സാമൂഹിക പ്രവർത്തകൻ ചിന്തകൻ എഴുത്തുകാരൻ എന്നിങ്ങനെ നിരവധി വിശേഷണങ്ങൾ ഉള്ള വ്യക്തിയാണ് മൈത്രയൻ. അതോടൊപ്പം പ്രശസ്ത നടി കന്യ കുസൃതിയുടെ പിതാവ്, ഒരു പക്ഷേ കേരളത്തിലെ ആദ്യ ലിവിങ് ടുഗതർ റിലേഷൻഷിപ്പിലെ ദമ്പതികളിൽ ഒരാൾ കൂടിയാണ് മൈത്രയൻ. മൈത്രേയൻ ജയശ്രീ ദമ്പതികൾ വളരെ വിപ്ലവകരമായ ഒരു ജീവിതം ജീവിച്ച വ്യക്തികൾ ആണ്.
തൻറെ വളരെ വ്യത്യസ്തമായ ജീവിത വീക്ഷണങ്ങളെ കുറിച്ച് അതോടൊപ്പം തന്നെ ഇന്നത്തെ കുടുംബബന്ധങ്ങളിലെ പ്രശ്നങ്ങളെക്കുറിച്ചും അത്തരത്തിൽ ബന്ധപ്പെട്ട നിരവധി കാര്യങ്ങളെക്കുറിച്ച് മൈത്രയൻ പറയുന്ന കാര്യങ്ങൾ എപ്പോഴും ചർച്ചയാകാറുണ്ട്. ഇന്നത്തെ സമൂഹത്തിലെ ഭൂരിപക്ഷം പേർക്കും ദഹിക്കാത്ത രീതിയിലുള്ള ചിന്തകളും വീക്ഷണങ്ങളും ജീവിത രീതികളുമാണ് അദ്ദേഹത്തിൻറെത് . തന്റെ വ്യത്യസ്തമായ ജീവിത വീക്ഷണങ്ങളെ അതിശക്തമായി ഉറക്കെ തുറന്നു സംസാരിക്കുകയും അത് പൂർണമായി ശരിയാണെന്ന് യാതൊരു തർക്കവുമില്ലാതെ പറയുകയും ചെയ്യുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. ഇപ്പോൾ വൈറലാകുന്നത് സംവിധായകൻ ഒമർ ലുലുവും മൈത്രേയനും ഒന്നിച്ചുള്ള ഒരു അഭിമുഖത്തിൽ ചോദിച്ച ചില ചോദ്യങ്ങൾക്ക് മൈത്രയൻ നൽകുന്ന മറുപടികളാണ്.
ഇന്നത്തെ സമൂഹത്തിലെ ഭൂരിഭാഗം പേരും തുടർന്ന് പോകുന്ന ജീവിത രീതികളെ വെല്ലുവിളിച്ചുകൊണ്ട് ചോദ്യം ചെയ്തുകൊണ്ടും നിരവധി കാര്യങ്ങൾ മൈത്രയൻ പലപ്പോഴും പറയാറുണ്ട്. പലപ്പോഴും അദ്ദേഹത്തിന് യുക്തികൾ സാമാന്യ ജനങ്ങൾക്ക് യോജിക്കാത്തതാണെങ്കിലും കാലങ്ങൾക്ക് മുന്നേ സഞ്ചരിക്കുന്ന വളരെയധികം ചിന്താശേഷിയും ജീവിതവീക്ഷണവും ഉള്ള ഒരു മനുഷ്യനായിട്ടാണ് പലപ്പോഴും തോന്നിയിട്ടുള്ളത്.
അദ്ദേഹത്തിന് ചിന്താരീതികൾ ഇന്നും നമ്മൾക്ക് എത്തിപ്പെടാൻ കഴിയാത്തതാണെന്നും അത് മനസിലാക്കാനുള്ള നമ്മളുടെ അറിവ് കുറവാണ് പലരും അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ പറയുന്നത്. യുക്തിപൂർവ്വം ചിന്തിച്ചാൽ അദ്ദേഹം പറയുന്നത് പലതും 100% ശരിയാണ് എങ്കിലും കാലങ്ങളായി പിൻപറ്റിപ്പോന്ന വിശ്വാസങ്ങളെയും ജീവിത രീതികളെയും പെട്ടെന്ന് മുക്തരാവാൻ ഇന്നത്തെ തലമുറയ്ക്ക് കഴിയാത്തതുകൊണ്ടാണ് പലപ്പോഴും അദ്ദേഹം വിമർശനത്തിന് ഇരയാകുന്നത്. ഒരു ഓൺലൈൻ യൂട്യൂബ് ചാനലിൽ നടത്തി ഒരു അഭിമുഖത്തിൽ ജീവിതത്തെക്കുറിച്ച് പ്രണയത്തെക്കുറിച്ചും ചോദിക്കുന്ന ചില കാര്യങ്ങളും അതിന് അദ്ദേഹം നൽകുന്ന മറുപടിയും ഉണ്ട്.
20 വർഷത്തോളം തന്റെ പങ്കാളിയായ ജയശ്രീ ഒപ്പം ഒന്നിച്ച് കഴിഞ്ഞതിനു ശേഷം അദ്ദേഹം തൻറെ കുടുംബം പിരിച്ചുവിട്ട ഒരു പ്രസ്താവന ഇറക്കിയിരുന്നു. മകൾക്ക് ഇരുപതാം വയസ്സിൽ മൈത്രയൻ നൽകിയ കത്തും വൈറലായിരുന്നു. തൻ്റെ പങ്കാളി മറ്റൊരു പ്രണയബന്ധം ഉണ്ടാക്കുന്നതിൽ തനിക്ക് യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടും ഇല്ല എന്ന് അഭിമുഖത്തിൽ മൈത്രേയൻ പറയുന്നുണ്ട്. അതേപോലെതന്നെ താൻ മറ്റ് പ്രണയബന്ധങ്ങൾ ഉണ്ടാക്കുന്ന സമയത്ത് തന്റെ പങ്കാളി ജയശ്രീ തനിക്ക് ഉണ്ടാകുന്ന വിഷമങ്ങളെക്കുറിച്ചും തന്നോട് പറഞ്ഞിട്ടുണ്ട് എന്ന് മൈത്രയും തുറന്നു പറയുന്നു. അത്തരം സാഹചര്യങ്ങളെ എങ്ങനെ നേരിടുന്ന ചോദിക്കുമ്പോൾ അദ്ദേഹം പറയുന്നത്,നാമൊരിക്കലും ആരുടെയും വസ്തു അല്ല എന്നുള്ള ഒരു ബോധ്യം തനിക്കുണ്ട് എന്നും; അതുകൊണ്ടുതന്നെ അത്തരം വിഷമങ്ങൾ ഉണ്ടാകുമ്പോൾ താൻ അവരെ കാര്യങ്ങൾ പറഞ്ഞ് സമാധാനിപ്പിക്കാറുണ്ട് എന്നും മൈത്രയൻ പറയുന്നു .
താങ്കളുടെ പങ്കാളിയായി ജയശ്രീക്ക് ഒരു പ്രണയബന്ധം ഉണ്ടായാൽ താങ്കൾക്ക് വിഷമം ഉണ്ടാകുമോ എന്ന് ചോദ്യത്തിന് ഇതുവരെ പങ്കാളിയായ ജയശ്രീക്ക് മറ്റു പ്രണയബന്ധങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നുള്ളത് തനിക്കറിയില്ല എന്നും അത്തരത്തിലുള്ള ബന്ധങ്ങൾ ഉണ്ട് എന്ന് ജയശ്രീ പറഞ്ഞിട്ടുണ്ട് എന്നും പക്ഷേ അതിൽ യാതൊരു എതിർപ്പും ഇല്ല എന്നും തനിക്ക് അങ്ങനെ ഇതുവരെ വിഷമങ്ങൾ ഉണ്ടായിട്ടില്ല എന്നും അദ്ദേഹം പറയുന്നു. ഇനി നാളെ ജയശ്രീ മറ്റൊരാളുമൊത്ത് ജീവിച്ചു തുടങ്ങുന്നത് കാണുമ്പോൾ ഒരുപക്ഷേ വിഷമം ഉണ്ടായേക്കാം എന്നും ഇതുവരെയും അങ്ങനെയൊന്നും ഫീൽ ചെയ്തിട്ടില്ല എന്നും അദ്ദേഹം പറയുന്നു.
20 വർഷത്തെ തങ്ങളുടെ ജീവിത ബന്ധത്തിൽ പങ്കാളിയായ ജയശ്രീ തന്റേതാണ് എന്നുള്ള തോന്നൽ മൈത്രയൻ ഉണ്ടായിട്ടുണ്ടോ എന്നും ചോദിക്കുന്നുണ്ട്?
അതിന് അദ്ദേഹം പറഞ്ഞ മറുപടി ഒരിക്കലും മറ്റൊരാൾ എന്റേതല്ല . ഞങ്ങൾ രണ്ടുപേരും പരസ്പരം ഇഷ്ടത്തോടെ ഒന്നിച്ചു ജീവിക്കുന്നു എന്ന് കരുതി ഞങ്ങൾ രണ്ട് വ്യക്തികളാണ് എന്ന് മനസ്സിലാക്കണം. വ്യക്തികൾ പരസ്പരം ഇഷ്ടത്തോടെ ഒന്നിച്ച് ജീവിക്കുന്നു. ഇഷ്ടത്തോടെ ഒന്നിച്ച് കഴിയുന്ന സമയത്ത് ചെയ്യുന്ന കാര്യങ്ങളാണ്. ആ ഇഷ്ടത്തിന് ഇതുവരെ ഒരു കുറവും വന്നിട്ടില്ല.
മൈത്രേയൻ മറ്റു പ്രണയ ബന്ധങ്ങൾ ഉണ്ടാക്കിയപ്പോൾ പങ്കാളിയായ ജയശ്രീക്ക് വിഷമം ഉണ്ടായി എന്ന് പറഞ്ഞപ്പോൾ മറ്റ് ബന്ധങ്ങൾ വേണ്ടായിരുന്നു എന്ന് മൈത്രേയൻ ചിന്തിച്ചിട്ടുണ്ടോ എന്ന് ഒമര് ലുലു ചോദിക്കുന്നുണ്ട് ?
അതിന് അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെയാണ്. ജയശ്രീക്ക് വിഷമമുണ്ടാകുമ്പോൾ ജയശ്രീയെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുകയും ആശ്വസിപ്പിക്കുകയും താൻ ചെയ്യാറുണ്ട്. പക്ഷേ ഒരാൾക്ക് വിഷമം ഉണ്ടാകും എന്ന് കരുതി അങ്ങനെയുള്ള കാര്യങ്ങൾ താൻ ചെയ്യാതിരിക്കില്ല അവിടെ തനിക്കും അവകാശങ്ങൾ ഉണ്ട്. ഒരാൾ മറ്റൊരാളുടെ വസ്തുവല്ല. തനിക്ക് എന്നാൽ ഈ കാലയളവിൽ ഒരിക്കളെ ഇഷ്ടപ്പെടാതിരിക്കാൻ കഴിയില്ല എന്ന് നമ്മൾ പറഞ്ഞാൽ രണ്ടു കുഞ്ഞുങ്ങൾ ഉണ്ടാകുമ്പോൾ ഒരാളെ മാത്രം സ്നേഹിക്കാൻ പറ്റൂ എന്നുള്ളതു പോലെ ആയി പോകും എന്നാണ് മൈത്രയൻ പറയുന്നത്.
അതിനെ അങ്ങനെ തന്നെയാണ് കാണേണ്ടത് നമുക്ക് അങ്ങനെ ഒന്നിൽ കൂടുതൽ ആൾക്കാരെ ഇഷ്ടപ്പെടാൻ പറ്റും. ഇവിടെ ഒരേ സമയം നമുക്ക് രണ്ടുപേരുടെ അടുത്ത ജീവിക്കാൻ പറ്റില്ല എന്നുള്ള ഒരു പ്രശ്നം മാത്രമേ ഉള്ളൂ എന്നും അദ്ദേഹം പറയുന്നു. അതുകൊണ്ടു തന്നെ തന്റെ കുഞ്ഞിനെ വളർത്തുന്ന 20 വർഷവും താൻ മറ്റൊരു ബന്ധങ്ങളിലേക്കോ പ്രണയങ്ങളിലേക്കോ പോയിട്ടില്ല എന്ന് മൈത്രയൻ പറയുന്നു.
ആ സമയത്ത് ചേട്ടന് മറ്റ് പ്രണയങ്ങൾ തോന്നിയിട്ടില്ലല്ലേ എന്നും ഉമറി ചോദിക്കുന്നുണ്ട്?
കണിശമായിട്ടും തോന്നും എന്നും എന്നാൽ അത് നിയന്ത്രിക്കുന്നതാണ് എന്ന് മാത്രമേ പറയുന്നു.
അത് ചേട്ടൻ ചേട്ടനോട് ചെയ്യുന്ന ഒരു തെറ്റല്ലേ എന്ന് ഒമർ ചോദിക്കുന്നുണ്ട്.
അ തൊരിക്കലും ഒരു തെറ്റല്ല നിയന്ത്രണം എന്ന് പറയുന്നത് തെറ്റല്ല എന്നാണ് മൈത്രയൻ പറയുന്നത്. കുട്ടികളെ നോക്കേണ്ടത് ഒരു ഉത്തരവാദിത്തമാണ്. ആ സമയത്ത് തീർച്ചയായും അവിടെ ഉണ്ടാകണം എന്നുള്ളത് കൊണ്ട് തന്നെയാണ് അത്തരത്തിലുള്ള പ്രവർത്തികളിലേക്ക് ഏർപ്പെടാത്തത്. ഉത്തരവാദിത്വം കൃത്യമായി പാലിക്കുന്നത് ഒരിക്കലും ഒരു തെറ്റല്ല എന്നും അദ്ദേഹം പറയുന്നു.
ബസ്സിനകത്ത് വണ്ടി ഓടിക്കുന്ന സമയത്ത് നേരെ നോക്കിയിരിക്കണം എന്ന് പറയുന്നത് ബസ്സിൽ നിറഞ്ഞു കഴിഞ്ഞിട്ട് നേരെ നോക്കിയിരിക്കണം എന്ന് പറയുന്നത് പോലെയുള്ള കാര്യമല്ലേ അത് എന്ന് അതിന് ഉദാഹരണമായി അദ്ദേഹം ചോദിക്കുന്നു. മകളായ കനിയെ വളർത്തുന്ന സമയത്ത് ഒരു കുട്ടിയെ വളർത്തുന്ന സമയത്ത് 20 വർഷത്തോളം അവർ സ്വന്തമായി ജീവിക്കാൻ പ്രാപ്തയാകുന്ന സമയം വരെ കൃത്യമായി ഉത്തരവാദിത്തത്തോടെ ആ കാര്യങ്ങൾ ചെയ്ത ആളാണ് താനെന്നും അദ്ദേഹം പറയുന്നത്കുട്ടി വളർന്ന് തന്നെത്താൻ ജീവിക്കാൻ പഠിച്ചു കഴിഞ്ഞപ്പോൾ പിന്നെ പഴയപോലെ താനും പങ്കാളിയും തുടരുന്നില്ല എന്നുള്ള ഒരു അറിവ്,അല്ലെങ്കിൽ തീരുമാനമാണ് അതിന് പിന്നിൽ എന്നാണ് അദ്ദേഹം പറയുന്നത്.
താങ്കൾക്ക് മറ്റൊരു ബന്ധമുണ്ടെന്ന് അറിഞ്ഞപ്പോൾ പങ്കാളി ഉപേക്ഷിച്ചു പോയിരുന്നെങ്കിൽ വിഷമമുണ്ടാകില്ലേ എന്ന് ചോദിക്കുമ്പോൾ തീർച്ചയായും അതിനുള്ള അവകാശം അവർക്കുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്. അത് അവർക്ക് എപ്പോ വേണമെങ്കിലും ചെയ്യാവുന്നതാണ്അപ്പോൾ പങ്കാളി ഉപേക്ഷിച്ചാൽ താങ്കൾക്ക് വിഷമം ഉണ്ടാകില്ലേ എന്നുള്ള ചോദ്യത്തിന് തീർച്ചയായും വിഷമം ഉണ്ടാകുമെന്ന് അദ്ദേഹം പറയുന്നു. കാരണം തൻറെ ജീവിതത്തിലെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയാണ് അവർ. അപ്പോൾ അവർ അങ്ങനെ പറഞ്ഞാൽ തീർച്ചയായും തനിക്ക് വിഷമം ഉണ്ടാകുമെന്നും മൈത്രേയൻ പറയുന്നുണ്ട്.