ആശീർവാദ് പ്രൊഡക്ഷൻസിന്റെ ഓണറായ ആന്റണി പെരുമ്പാവൂരി നെക്കുറിച്ച് അറിയാത്തവരായി ചുരുക്കം ആൾക്കാരെ ഉണ്ടാവുകയുള്ളൂ. മോഹൻലാലിന്റെ വിശ്വസ്തനും മനസാക്ഷി സൂക്ഷിപ്പുക്കാരനും ആണ് ആന്റണി പെരുമ്പാവൂർ. ഇന്ന് മലയാള സിനിമയിലെ ഏറ്റവും വിലയേറിയ നിർമ്മാതാക്കളിൽ ഒരാളാണ് ആന്റണി പെരുമ്പാവൂർ.
മോഹൻലാലിന്റെ എല്ലാ സിനിമകളിലും ആന്റണി പെരുമ്പാവൂരിനു ഒരു ചെറിയ വേഷം ഉണ്ടാകും.ചിലപ്പോൾ സെക്കൻഡുകൾ മാത്രം നീളമുള്ള വേഷങ്ങളാവും ഉണ്ടാവുക. എന്നിരുന്നാലും ആന്റണി മുഖം കാണിക്കുന്ന സിനിമകളെല്ലാം വിജയത്തിലേക്ക് എത്തുമെന്നുള്ള സിനിമ രംഗത്തെ വിശ്വാസമാണ് അതിന് കാരണം .അത് ഏറെക്കുറെ വളരെ ശരിയുമാണ്.
മോഹൻലാലിന്റെ താൽക്കാലിക സാരഥിയായി എത്തിയ ആന്റണി പെരുമ്പാവൂർ ഇന്ന് ഈ കാണുന്ന നിലയിൽ വളർന്നതിന് കാരണം അദ്ദേഹത്തിന്റെ കഠിനാധ്വാനം കൊണ്ട് മാത്രമാണ്. മഹാഭാരത യുദ്ധത്തിലെ അർജുനന്റെ തേരാളി കൃഷ്ണൻ എന്നപോലെയാണ് മോഹൻലാലിന് ആന്റണി പെരുമ്പാവൂർ
മലയാള സിനിമ കണ്ട ഏറ്റവും വലിയ കൂട്ടുകാരാണ് ആന്റണി പെരുമ്പാവൂരും മോഹൻലാലും. മോഹൻലാൽ കമ്മിറ്റ് ചെയ്യുന്ന സിനിമകളുടെയും ഷൂട്ടിംഗ് തുടങ്ങുന്നതിനു മുമ്പ് തന്നെ ആന്റണി പെരുമ്പാവൂർ സെറ്റിൽ എത്തി, ആ സെറ്റ് എല്ലാം നോക്കി ലാലേട്ടന് കംഫർട്ടബിൾ ആയിരിക്കുമോ ആ സെറ്റ് എന്ന് തോന്നിയാൽ മാത്രമേ ഒരു രണ്ടു ദിവസാം അവിടെ താമസിച്ചതിനു ശേഷം അവിടെ നിന്ന് പോകുകയുള്ളു. ആ സെറ്റ് ലാലേട്ടന് കംഫർട്ടബിൾ അല്ല എന്ന് തോന്നിയാൽ മോഹൻലാൽ ആ സിനിമയിൽ എത്ര ദിവസം അഭിനയിക്കുന്നുവോ അത്രയും ദിവസവും അവിടെ താമസിച്ചു ഷൂട്ട് കഴിയും വരെ ലാലേട്ടനൊപ്പം ഉണ്ടാകും .
മോഹൻലാൽ എത്ര ദിവസം ഷൂട്ടിങ്ങിനു ഉണ്ടോ അത്രയും ദിവസം അവിടെ താമസിച്ചു ഷൂട്ടിംഗ് കഴിഞ്ഞതിനു ശേഷം മാത്രമേ ആന്റണി പെരുമ്പാവൂർ അവിടുന്ന് പോകാറുള്ളൂ ഒന്നാലോചിക്കണം അദ്ദേഹത്തിന് അന്നൊക്കെ തിരക്കുള്ള രീതിയിൽ തന്നെ പ്രൊഡക്ഷനും ഉണ്ട്.
മോഹൻലാലും ആന്റണി പെരുമ്പാവൂരും തമ്മിൽ ഉള്ള സൗഹൃദം തുടങ്ങിയിട്ട് ഒന്നും രണ്ടും വർഷമല്ല ആയിട്ടുള്ളത് . 35 വർഷങ്ങൾക്കു മേലെയുള്ള സൗഹൃദമാണത് .മൂന്നാം മുറ സിനിമയുടെ സൈറ്റിൽ നിന്ന് മോഹൻലാൽ കണ്ടെത്തിയ മാണിക്യമാണ് പെരുമ്പാവൂർ.
ആന്റണി പെരുമ്പാവൂർ എത്ര വലിയ പ്രൊഡ്യൂസർ ആണെന്ന് പറഞ്ഞാലും മോഹൻലാൽ എന്ന വ്യക്തി കഴിഞ്ഞിട്ടേ അദ്ദേഹം ശ്വാസം പോലും എടുക്കുള്ളൂ. ആന്റണി പെരുമ്പാവൂരിന്റെ വളർച്ചയ്ക്ക് പിന്നിൽ അയാളുടെ കഠിനാധ്വാനവും, വളരെ പ്രാക്ടിക്കലായി കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാനുള്ള കഴിവുമാണ്. അതാണ് അദ്ദേഹത്തിന്റെ ഈ വിജയത്തിന് കാരണമെന്നാണ് ഞാൻ വിശ്വസിക്കുന്നത് എന്നാണ് നടനും നിർമാതാവുമായ സന്തോഷ് ദാമോദരൻ പറയുന്നത്
English Summary: Anthony Perumbavoor used to stay there for as many days as Mohanlal would have for shooting and only after the shooting was over would he leave. Come to think of it, he’s got production pretty busy these days too. No matter how great a producer Anthony Perumbavoor is, he can only breathe after Mohanlal. Behind the growth of Anthony Perumbavoor is his hard work and ability to take things forward in a very practical manner. I believe that is the reason for his success, says actor and producer Santhosh Damodaran