അടുത്തിടെയായി സിനിമയിലെ സ്ത്രീ വിരുദ്ധത വലിയ രീതിയിൽ ചർച്ചയാക്കപ്പെട്ടിയിട്ടുണ്ട്. അത് വളരെ നല്ല ഒരു പ്രവണ തയാണ്. പക്ഷേ സ്ത്രീ വിരുദ്ധതയുള്ള അല്ലെങ്കിൽ അത്തരത്തിൽ മോശം സ്വഭാവമുള്ള ഒരാളുടെ കഥ പറയുമ്പോൾ അല്ലെങ്കിൽ അത്തരത്തിൽ ഒരു സാഹചര്യത്തെ വിശദീകരിക്കുമ്പോൾ ഒരു പക്ഷേ ചില ഡയലോഗുകൾ സ്ത്രീ വിരുദ്ധമായി തോന്നാം പക്ഷേ അത് ഒരു സമൂഹത്തിന്റെ നേർക്കാഴ്ചയാണ്. കള്ളനുംകൊലപാതകിയും അതല്ലെങ്കിൽ മോശപ്പെട്ട സ്വഭാവ രീതിയിലുള്ള ഒരു കഥാപാത്രത്തെയോ അനാവരണം ചെയ്യുമ്പോൾ അത്തരത്തിലുള്ള ഡയലോഗുകൾ കൂടിയേ തീരു. പക്ഷേ അത്തരത്തിൽ സ്ത്രീ വിരുദ്ധമായ ഡയലോഗുകൾ പറയുന്ന കഥാപാത്രങ്ങളെ ഗ്ലോറിഫൈ ചെയ്യുന്ന ചിത്രങ്ങൾ തീർച്ചയായും വിമര്ശിക്കപ്പെടേണ്ടതാണ്.
ഇപ്പോൾ സിനിമകളിലെ കഥാപാത്രങ്ങളുടെ സംഭാഷണങ്ങളുടെ പേരിൽ തിരക്കഥകൃത്തിനെ വിമർശിക്കുന്ന പ്രവണത ഏറി വരുന്നുണ്ട് എന്നും അത് ശുദ്ധ മണ്ടത്തരമാണെന്നുമാണ് പ്രശസ്ത തിരക്കഥാകൃത് രഞ്ജിത് പറയുന്നത്.
സിനിമകളിലെ ഡയലോഗുകൾ കഥാപാത്രത്തിന്റെ സ്വഭാവവും സാഹചര്യങ്ങളും അനുസരിച്ചു ഉണ്ടാകുന്നതാണെന്നും അതിനെ എഴുത്തുകാരന്റെ നിലപാടും കാഴ്ചപ്പാടും രാഷ്ട്രീയവുമാണെന്നും വിലയിരുത്തുന്നത് വലിയ മണ്ടത്തരമാണെന്നും രഞ്ജിത്ത് ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
അതിനു ഉദാഹരണമായി അദ്ദേഹം പറയുന്നത് സൂപ്പർ ഹിറ്റ് ചിത്രമായ വടക്കന്‍ വീരഗാഥയിലെ ചന്തുവിന്റെ സ്ത്രീകളെ കുറിച്ചുള്ള കാഴ്ചപ്പാടും സംഭാഷണവും ചിത്രത്തിന്റെ തിരക്കഥ കൃത് എം.ടിയുടെ സ്ത്രീകളെക്കുറിച്ചുള്ള കാഴ്ചപ്പാഡിന്റെ നേർ സാക്ഷ്യമെന്ന് പറയുന്ന മണ്ട ശിരോമണികളുടെ ചെവിക്കാണ് ആദ്യം പിടിക്കേണ്ടത്. ചന്തു എന്ന കഥാപാത്രം ജനിച്ചു വളര്‍ന്ന സാഹചര്യം, അയാൾ ഇടപഴകിയ സ്ത്രീകളില്‍ നിന്ന് അയാള്‍ നേരിട്ട വഞ്ചന, ബന്ധുക്കളില്‍ നിന്നുള്ള അവഗണന അതെല്ലാമാണ് ആ കഥാപത്രത്തെ കൊണ്ട് അങ്ങനെ പറയിപ്പിക്കുന്നത്. അന്ന് ഇന്നത്തെ പോലെ അധികം ആൾക്കാർ വിവരദോഷികളായി ഇല്ലാത്തത് കൊണ്ട് എം.ടി വാസുദേവൻ നായരേ ആരും സ്ത്രീവിരുദ്ധന്‍ എന്ന് വിളിച്ചില്ല’ എന്നും രഞ്ജിത്ത് പറയുന്നു.
രഞ്ജിത്തിന്റെ സൂപ്പർ ഹിറ്റ് ചിത്രങ്ങളായ രാവണപ്രഭു ആറാം തമ്പുരാൻ എന്നിവയിലെ ചില ടയലാകുകൾ സ്ത്രീ വിരുദ്ധമെന്ന് ചൂണ്ടി കാട്ടി വലിയ രീതിയിൽ വിമർശനമുണ്ടായിരുന്നു.എന്നാൽ തനിക്കെതിരെ ഉള്ള വിമർശങ്ങൾ ചെവിക്കൊള്ളുന്നില്ല എന്നും. സിനിമയെ സിനിമയായി കാണുനനവർ അത് വേണ്ട രീതിയിൽ മനസിലാക്കിക്കൊള്ളും എന്നും രഞ്ജിത് പറയുന്നു.