അമിത സൗന്ദര്യ ഭ്രമവും ബോഡി ഷെയിമിങ്ങും കൂടെക്കൊണ്ടു നടക്കുന്ന ഒരു വിഭാഗം മലയാളികളുടെ പൊതു സ്വഭാവത്തെയും മലയാള സിനിമയിൽ സൗന്ദര്യമുള്ളവർക്ക് ലഭിക്കുന്ന പ്രാധാന്യവും മികച്ച പ്രതിഫലവും കഴിവുള്ളവർക്ക് നേരെ സൗന്ദര്യത്തിന്റെ കുറവുകൾ ചൂണ്ടി കാണിച്ചുള്ള അവഗണന മറ്റും വെട്ടിത്തുറന്നു സംസാരിച്ചിരിക്കുകയാണ് സൂപ്പർ ഹിറ്റ് സംവിധായകനായ ഒമർ ലുലു.
മലയാള സിനിമയിൽ ഒരിക്കലും ഒരു നടന്റെ അഭിനയ മികവിന് പ്രാധാന്യമില്ല എന്നും പ്രാധാന്യമുള്ളതു അയാളുടെ നിറവും സൗന്ദര്യത്തിനും ആണെന്ന് ഒമർ ലുലു പറയുന്നു. അതിനു അദ്ദേഹം ഇപ്പോൾ തിളങ്ങി നിൽക്കുന്ന യുവ നടന്മാരെ പേരെടുത്തു പറഞ്ഞിരിക്കുകയാണ്.
മികച്ച അഭിനയം കാഴ്ച വെച്ച് സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ രണ്ടാമനോ മൂന്നാമനോ ആയിപ്പോകുന്ന നടനാണ് ഷൈൻ ടോം ചാക്കോ അദ്ദേഹത്തിന്റെ അഭിനയ മികവ് ഇക്കഴിഞ്ഞ കുറെ ചിത്രങ്ങൾ കണ്ടിട്ടുള്ള ആർക്കും മനസിലാക്കാം. പക്ഷേ ഷൈൻ ടോം ചാക്കോയ്ക്കാണോ സുന്ദരനായ നടനായ ടോവിനോ തോമസിനാണോ ഇവിടെ പ്രതിഫലം കൂടുതൽ നൽകുന്നത് എന്ന് ഒമർ ചോദിക്കുന്നു. തീർച്ചയായും അത് ടോവിനോയ്ക്ക് തന്നെയാണ്. അതെ പോലെ തന്നെ താര പുത്രന്മാരായ ഇന്ദ്രജിത്തിനെയും പൃഥ്‌വിരാജിനെയും അദ്ദേഹം ഉദാഹരണങ്ങൾ ആയി എടുക്കുകയാണ്. ഇരുവരും സഹോദരങ്ങൾ ആണെങ്കിലും അഭിനയത്തിൽ ഇന്ദ്രജിത്തിനോളം വ്യത്യസ്തതയും ഫ്ലെക്സിബിലിറ്റിയും പൃഥ്‌വി രാജിനില്ല എന്നത് വാസ്തവമാണ് പക്ഷേ പ്രതതിഫലം കൂടുതൽ ലഭിക്കുന്നതും സിനിമകൾ കൂടുതൽ ലഭിക്കുന്നതും പൃഥ്‌വിക്കാണ് അതിന്റെ കാരണവും ഒമർ ലുലു തന്നെ പറയുന്നുണ്ട്. മലയാളികളായ പ്രേക്ഷകരാണ് നിർമ്മാതാക്കളെക്കാൾ ഇവിടെ തെറ്റുകാർ കാരണം അവർക്ക് സുന്ദരന്മാരായ നായകന്മാരെ ഉൾക്കൊള്ളാനേ മനസ്സുള്ളൂ നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ കാര്യങ്ങൾ അങ്ങനെ അല്ല അവിടെ രജനി കാന്തിനെയും ധനുഷിനെയുമൊക്കെ സൂപ്പർ താരങ്ങളായി ജനങ്ങൾ കൊണ്ടാടുന്നത് അവരുടെ സൗന്ദര്യം നോക്കിയല്ല എന്ന് ഒമർ പറയുന്നു. പക്ഷേ മലയാളികൾ തികച്ചും സൗന്ദര്യ ആരാധകരാണ്. ഒരാളുടെ സൗന്ദര്യത്തെ കുറിച്ചും സൗന്ദര്യമില്ലായ്മയെ കുറിച്ചും കമെന്റുകൾ പാസ്സാക്കി രസിക്കുന്ന മലയാളികൾ ബോഡി ഷെയിമിങ് ചെയ്യുന്നതിൽ മുൻപന്തിയിൽ ആണ് എന്ന് ഒമർ പറയുന്നു . മലയാളികളുടെ ഈ മനസ്ഥിതിയാണ് സിനിമകളിലും പ്രസരിക്കുന്നത്. അതുകൊണ്ടാണ് കഴിവുള്ളവരേക്കാൾ ഇല്ലാത്തവർ സൗന്ദര്യവും നിറവുമൊക്കെ വച്ച് മുൻ നിരയിലെത്തുമ്പോൾ പ്രതിഭയുള്ളവർ പിന്തള്ളപ്പെടുന്നത്.
കറുത്തവരെയും തടിച്ചവരെയും ബോഡി ഷെയിമിങ് നടത്തുന്ന പരിപാടികൾക്കു ലഭിക്കുന്ന റേറ്റിംഗുകൾ കാണുമ്പോൾ നമുക്ക് അത് മനസിലാക്കാവുന്ന കാര്യമാണ് ഒമർ ലുലു പറഞ്ഞത് തികച്ചും യാഥാർഥ്യമാണ് എന്ന്. പ്രേക്ഷകരാണ് മാറേണ്ടത്. അതാണ് ആരോഗ്യമുളള ഒരു സമൂഹത്തിന്റെ ലക്ഷണം. വ്യക്തികളുടെ കഴിവുകൾ മാനദണ്ഡമാക്കി വേണം വിലയിരുത്താൻ. അല്ലാതെ ബാഹ്യ സൗന്ദര്യമോ, ജാതിയോ,മതമോ ഒക്കെ ഒരാളുടെ കഴിവിനെ അളക്കാൻ അളവ് കോലാക്കിയാൽ മെച്ചപ്പെട്ട കലാകാരന്മാരും കലാ സൃഷ്ടികളും നമുക്ക് അന്യമായിപ്പോകും എന്നതിൽ സംശയമില്ല