മലയാളികൾക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു നടിയാണ് കാവ്യ മാധവൻ. സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും മലയാള സിനിമയിൽ തന്റേതായ ഇടം നേടാൻ വളരെ പെട്ടെന്ന് സാധിച്ചിട്ടുള്ള ഒരു അഭിനയത്രി എന്ന് തന്നെ കാവ്യയെ വിളിക്കണം. വലിയൊരു ആരാധകനിരയെ തന്നെയാണ് ചെറിയ സമയം കൊണ്ട് താരം സ്വന്തമാക്കിയത്. കുട്ടിക്കാലം മുതലേ സിനിമയിൽ തന്റേതായ കഴിവുറപ്പിക്കാൻ സാധിച്ചിട്ടുള്ള ഒരു അഭിനയത്രി കൂടിയാണ് താരം.
താരത്തിന്റെ വിവാഹവും വിവാഹമോചനവും ഒക്കെ വളരെയധികം ശ്രദ്ധ നേടിയതും ആയിരുന്നു.. വിവാഹമോചനത്തിനു ശേഷം ഒറ്റയ്ക്കുള്ള ജീവിതം നയിച്ചിരുന്ന നടി ദിലീപിനെ വിവാഹം കഴിക്കാനുള്ള തീരുമാനം എടുത്തതോടെയാണ് പ്രശ്നങ്ങൾ വഷളാകുന്നത്
ഇരുവരെ കുറിച്ചും പലതരത്തിലുള്ള ഗോസിപ്പുകൾ ഉയർന്നിട്ടുള്ള സാഹചര്യമായിരുന്നു എങ്കിൽ പോലും ഇരുവരും ജീവിതത്തിൽ ഒരുമിച്ചപ്പോൾ അത് പലർക്കും അംഗീകരിക്കാൻ സാധിക്കാത്ത കാര്യമായി മാറി. തുടർന്ന് കാവ്യക്ക് വലിയ തോതിൽ തന്നെ സൈബർ ആക്രമണം നേരിടേണ്ടതായി വരികയായിരുന്നു ചെയ്തത്.
ഇതിനിടയിൽ നിരൂപകനായ പല്ലിശ്ശേരി കാവ്യയും ദിലീപിനെയും കുറിച്ച് പലതരത്തിലുള്ള വാർത്തകളുമായി രംഗത്തെത്തുകയും ചെയ്തിരുന്നു അത്തരത്തിൽ ഒരു ഓൺലൈൻ ചാനലിൽ പലിശേരി നടത്തിയ ഒരു അഭിമുഖത്തിൽ പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്.
കാവ്യാ മാധവന് നടൻ പൃഥ്വിരാജിനോട് പ്രണയം ഉണ്ടായിരുന്നുവെന്നും പൃഥ്വിരാജിനെ വിവാഹം കഴിക്കുവാൻ കാവ്യ ആഗ്രഹിച്ചിരുന്നു എന്നുമാണ് പല്ലിശ്ശേരി പറയുന്നത്. പൃഥ്വിരാജ് എങ്ങനെയാണ് എന്ന കൊച്ചിൻ ഹനീഫയോട് കാവ്യ അന്വേഷിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം കൊച്ചിൻ ഹനീഫ തന്നെ തന്നോട് പറഞ്ഞതാണ് എന്നായിരുന്നു പല്ലിശേരി പറയുന്നത്.
ഇതറിഞ്ഞതോടെ ദിലീപിന് പൃഥ്വിരാജിനോട് വൈരാഗ്യം ഉണ്ടാവുകയും തുടർന്ന് പൃഥ്വിരാജിന്റെ സിനിമകളെ ഒക്കെ ദിലീപ് കൂവി തോൽപ്പിക്കാൻ ആളിനെ ഇറക്കുകയും ചെയ്യുകയാണ് ചെയ്തത്. ഈ കാര്യങ്ങളൊക്കെ സിനിമ ലോകത്തുള്ള പലർക്കും അറിയാവുന്ന കാര്യങ്ങൾ കൂടിയാണ്. കാവ്യ മാധവൻ പൃഥ്വിരാജിനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു എന്നതാണ് ദിലീപിന് പൃഥ്വിരാജിനോട് വിദ്വേഷം തോന്നുവാനുള്ള കാരണമായി പല്ലിശേരി പറയുന്നത്..
ഇതിനെ തുടർന്ന് സിനിമ ലോകത്ത് വലിയ തോതിലുള്ള ശത്രുതയാണ് പൃഥ്വിരാജിനോട് ദിലീപിന് വന്നത് എന്നും അതിന് കാരണം കാവ്യമാധവൻ ആണ് എന്നും പല്ലിശ്ശേരി വ്യക്തമാക്കുന്നുണ്ട് എന്നാൽ പൃഥ്വിരാജിന് കാവ്യയുടെ പ്രണയം ഉണ്ടായിരുന്നില്ല എന്നും പല്ലിശ്ശേരി പറയുന്നുണ്ട്. പല്ലിശ്ശേരിയുടെ ഈ വാക്കുകൾ വളരെ വേഗമാണ് ശ്രദ്ധ നേടിയത്.