മലയാള സിനിമയിൽ കഴിഞ്ഞ അൻപതു വർഷക്കാലമായി നിലയുറപ്പിച്ചിരിക്കുന്ന വന്മരമാണ് മമ്മൂട്ടി എന്ന മഹാ നടൻ. നിരവധി പേർ ആദേഹവുമായുള്ള ഇലകകങ്ങളും പിണക്കങ്ങളും അദ്ദേഹത്തിന്റെ ഹൃദയ വിശാലതയും പച്ചയായ മനുഷ്യനെയുമൊക്കെ തങ്ങളുടെ വ്യക്തിഗത അനുഭവത്തിന്റെ വെളിച്ചത്തിൽ വിവരിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ വർഷങ്ങളായി മലയ സിനിമയിൽ നടനായും സംവിധായകനേയും തിരക്കഥ കൃത്തായും നിർമ്മാതാവുമൊക്കെയായ പ്രവർത്തിക്കുന്ന നടൻ പി ശ്രീകുമാർ പറഞ്ഞ കാര്യങ്ങൾ ആരെയും അതിശയിപ്പിക്കുന്നതാണ്.
മമ്മൂട്ടിയുമായി താൻ ഒരിക്കൽ വലിയ വഴക്കുണ്ടാക്കിയതും പിണങ്ങിയതും ബന്ധ ശത്രുവായതും പിന്നീട് സംഭവിച്ച കാര്യങ്ങളുമൊക്കെയാണ് ശ്രീകുമാർ പറയുന്നത്. മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ചിത്രമായ വിഷ്ണുവിന്റെ തിരക്കഥ കൃത്തും സംവിധായകനുമാണ് അദ്ദേഹം.
ഒരിക്കൽ താനും യശ്ശശരീരനായ മാധവനും ഒത്തു തന്റെ തന്നെ ചിത്രമായ കയ്യും തലയും പുറത്തിടരുത് എന്ന ചിത്രത്തിൽ നായകനായി ഡേറ്റ് വാങ്ങാൻ ആയി മദ്രാസിൽ പ്രസാദ് സ്റ്റുഡിയോയിൽ അന്നേതോ ചിത്രത്തിന്റെ ഷൂട്ടിങ്ങിനെത്തിയ മമ്മൂട്ടിയെ കാണാൻ പോയി എന്നും അന്ന് സംഭവിച്ചതും അതിനെ തുടർന്ന് സംഭവിച്ചതുമായ കാര്യങ്ങൾ ആണ് പി ശ്രീകുമാർ പറയുന്നത്.
അന്ന് പ്രസാദ് സ്റ്റുഡിയോയിൽ എത്തുമ്പോൾ അതീവ സുമുഖനായ മമ്മൂട്ടി ഒരു വെളുത്ത ടി ഷർട്ടുമിട്ടു ഒരുകൂട്ടം ആളുകളുടെ ഇടയിൽ ഇരിക്കുയാണ് എന്നും താൻ ചെന്ന് മമ്മൂട്ടിയോട് ഒരു വിവരം സംസാരിക്കണം എന്ന് പറയുന്നു. അതിനു ശേഷം തങ്ങൾ മാറി ഒരിടത്തു നിന്നു ഏകദേശം മുക്കാൽ മണിക്കൂർ കഴിഞ്ഞാണ് മമ്മൂട്ടി എത്തിയത്.
സിനിമയെ നിയന്ത്രിക്കുന്ന വലിയ നിർമ്മാതാക്കൾ ആണ് അവരെന്നും അതുകൊണ്ടാണ് വരാൻ വൈകിയത് അന്ന് മമ്മൂട്ടി പറഞ്ഞു. താൻ അന്ന് മമ്മൂട്ടിയോട് പറഞ്ഞു താൻ ചെയ്യാൻ പോകുന്ന പുതിയ സിനിമയായ ‘കയ്യും തലയും പുറത്തിടരുത്’ എന്ന ചിത്രത്തിൽ അഭിനയിക്കാൻ വിളിക്കാൻ വന്നതാണ് എന്നും തോപ്പിൽ ഭാസിയുടേതാണ് കഥയെന്നും പറഞ്ഞു. സെപ്റ്റംബറിലേക്ക് ഡേറ്റ് ചോദിച്ചു അപ്പോൾ ആലോചിച്ചിട്ട് മമ്മൂട്ടി പറഞ്ഞു സെപ്റ്റംബറിൽ ഡേറ്റ് തരാൻ പറ്റില്ല എന്ന്. അപ്പോൾ ഞാൻ പറഞ്ഞു ഒരു ആറു ദിവസം മതി അതിനുള്ളിൽ തങ്ങൾ പൂർത്തീയാക്കിക്കൊള്ളാം എന്ന്. എന്നാൽ മമ്മൂട്ടി ഉറപ്പിച്ചു പറഞ്ഞു ഡേറ്റ് ഇല്ല എന്ന്. അൽപനേരം കഴിഞ്ഞു താൻ പറഞ്ഞു എങ്ങനെ എങ്കിലും ഒന്ന് അഡ്ജസ്റ് ചെയ്യാമോ എന്ന്. അത് കേട്ട മമ്മൂട്ടി പൊട്ടിത്തെറിക്കുകയാണ് ഉണ്ടായത് എന്ന് ശ്രീകുമാർ പറയുന്നു. സഫാരി ടിവിയുടെ ഒരു പരുപാടിയിൽ ആണ് അദ്ദേഹത്തെ പറഞ്ഞത്.
പൊട്ടിത്തെറിച്ചു കൊണ്ട് അന്ന് മമ്മൂട്ടി എന്നോട് ചോദിച്ചു “അഡ്ജസ്റ് ചെയ്യാൻ താനാരാ? എന്റെ കൂട്ടുകാരൻ ആണ് അതോ എന്റെ സ്വജാതിക്കാരനോ? ഇനി അതല്ലെങ്കിൽ മറ്റെന്തെങ്കിലും ബന്ധമുണ്ടോ എന്ന്. സത്യത്തിൽ താൻ വല്ലതെ ഇളിഭ്യനായി പോയതായി ശ്രീകുമാർ പറയുന്നു.
എന്നിട്ട് മമ്മൂട്ടി ഒന്നാലോചിച്ചിട്ടു പറഞ്ഞു അടുത്ത വർഷം സെപ്റ്റംബറിൽ ആണെങ്കിൽ താൻ അഭിനയിക്കാമെന്ന്. സത്യത്തിൽ മുന്നേ ഏറ്റ അപമാനത്തിൽ ദേഷ്യം പിടിച്ച എനിക്ക് ഇതിലും നല്ല ഒരു സമയം ഇല്ലായിരുന്നു. മമ്മൂട്ടി തന്നോട് പറഞ്ഞ എല്ലാ കാര്യങ്ങളും താൻ തിരികെ മമ്മൂട്ടിയോട് പറഞ്ഞു. എന്റെ സിനിമയിൽ അടുത്ത വര്ഷം അഭിനയിക്കാം എന്ന് പറയാൻ താനാരാ ന്റെ സുഹൃത്തോ അതോ സ്വജാതിക്കാരനോ അതോ മറ്റെന്തെങ്കിലും ബന്ധമുണ്ടോ നമ്മൾ തമ്മിൽ എന്ന്. മമ്മൂട്ടി അതൊട്ടും പ്രതീക്ഷിച്ചില്ല. അദേഹം സ്റ്റേക്ക് ആയി പോയി.
അന്ന് തന്നെ സൃഹുത്തായ മാധവൻ തിരികെ വിളിച്ചു കൊണ്ട് പോവുകയായിരുന്നു. പിന്നീട കലി തീരാതെ താൻ വീണ്ടും മമ്മൂട്ടിയെ ചീത്ത വിളിക്കാൻ പോയി. താൻ ചെല്ലുമ്പോൾ മുൻപ് പറഞ്ഞതെല്ലാം മറന്ന മമ്മൂട്ടി ചെന്നപ്പോൾ തന്നെ എന്നോട് പറഞ്ഞു എടൊ നമ്മളുടെ സിനിമയിൽ ഈ ജോസ് പ്രകാശിന് ഒരു റോൾ കൊടുക്കണം എന്ന്. വീണ്ടും അവസരം കിട്ടിയ താൻ അതിനു എന്റെ സിനിമയിൽ ആരെ അഭിനയിപ്പിക്കണം തീരുമാനിയ്ക്കാൻ താനാരാണ് എന്ന് വീണ്ടും മമ്മൂട്ടിയോട് ചോദിച്ചു പിന്നെ അദ്ദേഹത്തെ എന്തക്കയോ പറഞ്ഞു അധിക്ഷേപിച്ചു.
അതോടെ തങ്ങളിരുവരും പിണങ്ങി. പിന്നീട് സിനിമ പിടിച്ചു പണമെല്ലാം പോയി കുത്തുപാളയെടുത്തിരുന്ന സമയത്തു അപ്രതീക്ഷിതമായി മമ്മൂട്ടി തന്റെ ജീവിതത്തിൽ രാക്ഷകനായി വന്ന കാര്യവും ശ്രീകുമാർ പറയുന്നു. തന്നെ പോലും അത്ഭുതപ്പെടുത്തികൊണ്ടാണ് തന്റെ പ്രശ്നങ്ങൾ മനസ്സിലാക്കി മമ്മൂട്ടി ഇടപെട്ടത്. മമ്മൂട്ടി ഇങ്ങോട്ട് വന്നു തന്നെ സഹായിക്കാൻ നിർമ്മാതാവിനെ ഒപ്പിച്ചു തന്നു ചെയ്ത സിനിമയാണ് വിഷ്ണു. ആ സിനിമ സൂപ്പർ ഹിറ്റാവുകയും തന്റെ കടങ്ങളും പ്രശ്നങ്ങളും എല്ലാം തീർന്നു ആ വരുമാനം കൊണ്ടാണ് മകനെ എൻജിനീയറിങ് പഠിപ്പിച്ചത്. ജോലിയാകാതെ നിന്ന മകനെ മമ്മൂട്ടിയാണ് വിദേശത്തു കൊണ്ട് പോയി പഠിപ്പിച്ചതും അവനു വേണ്ട കാര്യങ്ങൾ ഒക്കെ ചെയ്തതും ഇന്ന് അവൻ വലിയ നിലയിൽ ആണ് എന്ന് അദ്ദേഹം പറയുന്നു.
മമ്മൂട്ടിയെ തനിക്ക് ഒരിക്കലും മറക്കാൻ പറ്റില്ല ,തന്റെ ജീവിതത്തെ ഇന്നത്തെ നിലയിലേക്ക് ഉയർത്തിയതും തന്റെ മകനെ ഉയരങ്ങളിൽ എത്തിച്ചതും എല്ലാം മമ്മൂട്ടിയാണ്. തനിക്ക് അദ്ദേഹത്തോട് ഉള്ള പിണക്കങ്ങളും വഴക്കുമൊകകെ മറന്നു തന്റെ പ്രതിസന്ധി കാലത്തു ഇങ്ങോട്ട് വന്നു സഹായിച്ചു.മറ്റാര് ചെയ്യും അത്. മമ്മൂട്ടി എന്ന മനുഷ്യ സ്നേഹിയെ അടുത്ത് മനസിലാക്കിയ ചുരുക്കം ചിലരിൽ ഒരാളാണ് താൻ. ആ കടപ്പാട് മരണം വരെ കൂടെ കാണും എന്നും പി ശ്രീകുമാർ പറയുന്നു.