അന്ന് ദിലീപിനെ കുറിച്ച് ആ ജ്യോത്സൻ എന്ന് തോന്നിക്കുന്ന മനുഷ്യൻ പറഞ്ഞ കാര്യം ഇന്നും എന്നെ അതിശയിപ്പിക്കുന്നു – നടൻ നന്ദു പറഞ്ഞത്.

0

മിമിക്രിയിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്നു സിനിമയുടെ പിന്നാമ്പുറ ജോലികളിലൂടെ സിനിമ മേഖലയെ കുറിച്ച് കൂടുതൽ അറിഞ്ഞു ചെറിയ ചെറിയ വേഷങ്ങൾ ചെയ്തു പിന്നീട് വലിയ നടനായി മാറിയ വ്യക്ത്തി ആണ് ദിലീപ്. ഏതൊരു സാധാരണക്കാരനും പ്രചോദനമാകുന്ന ഒരു ജീവിതമാണ് നടൻ ദിലീപിൻറെ. സിനിമയിൽ അസിസ്റ്റൻറ് ഡയറക്ടറായിട്ടാണ് ആദ്യം എത്തുന്നത്. സംവിധായകൻ കമലിന്റെ കൂടെയായിരുന്നു ദിലീപിൻറെ തുടക്കം. ആ സമയത്തും ദിലീപിന് അഭിനയത്തോടെ അടങ്ങാത്ത അഭിനിവേശം ഉണ്ടായിരുന്നുവെന്നും, അതുകൊണ്ടുതന്നെ അവസരം കിട്ടുമ്പോഴൊക്കെ പല സിനിമകളിലും ചെറിയ വേഷങ്ങൾ ചെയ്യാൻ ദിലീപ് ശ്രമിക്കാറുണ്ടായിരുന്നു എന്ന് അദ്ദേഹത്തിൻറെ സഹപ്രവർത്തകർ പറയുന്നു.

നടൻ ഹരിശ്രീ അശോകനാണ് തന്നെ മിമിക്രി രംഗത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോകുന്നതെന്നും ദിലീപ് മുൻപ് പറഞ്ഞിട്ടുണ്ട്ഇപ്പോൾ തുടക്കകാലം മുതൽ ദിലീപിന്റെ പല ചിത്രങ്ങളിൽ അദ്ദേഹത്തിനോടൊപ്പം ചെറിയ വേഷങ്ങൾ ചെയ്തിട്ടുള്ള നടൻ നന്ദു പിടക്കോഴി കൂകുന്ന നൂറ്റാണ്ട് എന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് സമയത്ത് വളരെ അവിചാരിതമായി ഉണ്ടായ ഒരു പ്രവചനത്തെക്കുറിച്ച് അത് ഇന്നും തന്നെ എങ്ങനെ അത്ഭുതപ്പെടുത്തുന്നത് എന്നും അടുത്തിടെ സഫാരി ചാനലിനു നൽകിയ ഒരു അഭിമുഖത്തിൽ വ്യക്തമാക്കുകയാണ് അദ്ദേഹത്തിൻറെ വാക്കുകൾ ഇങ്ങനെ.

ADVERTISEMENTS
   

വിജിതമ്പി സംവിധാനം ചെയ്തു നടി ഉർവശി നിർമ്മിച്ച മനോജ് കെ ജയൻ നായകനായിട്ടുള്ള ചിത്രമാണ് പിടക്കോഴി കൂകുന്ന നൂറ്റാണ്ട്ആ ചിത്രത്തിൽ താനും ദിലീപും യദുകൃഷ്ണൻ അടക്കം ചിലർ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. മനോജ് കെ ജയന്റെ കൂട്ടുകാരുടെ വേഷങ്ങൾ ആയിരുന്നു തങ്ങൾക്ക്. അന്ന് ഉർവശിയും മനോജ് കെ ജയനും പ്രണയിക്കുന്ന കാലമാണെന്നും നന്ദു പറയുന്നു. ആ ചിത്രം പൂർണമായും തിരുവനന്തപുരത്താണ് ഷൂട്ട് ചെയ്തിരുന്നത്.

ദിലീപ് ആ സമയത്ത് അസിസ്റ്റൻറ് ഡയറക്ടറാണ്; അതേപോലെതന്നെ ചെറിയ വേഷങ്ങൾ സിനിമയിൽ ചെയ്യാറുണ്ട്.തിരുവനന്തപുരത്ത് ബ്രാഹ്മണ തെരുവുകളിലാണ് ഈ പടം ഷൂട്ട് അവിടെ പുത്തൻ തെരുവ് സ്ഥലം എന്ന് പറഞ്ഞ് ഒരു തെരുവുണ്ട് അവിടെയാണ് സിനിമ ഷൂട്ടിംഗ് നടക്കുന്നത്. കൂട്ടുകാരുടെ റോളുകളിലാണ് താനും ദിലീപും യദുകൃഷ്ണനും ഒക്കെ. അവിടെത്തന്നെയുള്ള ഒരു വീടാണ് ആ സ്ത്രീകൾ താമസിക്കുന്ന വീടായി കാണിക്കുന്നതും അവിടെ അടുത്ത ഒരു കട സെറ്റിട്ട് അവിടെയാണ് നായകന്റെ കൂട്ടുകാരായ തങ്ങൾ ഒക്കെ വന്നിരിക്കുന്നത്. അങ്ങനെ ഒരു രംഗം ഷൂട്ട് ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത്ഒരു ഗാനരംഗമാണ് ഷൂട്ട് ചെയ്യുന്നത്. ആ ഗാനത്തിൽ ഒരു സൈഡിൽ ക്യാമറ വച്ചിരിക്കുന്നു. അത് ഞങ്ങൾ കുറച്ചു പേരെ ഫോക്കസ് ചെയ്തുകൊണ്ടാണ് മറ്റേ സൈഡിൽ ദിലീപും മറ്റു ചിലരുണ്ട്. നിരവധി ഡാൻസേഴ്സ് അവിടെ ഉണ്ട്.

ഞങ്ങളുടെ പോർഷൻ കഴിഞ്ഞപ്പോൾ ഞങ്ങൾ അവിടെ ഒരു വീടിൻറെ പടിയിൽ ഇങ്ങനെ ഇരിക്കുകയാണ് അവിടെ നിരവധി വീടുകൾ ഉണ്ട്. പടി കേറി വേണം ഓരോ വീട്ടിലേക്ക് പോകാൻ. ആ സമയത്താണ് പത്മനാഭസ്വാമി ക്ഷേത്രത്തിൽ പോയിട്ട് വളരെ പ്രായമായ 80 വയസ്സോളം പ്രായമുള്ള ഒരു അപ്പൂപ്പൻ അവിടേക്ക് വന്നു. ഒരു മുണ്ട് ഉടുത്തിട്ടുണ്ട് അദ്ദേഹത്തെ അവിടെ ഇവിടെയൊക്കെ ഭസ്മവും ഒക്കെ ഉണ്ട്കുറിയൊക്കെ ഉണ്ട് അദ്ദേഹത്തിന് നെറ്റിയിൽ. അദ്ദേഹം ഈ ഷൂട്ടിംഗ് ഒക്കെ ഇങ്ങനെ കണ്ടു കണ്ടു വരികയാണ്. കഴുത്തിൽ നിറയെ മാലകളും ഒക്കെ ഉണ്ട്.

അദ്ദേഹത്തിൻറെ വീടിൻറെ നടയിലാണ് ഞങ്ങൾ ഇരിക്കുന്നത്. അപ്പോൾ അപ്പുറത്ത് നിന്നാണ് ദിലീപ് ഒക്കെ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. അത് കണ്ടു കൊണ്ടാണ് പുള്ളി കയറി വരുന്നത്അങ്ങനെ അദ്ദേഹം കയറി ആ പടിയിലേക്ക് വന്ന് അവിടെ കുറച്ചു നേരം നിന്ന് ഷൂട്ടിംഗ് ഒക്കെ നോക്കി കാണുകയാണ്. എന്നിട്ട് അദ്ദേഹം എന്നോട് ചോദിച്ചു ആ നിൽക്കുന്ന പയ്യൻ ആരാണ് എന്ന് . ആദ്യം അദ്ദേഹം ചൂണ്ടിക്കാണിച്ചപ്പോൾ എനിക്ക് മനസ്സിലായില്ല അപ്പോൾ ഞാൻ ചോദിച്ചു ഏതാണ് അപ്പോൾ കക്ഷി ഷർട്ടിന്റെ കളർ പറഞ്ഞു അത് ആരാണ് എന്ന് വീണ്ടും ചോദിച്ചു. അപ്പോൾ ഞാൻ പറഞ്ഞു അത് ദിലീപ് എന്നാണ് അയാളുടെ പേര്അയാൾ ഇങ്ങനെ ചെറിയ വേഷങ്ങളൊക്കെ ചെയ്യുന്ന ഒരു നടനാണ് . ഇതിൽ അഭിനയിക്കുന്ന ഒരാളാണ്കുറച്ചുനേരം ദിലീപിനെ നോക്കിയിട്ട് അദ്ദേഹം പറഞ്ഞു. അയാൾ ഒരു ദിവസം മലയാള സിനിമ ഭരിക്കും, ഒരുനാൾ ഷുവറാണ് എന്ന് പറഞ്ഞിട്ട് അദ്ദേഹം മുറിക്കകത്തേക്ക് കയറിപ്പോയി.

അപ്പോൾ ഞങ്ങൾ ഒക്കെ എന്ന് പറഞ്ഞു ഏതോ ഒരു കിളവൻ എന്തോ പറഞ്ഞിട്ട് പോകുന്നു ആരും മൈൻഡ് ചെയ്യാൻ… എന്ന ഭാവമായിരുന്നു അന്ന് ഞങ്ങൾക്ക്. പിന്നീട് ചിന്തിക്കുമ്പോൾ അത് സത്യമായില്ലേ എന്നാണ് ഞാൻ ആലോചിക്കുന്നത്. മലയാള സിനിമയുടെ ഏറ്റവും ടോപ്പ് ലെവൽ വരെ എത്തി. മലയാളത്തിലെ ഏറ്റവും വിപണിമൂല്യമുള്ള ഒരു സൂപ്പർ ഹീറോ ആയില്ലേ. ഞാൻ പിന്നീട് കുറെ നാളൊക്കെ കഴിഞ്ഞ് ദിലീപ് സ്റ്റാർ ആയപ്പോൾ ഒരിക്കൽ കണ്ടപ്പോൾ പറഞ്ഞു നിങ്ങളെക്കുറിച്ച് ഇങ്ങനെ ഒരാൾ പറഞ്ഞിരുന്നു എന്നൊക്കെ. അപ്പോൾ ദിലീപ് അയ്യോ അണ്ണാ ആ ആരാണ് അയാൾ നമുക്ക് കണ്ടു പിടിക്കണം അയാൾ എത്ര കൃത്യമായി പറഞ്ഞു എന്നൊക്കെ . അപ്പോൾ ഞാൻ പറഞ്ഞു അന്നാണ് എനിക്ക് ഓർമ്മ പോലുമില്ല. അയാൾ ഇപ്പോൾ ജീവനോടെ ഉണ്ടോ എന്ന് പോലും അറിയില്ല ഏത് സ്ഥലമാണെന്ന് കൂടി അറിയില്ല എന്ന്. സത്യത്തിൽ ആ മനുഷ്യൻ പറഞ്ഞത് എത്ര കൃത്യമായി ഫലിച്ചു. ആരാണ് അയാൾ ഒരറിവുമില്ല.

ADVERTISEMENTS