മലയാളത്തിന്റെ താര സിംഹാസനം മമ്മൂട്ടി അലങ്കരിക്കാൻ തുടങ്ങിയിട്ട് അമ്പതു വർഷത്തിന് മുകളിലായി ഇപ്പോഴും ഇളക്കം തട്ടാതെ അദ്ദേഹത്തിന്റെ പ്രതിഭ ആരാധകരെ ആവേശപ്പെടുത്തിയും സന്തോഷിപ്പിച്ചും മുന്നേറുന്നുണ്ട്.പ്രായം എഴുപതോടടുക്കുമ്പോഴും സൗന്ദര്യത്തിലും അഭിനയത്തിലുമൊന്നും യാതൊരു പകിട്ട് കുറവുമില്ലാതെ മുന്നേറുകയാണ് മലയത്തിന്റെ മെഗാസ്റ്റാർ.
പൊതുവേ ഏത് നടന്മാരും ആഗ്രഹിക്കുന്നതാണ് സൂപ്പർ സ്റ്റാർഡം അത് ജനങ്ങളാണ് അറിഞ്ഞു നൽകിയ താരമാണ് മമ്മൂട്ടി. മൂന്നു തവണ മികച്ച നടനുള്ള പുരസ്കാരവും നിരവധി തവണ മികച്ച നടനുളള സംസ്ഥാന അവാർഡും സ്വൊന്തമാക്കിയ താരം തന്റെ ജൈത്രയാത്ര തുടരുകയാണ്.
ഇപ്പോൾ തരാം തന്റെ എഴുപതാം പിറന്നാൾ മുന്നോടിയായി നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണ് വൈറലായിരിക്കുന്നത്. ഇത്രയൊക്കെ നേടിയില്ല ഇനിയെങ്കിലും ഈ കസേരയിൽ നിന്നും അടുത്ത തലമുറയ്ക്ക് മാറിക്കൊടുക്കാറായില്ലേ എന്ന് തന്നോട് ഒരാൾ ചോദിച്ചു.
എന്ന് മമ്മൂട്ടി അഭിമുഖത്തിൽ പറഞ്ഞു അപ്പോൾ ആ വ്യക്തിക്ക് താൻ കൊടുത്ത മറുപിടിയും അദ്ദേഹം തന്നെ പറഞ്ഞിരുന്നു ” ഞാനെന്തിന് മാറണം ഞാൻ കഷ്ടപ്പെട്ട് അദ്വാനിച്ചു ഉണ്ടാക്കിയെടുത്ത കസേരയാണ് നിങ്ങൾക്ക് വേണമെങ്കിൽ വേറെ കസേര പണിഞ്ഞു അതിലിരിക്കണം.
എന്റെ ജീവിതത്തിന്റെ നല്ല കാലം മുഴുവൻ കൊണ്ടുണ്ടാക്കിയ കസേരയിൽ ഞാൻ ഇരുന്നോട്ടെ ചാവുന്ന വരെ. എന്റെ 22 വർഷത്തെ ചോരയും നീരുമുണ്ട് ഈ കസേര പണിഞ്ഞതിൽ. ചുറ്റും നടക്കുന്ന കാര്യങ്ങൾ രണ്ടും മൂണും ദിവസങ്ങൾ വരെ കഴിഞ്ഞറിയുന്ന അവസ്ഥ വരെ എനിക്കുണ്ടായിട്ടുണ്ട്. അത്രയ്ക്ക് ഇൻവോൾവ്‌മെന്റോടെ സിനിമ ചെയ്ത കാലമുണ്ട് എനിക്ക്. എന്റെ പിറകെ വരുന്ന അടുത്ത തലമുറ കാണുമ്പോൾ എന്റെ സിനിമകൾ അരോചകമായി തോന്നരുത് എന്ന ഒരു ആഗ്രഹം മാത്രമാണുള്ളത്. ഇതായിരുന്നു അദ്ദേഹത്തിന്റെ മറുപിടി.
ഓരോ വ്യക്തികളും അവരുടേതായ ഒരു സ്പേസ് സിനിമയിലുണ്ടാക്കിയെടുക്കുകയാണ് വേണ്ടത് മറ്റൊരാൾക്ക് പകരക്കാരനാകാൻ അല്ല ശ്രമിക്കേണ്ടത് പകരക്കാരനായി നേടുന്നത് ഒരിക്കലും ശാശ്വതമാവുകയില്ല. മമ്മൂട്ടി പറയുന്നു.