ മഞ്ഞുരുക്കിത്തുടങ്ങിയെന്നും അദ്ദേഹത്തോട് പറഞ്ഞുവെന്ന് പല്ലിശ്ശേരി വെളിപ്പെടുത്തുന്നു. എന്നാൽ നേരത്തെ മഞ്ജു വാര്യർ തന്നെ ഒരു ചാനലിൽ അവതാരകൻ ചോടിച്ച ചോദ്യത്തിന് ദിലീപിനൊപ്പം അഭിനയിക്കില്ല എന്നാണ് പറഞ്ഞത്.
അത് കൂടാതെ തന്റെ പഴയ കല അനുഭവം പങ്ക് വെക്കുന്ന അവസരത്തിൽ താനും ദിലീപേട്ടനുമൊക്കെ ചേർന്ന് അന്ന് നടത്തിയ കാര്യങ്ങൾ എന്നൊക്കെ മഞ്ജു വാര്യർ പറഞ്ഞിരുന്നു. ദിലീപിന്റെ മകൾ മീനാക്ഷിയുടെ വിവാഹാലോചനകളും പുരോഗമിക്കുന്ന ഈ വേളയിൽ, ഈ മൂന്ന് പേരെയും ഒരുമിപ്പിച്ച് ചിലർ ഒരു സിനിമയ്ക്ക് പദ്ധതിയിട്ടതായും അദ്ദേഹം സൂചിപ്പിക്കുന്നു.
പല്ലിശ്ശേരിയുടെ പ്രവചനം: മഞ്ജു വിട്ടുവീഴ്ച ചെയ്യുമോ?
എന്നാൽ, ഈ പദ്ധതി നടക്കാൻ സാധ്യതയില്ലെന്ന് താൻ ഇപ്പോഴും ഉറച്ചുവിശ്വസിക്കുന്നതായി പല്ലിശ്ശേരി പറയുന്നു. ഒരു കാരണവശാലും മഞ്ജു വാര്യർ വിട്ടുവീഴ്ച ചെയ്യില്ലെന്ന് താൻ പരിചയമുള്ള ചില നിർമ്മാതാക്കളുമായി ബെറ്റ് വെച്ചതായും അദ്ദേഹം വെളിപ്പെടുത്തി. ദിലീപും കാവ്യയും ഒരുമിച്ചുള്ള സിനിമ ഒരു പക്ഷേ വന്നേക്കാമെന്നും എന്നാൽ മഞ്ജുവാര്യർ ദിലീപ് കാവ്യാ ഈ മൂന്ന് പേരും ഒന്നിക്കുന്ന ഒരു ചിത്രത്തിന്റെ സാധ്യത വളരെ കുറവാണെന്നും അദ്ദേഹം ഉറപ്പിച്ചു പറയുന്നു.
വ്യക്തിജീവിതത്തിലെ പക്വതയും കരിയർ യാത്രയും
വ്യക്തിപരമായി ദിലീപിനെതിരെ ഏറ്റവും കൂടുതൽ ഗുരുതരമായ ആരോപണം ഉന്നയിച്ച വ്യക്തിയാണ് പല്ലിശ്ശേരിയെന്ന മാധ്യമ പ്രവർത്തകൻ. ദിലീപിന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് പല്ലിശ്ശേരി മുമ്പും പലതവണ സംസാരിച്ചിട്ടുണ്ട്. ഒരിക്കൽ ഒരു ചെറു വാചകത്തിൽ അദ്ദേഹം പല്ലിശ്ശേരിക്കെതിരെ ഒന്ന് രണ്ടു വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട് എങ്കിലും കൂടുതൽ ഒന്നും പറഞ്ഞിട്ടില്ല. ഇത്തരം ഗോസിപ്പുകളെ ദിലീപ് പൊതുവെ അവഗണിക്കുകയാണ് പതിവ്. അതേസമയം, മഞ്ജു വാര്യർ നിലവിൽ സിനിമകളുടെ തിരക്കിലാണ്. തന്റെ വ്യക്തിജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് പരസ്യമായി സംസാരിക്കാൻ താൽപര്യമില്ലാത്ത നടിയാണ് മഞ്ജു. വേർപിരിയലിന് ശേഷം ദിലീപിനെ കുറ്റപ്പെടുത്തിയോ തിരികെ ദിലീപോ മഞ്ജുവോ ഇരുവരും ഒന്നും തന്നെ ഒരു ഘട്ടത്തിലും സംസാരിച്ചിട്ടില്ല എന്നത് പലരും ചൂണ്ടിക്കാട്ടുന്ന അത് അവരുടെ പക്വതയുടെ ഉദാഹരണമാണ്.
മറുവശത്ത്, ദിലീപും തന്റെ കരിയറിൽ വീണ്ടും ശക്തമായ സാന്നിധ്യമാകാനുള്ള ശ്രമത്തിലാണ്.കുറെ ചിത്രങ്ങൾ തുടർച്ചയായി പരാജയപ്പെട്ടതിനു ശേഷം അടുത്തിടെ പുറത്തിറങ്ങിയ “പ്രിൻസ് ആൻ്റ് ഫാമിലി എന്ന ചിത്രം മികച്ച വിജയം നേടിയത് അതിന് ഉദാഹരണമാണ്.
എന്നാൽ വിവാഹ ശേഷം കാവ്യാ നീഡ്‌ന ഇടവേള എടുത്തിരിക്കുകയാണ് . കാവ്യ മാധവൻ അവസാനമായി അഭിനയിച്ച ചിത്രം 2016-ൽ പുറത്തിറങ്ങിയ “പിന്നെയും” ആയിരുന്നു,അതിൽ നായകൻ ദിലീപും . പിന്നീട് ദിലീപുമായുള്ള വിവാഹശേഷം കാവ്യ അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തു. വ്യക്തി ജീവിതത്തിൽ ഉണ്ടായ വിവാദങ്ങൾ കൊണ്ടാകാം പിന്നീട് പൊതുവേദികളിൽ നിന്ന് പൂർണ്ണമായും വിട്ടുനിന്ന കാവ്യ, അടുത്തിടെയാണ് വീണ്ടും പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്. നടി സിനിമയിലേക്ക് തിരികെ വരണമെന്ന് ആരാധകർ ഏറെ ആഗ്രഹിക്കുന്നുണ്ട്.