അന്ന് മമ്മൂട്ടി മോഹൻലാലിൻറെ സെറ്റിലെത്തി ലാലിനോട് തട്ടിക്കയറി: എന്തിനെന്നറിഞ്ഞാൽ ആരും കയ്യടിക്കും രണ്ടാൾക്കും വേണ്ടി

6740

മോഹൻലാലും മമ്മൂട്ടിയും മലയാള സിനിമയുടെ നേടും തൂണുകൾ ആണ് വർഷങ്ങൾ ആയി ഇരുവരും മലയാള പ്രേക്ഷകരെ ആസ്വദനത്തിന്റെ നെറുകയിൽ എത്തിക്കുന്നത്തിനായുള്ള മനോഹര ചിത്രങ്ങളുടെ ഭാഗമായിക്കൊണ്ടിരിക്കുന്നു. നിരവധി ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ചിട്ടുളള ഈ സൂപ്പർ താരങ്ങൾ തമ്മിൽ ഈഗോയുടെ പേരിൽ യാതൊരു തരത്തിലുമുള്ള കലഹം ഇന്നോളം ആരും പറഞ്ഞു കേട്ടിട്ടില്ല. അതാണ് മലയാള സിനിമ മേഖലയെ മറ്റു പല സിനിമ മേഖലയിൽ നിന്ന് വേറിട്ട നിർത്തുന്ന കാര്യവും.

ഇപ്പോൾ വൈറലാവുന്നത് പ്രശസ്ത സിനിമ നിരൂപകന് മാധ്യമ പ്രവർത്തകനുമായ പല്ലിശ്ശേരി മോഹൻലാലിനെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും പങ്ക് വച്ച ഒരു കാര്യമാണ്. മമ്മൂട്ടി മോഹൻലാലിൻറെ ഒരു ഷൂട്ടിംഗ് സെറ്റിലെത്തി ഒരിക്കൽ തട്ടിക്കയറിയിട്ടുണ്ട് എന്ന ഒരു വാർത്തയെ കുറിച്ചാണ് അദ്ദേഹം പറയുന്നത്. ഇത്തരത്തിലുള്ള ഒരു വാർത്ത ഒരിക്കൽ തന്നോട് ചിലർ പറയുകയുണ്ടായി അന്ന് താൻ അവരോട് പറഞ്ഞത് ആ സംഭവം അവർ ഉദ്ദേശിക്കുന്ന രീതിയിൽ അല്ല നടന്നത് എന്നും അത് സംഭവിച്ചത് എങ്ങനെയാണ് എന്ന് തനിക്ക് നേരിട്ട് അറിയാമെന്നും അന്ന് ആ സംഭവം നടക്കുമ്പോൾ താനും ആ സെറ്റിൽ ഉണ്ടായിരുന്നു എന്ന് പല്ലിശ്ശേരി പറയുന്നു.

ADVERTISEMENTS

അത് ഈഗോയുടെ പേരിൽ നടന്ന ഒരു സംഭവമല്ല മമ്മൂട്ടി മോഹൻലാലിൻറെ ഷൂട്ടിംഗ് സെറ്റിൽ എത്തി മോഹൻലാലിനോട് തട്ടിക്കയറുന്നുണ്ട്. പക്ഷേ അതിന്റെ പിന്നിലെ കാരണം വളരെ വ്യത്യസ്തമാണ്. ആ സംഭവം ഇങ്ങനെ. മോഹൻലാലിന്റെ വിവാഹം അടുപ്പിച്ചു നടക്കുന്ന ഒരു ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റ് മോഹൻലാലിൻറെ കൂടി സൗകര്യം പ്രമാണിച്ചു മേരി ലാൻഡ് സ്റ്റുഡിയോയിലാണ് ഷൂട്ടിംഗ് ഏർപ്പെടുത്തിയിരിക്കുന്നത് . അതെ സ്ഥലത്തു തന്നെ മമ്മൂട്ടിയും മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി എത്തിയിട്ടുണ്ട്. മോഹൻലാലിൻറെ വിവാഹം പ്രമാണിച്ചു അദ്ദേഹം എത്ര ദിവസം ഷൂട്ടിങ്ങിനു എത്താതിരിക്കും എത്ര ദിവസം അവധിയെടുക്കും എന്ന് ഷൂട്ടിന് വരും എന്നൊന്നും സംവിധായകനോ യൂണിറ്റിലുള്ളവർക്കോ അറിയില്ല. ലാൽ അതിനെ പറ്റി ഒന്നും പറഞ്ഞിട്ടുമില്ല.

READ NOW  ആ നടനോട് സംസാരിച്ചുകൊണ്ടിരുന്ന മമ്മൂട്ടി കരഞ്ഞുപോയി അതോടെ കലിപൂണ്ട ദിലീപ് പൊട്ടിത്തെറിച്ചു എന്നിട്ടു പറഞ്ഞത് - സിനിമയെ രണ്ടു തട്ടിലേക്ക് മാറ്റാൻ ഇടയാക്കിയ ആ സംഭവം ഇങ്ങനെ.

മോഹൻലാലിൻറെ വിവാഹം കഴിഞ്ഞു മമ്മൂട്ടിയടക്കം എല്ലാവരും വിവാഹത്തിനു പോയി. മോഹൻലാൽ എന്തായാലും ഏറ്റവും കുറഞ്ഞത് ഒരു 4 ദിവസം ഉണ്ടാകില്ല എന്ന് കണക്കു കൂട്ടി സംവിധായകൻ അദ്ദേഹമില്ലാത്ത ഭാഗങ്ങൾ ഷൂട്ട് ചെയ്യാൻ തീരുമാനിച്ചു എല്ലാം സെറ്റ് ചെയ്തു വച്ച്. വിവാഹം കഴിഞ്ഞു അടുത്ത ദിവസം രാവിലെ ഏവരും നോക്കുമ്പോൾ പുലർച്ചെ തന്നെ മോഹൻലാൽ സെറ്റിൽത്തിയിരിക്കുന്നു. സംവിഹായകനടക്കം സെറ്റിലുള്ള ഏവരും ഞെട്ടി . മോഹൻലാൽ ഒരു നാണമോ സങ്കോചമോ കൂടാതെ ഷൂട്ടിങ്ങിനുള്ള തയായറെടുപ്പുകൾ നടത്തുകയാണ്. അപ്പോൾ ഏവരും ചോദിച്ചു ലാലേ എന്താണിത് ഐഇന്നലെ കല്യാണം കഴിഞ്ഞതല്ലേ ഉള്ളു എന്ന് അപ്പോൾ മോഹൻലാൽ പറഞ്ഞു അതെ ഞാൻ എന്നും ഷൂട്ടിങ്ങിനു ഈ സമയത്തല്ലേ വരുന്നത് ഞാൻ എന്റെ ജോലി ചെയ്യാൻ വന്നതാണ് അതിനെന്താ എന്ന്.

ഇതേ സമയം തന്റെ സിനിമയയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ വന്നിറങ്ങിയ മമ്മൂക്കയോട് പ്രീയദര്ശന് ചെന്ന് പറയുന്നു മമൂമ്മൂക്ക ഈ മോഹൻലാലിൻറെ ക്രൂര സ്വഭാവം അങ്ങ് ഒന്ന് മനസിലാക്കണം . കല്യാണം കഴിഞ്ഞുള്ള ആദ്യ ദിവസമാണ് അവൻ ദാ അവിടെ ഷൂട്ടിനെത്തുന്നു. ആര് പറഞ്ഞിട്ടും ഒന്നും കേൾക്കുന്നില്ല മമ്മൂക്ക അവനോട് രണ്ടു കാര്യം പറയണം . അവനോട് വേറെ ആരും പറഞ്ഞിട്ട് കാര്യമില്ല എന്ന്.

READ NOW  പാവാട സിനിമയിൽ ആശാ ശരത്തിനു പകരം ആദ്യം കാസ്റ്റ് ചെയ്തത് ശോഭനയെ : താരം വേഷം ഉപേക്ഷിക്കാൻ കാരണം പൃഥ്വിരാജ് ? - കാരണം വെളിപ്പെടുത്തി നിർമ്മാതാവ് മണിയൻപിള്ള രാജു.

അവനെ ഒരു നാല് ദിവസം വീട്ടിൽ തിരുത്തണം എന്ന്. മമ്മൂക്ക ചോദിക്കാമെന്ന് ഏറ്റു മമ്മൂട്ടി മോഹൻലാലിൻറെ ലൊക്കേഷനിലേക്ക് പോയി. മമ്മൂട്ടി കട്ടക്കലിപ്പിൽ എവിടെ മോഹൻലാൽ എന്ന് തിരക്കുന്നു. എന്തോ പ്രശനം ഉണ്ടെന്നു ഏവർക്കും ഒരു സംശയം. മമ്മൂക്ക മോഹൻലാലിനെ തിരക്കുന്നു അപ്പോൾ ലാൽ മേക്ക് ആപ്പ് ചെയ്യുകയാണ് എന്ന് പറഞ്ഞു. മേക്ക് ആപ്പ് ചെയ്തു വന്ന ലാൽ മമ്മൂക്കയെ കണ്ട ഓടിയെത്തി കെട്ടിപ്പിടിക്കുന്നു. അപ്പോൾ മമ്മൂക്ക പറഞ്ഞു നിന്റെ കെട്ടി പിടി ഒന്നും വേണ്ട മാറി നിൽക്ക് . നിനക്ക് നാണമില്ലെടാ എന്ന് ചോദിച്ചു. അപ്പോൾ ലാൽ എന്താ എന്ത് പറ്റി എന്ന്.

എടാ നിന്റെ കല്യാണം ഇന്നലെ കഴിന്നതല്ലേ ഉള്ളു നീ ഇപ്പോൾ വീട്ടിൽ നിൽക്കണ്ടതല്ലേ എടാ ഒരു നാലഞ്ചു ദിവസം വീട്ടിൽ ആ കുട്ടിയുടെ ഇരിക്കണ്ടേ. എന്ന് പറഞ്ഞു മമ്മൂക്ക കട്ടക്കലിപ്പിൽ നിൽക്കുകയാണ്. ലാൽ മമ്മൂക്കയെ തണുപ്പിക്കാൻ സോപ്പിട്ടു നിൽക്കുകയാണ്. ഒടുവിൽ ലാൽ പറഞ്ഞു മമ്മൂക്ക ഇത് നമ്മുടെ ചോറല്ലേ മമ്മൂക്ക. നമ്മൾ ഒരു നാല് ദിവസം മാറി നിന്നാൽ ആ നിർമാതാവിന് എന്തൊരു നഷ്ടമാണ് ഉണ്ടാവുക. ഈ സിനിമയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചതാണ് അതുകൊണ്ടു ആ ഡേറ്റിനു ഉള്ളിൽ അത് തീർത്തു കൊടുക്കണം. അതിനിടയിൽ ഈ കാര്യങ്ങൾ പറഞ്ഞു മാറി നില്ക്കാൻ ആവില്ല മമ്മൂക്ക അത് എനിക്ക് ചെയ്യാൻ കഴിയില്ല എന്ന് പറഞ്ഞു.

READ NOW  ആ സമയത്തു ആത്മഹത്യ ചെയ്യുകയല്ലാതെ മറ്റൊരു മാർഗ്ഗവുമില്ലേ എന്ന് തോന്നിപോയി ഭീകരമായിരുന്നു ആ അവസ്ഥ ; നടി സ്വാസികയുടെ വെളിപ്പെടുത്തല്‍

അങ്ങനെ തർക്കുത്തരം പറഞ്ഞും മമ്മൂക്കയെ സോപ്പിട്ടു നീക്കുകയാണ് ,എടാ നീ ഒന്നും നന്നാവില്ല ഇതിനൊക്കെ ഒരു മുറയും ചടങ്ങുമുണ്ട് എന്നൊക്കെ മമ്മൂട്ടി പറഞ്ഞു. എന്നിട്ടു മമ്മൂക്ക സംവിധായകനോട് പറഞ്ഞു നിങ്ങൾക്കെങ്കിലും ഒന്ന് പറഞ്ഞൂടെ എന്ന് അപ്പോൾ സംവിധായകൻ പറഞ്ഞു തങ്ങൾ ലാൽ നാലു ദിവസം കഴഞ്ഞേ വരൂ എന്നാണ് കരുതിയത് എന്ന് പറയുന്നു.

ഒടുവിലെ മമ്മൂക്കയെ സോപ്പിടാൻ ലാൽ പറഞ്ഞു ശരി മമ്മൂക്ക ഞാൻ നേരത്തെ പൊയ്ക്കോളാം എന്ന്. എടാ ലാലും നീ എന്തായാലും ഇന്ന് ചെയ്തത് ശരിയായില്ല എന്നും നിനക്ക് ഞാൻ പറഞ്ഞത് ഇഷ്ടമായില്ലെങ്കിൽ ഓക്കെ നിന്നോട് ഇതൊക്കെ പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട് എന്ന് കരുതി പറഞ്ഞതാണ് എന്നൊക്കെ പറഞ്ഞു മമ്മൂക്ക പിണങ്ങി. ഇത്ര വെളുപ്പാൻ കാലത്തു കല്യാണം കഴിഞ്ഞ അടുത്ത ദിവസം തന്നെ നീ ഇങ്ങനെ വരേണ്ടിയിരുന്നില്ല എന്ന് മമ്മൂക്ക പറഞ്ഞു. ലാൽ മമ്മൂക്കയെ എങ്ങനെയെങ്കിലും തണുപ്പിച്ചു വിടാനുള്ള തന്ത്രങ്ങൾ ആണ് നോക്കുന്നത്. മമ്മൂക്കയെ ചിരിപ്പിക്കാൻ നോക്കുകയാണ് പക്ഷേ മമ്മൂക്ക ചിരിക്കുന്നില്ല ഒടുവിലെ സോറി ഞാൻ നേരത്തെ പൊക്കോളാം എന്നൊക്കെ ലാൽ പറഞ്ഞു അതോടൊപ്പം ആരാണ് മമ്മൂക്കയോട് എനിക്കിട്ട് പാര പണിഞ്ഞത് എന്നും മോഹൻലാൽ ചോദിച്ചു. മമ്മൂക്ക പറഞ്ഞു നിന്റെ കൂട്ടുകാരൻ പ്രീയദര്ശന് ആണ് ഇത് നിന്നോട് ചോദിക്കണം എന്ന് പറഞ്ഞത് എന്ന് മമ്മൂക്ക പറഞ്ഞു. അങ്ങനെ മോഹൻലാലിനെ നേരത്തെ വിടണം എന്നൊക്കെ പറഞ്ഞു മമ്മൂക്ക പോയി. ഇതായിരുന്നു ആ സംഭവം

ADVERTISEMENTS