സിപിഎം എന്നെ താലോലിക്കുന്നു, ബിജെപി എനിക്ക് ഫണ്ട്‌ ചെയ്യുന്നു ; സംഭവം തുറന്നു പറഞ്ഞു നിഖില വിമൽ

9685

ചുരുങ്ങിയ കാലഘട്ടം കൊണ്ട് മലയാള സിനിമയിൽ തന്റെതായ സ്ഥാനം നേടിയെടുത്ത നടിയാണ് നിഖില വിമൽ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 2009ൽ റിലീസ് ചെയ്ത ജയറാം പ്രധാന കഥാപാത്രമായി അഭിനയിച്ച ഭാഗ്യദേവത എന്ന സിനിമയിലൂടെ മലയാള സിനിമ മേഖലയിലേക്ക് പ്രവേശിച്ച നടിയാണ് നിഖില വിമൽ.

ആദ്യ സിനിമയിൽ നിഖിലയ്ക്ക് അത്ര അറിയപ്പെടാൻ സാധിച്ചില്ലെങ്കിലും ശേഷം ദിലീപ് നായകനായി എത്തിയ 2015ൽ തീയേറ്ററുകളിൽ റിലീസ് ചെയ്ത ലവ് 24*7 എന്ന സിനിമയിൽ നായികയായി അഭിനയിക്കാനുള്ള ഭാഗ്യം താരത്തിനു ലഭിച്ചു.

ADVERTISEMENTS
   

ഈ സിനിമയിലൂടെ മികച്ച അഭിനയ പ്രകടനം കാഴ്ച്ചവെച്ച താരം ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് മലയാളി പ്രേഷകരുടെ മനസ്സിൽ ഇടം നേടാൻ താരത്തിനു കഴിഞ്ഞു. മലയാളത്തിൽ വളരെ കുറഞ്ഞ ചലച്ചിത്രങ്ങളിൽ മാത്രമാണ് താരം വേഷമിട്ടിട്ടുള്ളത്.

എന്നാൽ അഭിനയിച്ച വേഷങ്ങൾ എല്ലാം മികച്ച രീതിയിൽ കൈകാര്യം ചെയ്യാനും ഹിറ്റാക്കിയെടുക്കാനും നിഖില വിമലിനെ കൊണ്ട് സാധിച്ചു. ഒരു യമണ്ടൻ പ്രേമക്കഥ, മേരാ നാം ഷാജി, ഞാൻ പ്രകാശൻ, ജോ ആൻഡ്സ് ജോ, ദി പ്രീസ്റ്റ് തുടങ്ങിയ സിനിമകളിലാണ് താരത്തിനു അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ ലഭിച്ചത്.

READ NOW  ഒരു സീനിയർ നടനെന്നോ സഹപ്രവർത്തകനെന്നോ ഓർക്കാതെ അന്ന് നിമിഷ അത് പറഞ്ഞത്:നിമിഷ നേരിടുന്ന സൈബർ അക്രമണങ്ങളെ കുറിച്ച് ഗോകുൽ സുരേഷ്

മലയാള സിനിമ കൂടാതെ തന്നെ അന്യഭാക്ഷ ചലച്ചിത്രങ്ങളിലും താരത്തിനു അവസരം ലഭിച്ചിരുന്നു. അവിടെയും മികച്ച പ്രകടനം തന്നെയായിരുന്നു താരം കാഴ്ച്ചവെച്ചത്. പൃഥ്വിരാജ്, മോഹൻലാൽ ഒന്നിച്ചെത്തിയ ബ്രോ ഡാഡി എന്ന ചലച്ചിത്രത്തിലും ചെറിയ വേഷം കൈകാര്യം ചെയ്യാനുള്ള ഭാഗ്യമുണ്ടായി. മറ്റ് നടിമാരെ പോലെ പറയാനുള്ള കാര്യങ്ങൾ താരം പറയാതെയിരിക്കില്ല നിഖില . സ്വന്തം നിലപാടുകള്‍ വെട്ടിത്തുറന്നു പറയും. അതുകൊണ്ട് തന്നെ ഒട്ടേറെ വിവാദങ്ങളിൽ താരം അകപ്പെട്ടു പോയിട്ടുണ്ട്.

താനൊരു അഹങ്കാരിയാണെന്നാണ് താരം ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞത്. ഇപ്പോൾ ഇതാ നിഖില വിമൽ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യമാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്.

താൻ എന്തിനാണ് മാധ്യമങ്ങളുടെ ചർച്ചയിൽ പങ്കുചേരണ്ടതെന്നാണ് നിഖില ചോദ്യം ചെയ്തത്. താരം പറഞ്ഞത് ഇങ്ങനെ

” എന്നെ പറ്റി ഞാൻ പറഞ്ഞു എന്ന് പറഞ്ഞ് എഴുതി വെച്ചത് നിങ്ങളാണ് എഴുതി വെച്ചിരിക്കുന്നത്. തുടർന്നുള്ള ചർച്ചയും നടത്തുന്നത് നിങ്ങൾ തന്നെയാണ്. പിന്നെ എന്തിനാണ് ഞാൻ വന്നിരുന്ന് ചർച്ച ചെയ്യേണ്ടത്. സിപിഎം താലോലിക്കുന്ന വ്യക്തിയാണ്, ബിജെപി ഫണ്ട്‌ ചെയ്യുന്ന ഒരാളാണ്. ഇങ്ങനെയൊക്കെ ആണ് പറയുന്നത് . ഇതൊക്കെ എവിടുന്ന് വരുന്നുവെന്ന് പോലും എനിക്കറിയില്ല” നിഖില പറയുന്നു . ഒരു മാധ്യമപ്രവര്തകയോദ് പ്രവര്‍ത്തകയോട് തന്നെയാണ് താരം ഇത് ചോദിക്കുന്നത് .

READ NOW  മമ്മൂട്ടി ചിലപ്പോൾ 'വെയിറ്റ്' കാണിക്കാറുണ്ട്, എനിക്ക് അനുഭവമുണ്ട്'; തുറന്നു പറഞ്ഞ് കൊല്ലം തുളസി, ഒപ്പം മോഹൻലാലുമായി താരതമ്യവും
ADVERTISEMENTS