അവളുടെ മുഖത്തു അത് തേച്ചു .. കൈകളിലെ ആ മോതിരം ചേർത്ത് വച്ച് ഫോട്ടോ എടുത്തു .. കൊട്ടേഷൻ കൊടുത്തത് ദിലീപ് മാത്രമല്ല.. .മഞ്ജു വാര്യർ എന്ന ഭാര്യ വേർ പിരിഞ്ഞു പോകാൻ പാടില്ല .. ആ സ്വത്തുക്കൾ കാവ്യയുടെ പേരിൽ എഴുതിക്കൊടുക്കാൻ ആക്രമിക്കപ്പെട്ട നടി വിസമ്മതിച്ചു. ഞെട്ടിക്കുന്ന പുതിയ വസ്തുതകളുമായി പല്ലിശ്ശേരി

4

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധിക്ക് പിന്നാലെ, കേസിനെ സംബന്ധിച്ച് നിർണ്ണായക വെളിപ്പെടുത്തലുകളും ഗുരുതര ആരോപണങ്ങളുമായി മുതിർന്ന മാധ്യമപ്രവർത്തകൻ പല്ലിശ്ശേരി രംഗത്ത്. ക്വട്ടേഷൻ നൽകിയത് ദിലീപ് മാത്രമല്ലെന്നും, കൃത്യത്തിന് പിന്നിൽ ഒരു ‘മാഡം’ കൂടി ഉണ്ടെന്നും പല്ലിശ്ശേരി ആരോപിച്ചു. ജനം ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. താൻ റിപ്പോർട്ട് ചെയ്ത കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും, മേൽക്കോടതികളിൽ സത്യം തെളിയുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

2014 മുതൽ ഈ വിഷയത്തിൽ താൻ അന്വേഷണം നടത്തുന്നുണ്ടെന്ന് പല്ലിശ്ശേരി അവകാശപ്പെട്ടു. “ദിലീപ് മാത്രമല്ല ക്വട്ടേഷൻ നൽകിയത് എന്ന് ഞാൻ വർഷങ്ങളായി പറയുന്നുണ്ട്. ദിലീപിനൊപ്പം ഒരു മാഡം കൂടിയുണ്ട്. ആ മാഡത്തിന് വേണ്ടിയാണ് ദിലീപ് ഇത്രയുമെല്ലാം ചെയ്തുകൂട്ടിയത്. എന്നെ പോലീസ് ക്ലബ്ബിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ പോലും ഇക്കാര്യം ഞാൻ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. മേടത്തിന്റെയടക്കം എല്ലവരുടെയും പേരുകൾ ഞാൻ പറഞ്ഞിരുന്നു. എന്തുകൊണ്ട് ആ മാഡത്തിന്റെ പേരിൽ കേസെടുക്കുന്നില്ല എന്ന് ഞാൻ അന്ന് ചോദിച്ചതാണ്,” പല്ലിശ്ശേരി പറഞ്ഞു.

ADVERTISEMENTS
   
READ NOW  പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ല ,അതുകൊണ്ടു ഇതൊക്കെ കേട്ട് പേടിച്ചു മൂലയിൽ പോയി ഞാൻ ഒളിക്കുമെന്നു ഒരു തീകുട്ടിയും കരുതണ്ട- രാഹുൽ മാങ്കൂട്ടത്തിലിന് വീണ്ടും പിന്തുണയുമായി സീമ ജി നായർ

കേസിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ചും പല്ലിശ്ശേരി ഗൗരവകരമായ ആരോപണങ്ങൾ ഉന്നയിച്ചു. ദിലീപിന്റെയും മഞ്ജു വാര്യരുടെയും കുടുംബജീവിതത്തിലുണ്ടായ അസ്വാരസ്യങ്ങളും ചില സാമ്പത്തിക ഇടപാടുകളുമാണ് പകയ്ക്ക് കാരണമെന്നാണ് അദ്ദേഹത്തിന്റെ വാദം. “വിമാനത്താവളത്തിന് സമീപം ദിലീപ് ആക്രമിക്കപ്പെട്ട നടിയുടെ പേരിൽ ബിനാമിയായി ഭൂമി വാങ്ങിയിരുന്നു. പിന്നീട് കാവ്യയുമായുള്ള ബന്ധം വന്നപ്പോൾ ഈ ഭൂമി കാവ്യയുടെ പേരിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടു. എന്നാൽ മഞ്ജു ചേച്ചിയുടെ പേരിലേക്കെ അത് മാറ്റിയെഴുതൂ എന്ന് നടി നിലപാടെടുത്തു. അവിടെ നിന്നാണ് ഈഗോ ക്ലാഷുകൾ ആരംഭിക്കുന്നത്,”

ദിലീപിന് മഞ്ജുവിനെ വിവാഹ മോചനം നടത്തണം എന്ന് ആഗ്രഹവുമില്ലായിരുന്നു. മഞ്ജുവുമായി ഉള്ള ബന്ധം നിലനിർത്തുമ്പോൾ തന്നെ ദിലീപിന് തന്റെ തമാശകൾ നടത്തുകയും വേണം അത് ഭാര്യ അറിയാനും പാടില്ല അതായിരുന്നു ദിലീപിന്റെ നിലപാടുകൾ ,കാവ്യയിൽ നിന്നും ദിലീപ് ആഗ്രഹിച്ച രീതിയിലുള്ള കാര്യങ്ങൾ നേടാൻ കഴിഞ്ഞു .ഇങ്ങനെ രഹസ്യമായി പോയിരുന്നത് പരസ്യമായി. അതിനു പിന്നിൽ ഉള്ള ആളുകളിൽ ഒരാളാണ് ആക്രമിക്കപ്പെട്ട നടിയും പല്ലിശ്ശേരി വിശദീകരിച്ചു.

READ NOW  "ദളിതർ 'തൊട്ടുകൂടാത്തവർ' എന്ന് ബ്രാക്കറ്റിൽ; ആര് അവരെ അങ്ങനെയാക്കി?"; പാഠപുസ്തകത്തിലെ ജാതിവിവേചനത്തിനെതിരെ മീനാക്ഷി; "മീനാക്ഷിക്ക് മന്ത്രി ശിവൻകുട്ടിയുടെ കുറിപ്പ് "മീനാക്ഷിയുടെ മറുപടി

നടിയെ ആക്രമിച്ച രീതി അതീവ ക്രൂരമായിരുന്നുവെന്നും, നടിയുടെ വിവാഹം മുടക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് കൃത്യം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.വൃത്തികെട്ട രീതിയിൽ ആണ് പെൺകുട്ടിയെ റേപ്പ് ചെയ്തത് ..അതിനു ശേഷം ബീജം അടക്കം ആ പെൺകുട്ടിയോട് എമുഖത്തു വൃത്തികെട്ട രീതിയിൽ തേച്ചു പിടിപ്പിച്ചു എന്നും അവളുടെ കൈകളിൽ ഉള്ള എൻഗേജ്മെന്റ് റിങ് ക്ലോസ് അപ്പിൽ ഫോട്ടോ എടുത്തു എന്നും പല്ലിശ്ശേരി പറയുന്നു.

ആക്രമണ ദൃശ്യങ്ങൾ പകർത്തിയത് കേവലം ബ്ലാക്ക്മെയിലിംഗിന് വേണ്ടിയല്ല, മറിച്ച് വൈകൃതമായ ലക്ഷ്യങ്ങളോടെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ദൃശ്യങ്ങൾ സിനിമാമേഖലയിലെ ചിലർ കണ്ടിട്ടുണ്ടെന്നും, ദിലീപിന്റെയും കാവ്യയുടെയും അടുത്ത സുഹൃത്തായ ഒരു നടി ദൃശ്യങ്ങൾ കണ്ട വിവരം താൻ റിപ്പോർട്ട് ചെയ്തിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.

കേസിന്റെ വിചാരണാ വേളയിൽ 28 സാക്ഷികൾ കൂറുമാറിയത് സ്വാധീനം മൂലമാണെന്ന് പല്ലിശ്ശേരി ആരോപിച്ചു. തനിക്ക് നേരെ രണ്ട് തവണ വധശ്രമം ഉണ്ടായെന്നും വീടിന് നേരെ ആക്രമണങ്ങൾ നടന്നെന്നും അദ്ദേഹം വെളിപ്പെടുത്തി. “വിധിയിൽ മാധ്യമപ്രവർത്തകൻ എന്ന നിലയിൽ എനിക്ക് ലജ്ജ തോന്നുന്നു. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെയുള്ളവ കോടതി കൃത്യമായി പരിശോധിച്ചിരുന്നെങ്കിൽ വിധി മറ്റൊന്നായേനെ. എന്നാൽ ഇത് അന്തിമ വിധിയല്ല. ഹൈക്കോടതിയും സുപ്രീം കോടതിയും ഉണ്ട്. അവിടെ സത്യം തെളിയുമെന്ന് തന്നെയാണ് വിശ്വാസം,” പല്ലിശ്ശേരി പറഞ്ഞു.

READ NOW  തെന്നിന്ത്യൻ സിനിമാ ലോകത്ത് ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാള്‍ മലയാളത്തിലെ താരപുത്രി!!! പ്രതിഫലം അറിയണോ?

ദിലീപിനെ അറസ്റ്റ് ചെയ്യാൻ കാരണം ഡബ്ല്യു.സി.സി (WCC) നടത്തിയ ഇടപെടലുകളാണെന്നും, കേസ് ഒതുക്കിത്തീർക്കാൻ ഉന്നതങ്ങളിൽ നിന്ന് ശ്രമം നടന്നപ്പോൾ അത് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത് ഈ സംഘടനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിചാരണക്കോടതി വിധി നിരാശാജനകമാണെങ്കിലും നിയമപോരാട്ടം അവസാനിച്ചിട്ടില്ലെന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് പല്ലിശ്ശേരി തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.

ADVERTISEMENTS