മുൻ നിര നടിമാർക്ക് പോലും സംവിധായകനും നായകനും ഒപ്പം സ്ഥാനം നിലനിർത്താൻ കിടക്ക പങ്കിടേണ്ടി വരാറുണ്ട് – പദ്മപ്രിയയയുടെ വെളിപ്പെടുത്തൽ

168

കറുത്ത പക്ഷികൾ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ നായികയാണ് പത്മപ്രിയ. വളരെ ചെറിയ സമയം കൊണ്ട് തന്നെ പത്മപ്രിയ മലയാളികളുടെ മനസ്സിൽ തന്റേതായ സ്ഥാനമുറപ്പിച്ചു എന്ന് പറയുന്നതാണ് സത്യം.

തന്റെ നിലപാടുകൾ കൊണ്ട് അഭിപ്രായം കൊണ്ടും മലയാള സിനിമ ലോകത്ത് വളരെ പെട്ടെന്ന് തന്നെ ഹെറ്റർസിനെ സ്വന്തമാക്കാൻ സാധിച്ച ഒരു നടി കൂടിയാണ് പത്മപ്രിയ. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ തന്റെ വ്യക്തമായ അഭിപ്രായം പലപ്പോഴും തുറന്നു പറഞ്ഞിട്ടുള്ള വ്യക്തിയാണ് പത്മപ്രിയ

ADVERTISEMENTS
   

പത്മപ്രിയയുടെ പല തുറന്നു പറച്ചിലുകളും വലിയ തോതിൽ തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. അടുത്ത സമയത്ത് മലയാളത്തിലെ മുൻനിര നടിമാരെ കുറിച്ച് പദ്മപ്രിയ പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. ഒരുപാട് പേരും പ്രശസ്തിയും ഉള്ള നടിമാർ പോലും സംവിധായകർക്കും നടന്മാർക്കും ഒപ്പം കിടക്ക പങ്കിടാൻ താല്പര്യം കാണിക്കുന്ന ഒരു പ്രവണത സിനിമാരംഗത്ത് ഉണ്ട് എന്നായിരുന്നു നടി പറഞ്ഞത്. തങ്ങളുടെ സ്ഥാനം നിലനിര്‍ത്താനോ കൂടുതല അവസരങ്ങല്‍ക്കോ ഇതൊക്കെ ചെയ്യേണ്ടി വരാറുണ്ട്.

See also  തന്റെ കഥാപാത്രത്തിന്റെ പേര് സിനിമയുടെ ടൈറ്റിൽ ആയി വേണമെന്ന് മമ്മൂട്ടി;എന്നാൽ ശ്രീനിവാസൻ അത് അംഗീകരിച്ചില്ല പിന്നെ നടന്നത്

അതിനു താൽപര്യം കാണിച്ചില്ല എങ്കിൽ പലപ്പോഴും നടിക്ക് നേരെ ഉണ്ടായ തരത്തിലുള്ള ആക്രമണങ്ങൾ പോലും ഉണ്ടാവാൻ സാധ്യതയുണ്ട് അതിനു ഇരകൾ ആയിട്ടുള്ള താരങ്ങളെ തനിക്ക് അറിയാം എന്നുകൂടി പത്മപ്രിയ പറഞ്ഞിരുന്നു.

നാണക്കേട് ഉണ്ടാകുമെന്ന് കരുതി മാത്രമാണ് കൂടുതൽ ആളുകളും ഇത്തരം കാര്യങ്ങൾ പുറത്തു പറയാത്തത്. അല്ലെങ്കിൽ ചാൻസ് നഷ്ടമാകും എന്ന ഭയം ഇതുകൊണ്ടാണ് പലരും ഇത്തരം കാര്യങ്ങൾ പുറത്തു പറയാത്തത്.

തുറന്നു ചോദിക്കാൻ മടിയുള്ള ചിലർ ലൈംഗികതയുള്ള സന്ദേശങ്ങൾ അയക്കുകയാണ് ചെയ്യാറ്.അതേപോലെ സെറ്റിലും ഷൂട്ടിങ്ങിന്റെ ഇടയില്‍ ശരീരത്തില്‍ മോശമായി തൊടുക തുടങ്ങിയ പ്രവണത ഉണ്ട്. ചോദ്യം ചെയ്താല്‍ അവര്‍ ഒരു സോറി പറഞ്ഞിട്ട പോകും. ഇതൊക്കെ പുതിയ ആള്‍ക്കാര്‍ക്ക് മാത്രമല്ല മുന്‍ നിര നടിമാര്‍ക്ക് പോലും നേരിടേണ്ടി വരാറുണ്ട്.

അഭിനയിച്ച സിനിമയ്ക്ക് മാന്യമായ രീതിയിൽ പ്രതിഫലം ലഭിച്ചില്ല എന്ന് പറഞ്ഞാൽ പോലും അത് വലിയ പാതകമായി കാണുന്ന ഒരു കൂട്ടം ആളുകളാണ് സിനിമാലോകത്ത് ഉള്ളത് എന്നും പത്മപ്രിയ കൂട്ടിച്ചേർക്കുന്നുണ്ട്.

See also  ആ സിനിമയിലെ എന്റെ ലി,പ് ലോ,ക്ക് രംഗം കഥയ്ക്ക് ആവശ്യമാണ് -അതാണ് ചെയ്തത് - അതിൽ മോശമൊന്നുമില്ല - അനിഖ അന്ന് പറഞ്ഞത്

താരത്തിന്റെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടിയിരുന്നു. ഇതിനുമുമ്പും സമാനമായി അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ട് എന്ന് പല നടിമാരും തുറന്നു പറഞ്ഞിട്ടുണ്ട്. മലയാള സിനിമ മേഖലയിൽ കാസ്റ്റിംഗ് കൗച്ച് എന്നത് വലിയതോതിൽ തന്നെ നിറഞ്ഞുനിൽക്കുന്ന ഒന്നാണ് എന്നാണ് പലരും ഇക്കാര്യങ്ങളെ കുറിച്ചൊക്കെ പറയാറുള്ളത്.

ADVERTISEMENTS