Advertisement
Home CELEBRITY സംഘപരിവാർ അജണ്ട എന്റെ അടുത്ത് എടുക്കണ്ട. സുജയ പാർവതിക്ക് താക്കീത് നൽകി നികേഷ്

സംഘപരിവാർ അജണ്ട എന്റെ അടുത്ത് എടുക്കണ്ട. സുജയ പാർവതിക്ക് താക്കീത് നൽകി നികേഷ്

19159

വാർത്താമാധ്യമ രംഗത്ത് വളരെയധികം ശ്രദ്ധ നേടിയിട്ടുള്ള ഒരു വ്യക്തിയാണ് സുജയ്യ പാർവതി. ശ്രീകണ്ഠൻ നായരുടെ ഉടമസ്ഥതയിലുള്ള 24 ന്യൂസ് ചാനൽ ആയിരുന്നു ആദ്യം സുജയ പ്രവർത്തിച്ചിരുന്നത്. തുടർന്ന് ഇപ്പോൾ റിപ്പോർട്ടർ ചാനലിലാണ് സുജയ്യ ജോലി ചെയ്യുന്നത്. സോഷ്യൽ മീഡിയയിൽ വലിയൊരു വൃന്ദം ആരാധകരും ഹേറ്റേഴ്സും ഒക്കെ നിലവിലുള്ള ഒരു വ്യക്തിയാണ് സുജയ്യ കഴിഞ്ഞദിവസം ഷൂവിലെത്തിയോ പ്രതിഷേധം എന്ന വിഷയത്തിൽ നികേഷ് കുമാറും തമ്മിലുണ്ടായ ചർച്ച ഒരല്പം അതിര് കടന്നു എന്നാണ് ഇപ്പോൾ ആരാധകർ പറയുന്നത്.

മുഖ്യമന്ത്രിയെ വഴിയിൽ ആക്രമിച്ചതിനെ കുറിച്ച് ആയിരുന്നു ചർച്ച. ഇതിനെ തുടർന്നായിരുന്നു മാധ്യമപ്രവർത്തകർ അവരുടെ അഭിപ്രായങ്ങൾ പങ്കുവച്ചത്. ഈ കൂട്ടത്തിൽ ആണ് നികേഷ് കുമാർ സംസാരിച്ചു തുടങ്ങിയത്. ആ സമയത്ത് സുജയ്യ സംസാരം തടസ്സപ്പെടുത്തുന്ന രീതിയിൽ തന്റെ വാദങ്ങൾ ഉന്നയിക്കുകയാണ് ആദ്യം ചെയ്തത്. നവകേരള സദസ്സിൽ രാവിലെ മുതൽ വൈകിട്ട് വരെ ലക്ഷക്കണക്കിന് പരാതികളാണ് കിട്ടുന്നത് എന്നും ഇക്കാര്യത്തിന് പുച്ഛിക്കരുത് എന്നും നികേഷ് ആദ്യം തന്നെ ഒരു താക്കീത് കൊടുത്തു. തുടർന്ന് ആണ് സുജയ സംസാരിച്ചത്.

ADVERTISEMENTS
READ NOW  സ്വകാര്യ ഭാഗത്തു മെഹന്തി ഇടാനാവശ്യപ്പെട്ടു ;ആർ.ജെ. അഞ്ജലിയുടെ 'പ്രാങ്ക് കോൾ' വിവാദം: കലാകാരിയെ അപമാനിച്ചെന്നാരോപണം, വ്യാപക പ്രതിഷേധം, മാപ്പ് പറഞ്ഞ് അഞ്ജലി

ഇത്രത്തോളം പരാതികൾ ലഭിക്കുന്നത് ജനം എല്ലാ കാര്യങ്ങളും മടുക്കുന്നത് കൊണ്ടാണ് എന്നായിരുന്നു സുജയെ പറഞ്ഞത്. ഇത് കേട്ടതോടെ നികേഷ് വലിയതോതിൽ പ്രകോപിതനായിരുന്നു. ബിജെപി ഹാൻഡിൽകൾക്ക് ട്രോൾ ഉണ്ടാക്കാൻ വേണ്ടി മുഖഭാവം കാട്ടുക ആ രീതിയിൽ വർത്തമാനം പറയുക അതാണ് നിങ്ങളുടെ അജണ്ട അത് ആയിക്കോളൂ, നിങ്ങളോട് എനിക്ക് വർത്തമാനം പറയേണ്ട എന്ന് തന്നെ നികേഷ് തുറന്നു പറഞ്ഞു. നിങ്ങളുടെ പ്രശ്നം അതാണ്. നിങ്ങൾ എടുക്കുന്ന നിലപാട് ആർഎസ്എസുകാർക്ക് ട്രോൾ ഉണ്ടാക്കാനുള്ള വസ്തുക്കൾ സൃഷ്ടിക്കുക എന്നതാണ്. ഇങ്ങനെ നികേഷ് പറഞ്ഞപ്പോൾ സാർ പറയുന്നതെല്ലാം ശരിയെന്ന് പറഞ്ഞു നിന്ന് തരണോ പിന്നെ എന്നാണ് അപ്പോൾ സുജയ്യ ചോദിച്ചത്..

നിങ്ങളുടെ വിയോജിപ്പ് നിങ്ങളുടെ സമയത്ത് പറയുക അല്ലാതെ എല്ലാത്തിലും കയറി തലയിടുന്നത് ശരിയായ രീതിയല്ല എന്ന് ഉടനെ തന്നെ നികേഷ് പറഞ്ഞിരുന്നു. ഞാൻ പറയുന്നതിന്റെ ഇടയിൽ കയറി പറയാൻ വരണ്ട സംഘപരിവാർ അജണ്ട എന്റെ അടുത്ത് ഇറക്കരുത് എന്ന് വ്യക്തമായ രീതിയിൽ നികേഷ് പറയുകയും ചെയ്തു. ട്രോളുകളിൽ ഞാൻ വരുന്ന സമയത്ത് സുജയ്യ പാർവതി കലക്കി മറിച്ചു ഒഴിച്ചു എന്ന് പറയിപ്പിക്കുവാനുള്ള ഒരു സ്ക്രിപ്റ്റ് ഉണ്ടാക്കണം അതാണ് നിങ്ങളുടെ ലക്ഷ്യം എന്നും യാതൊരു മടിയുമില്ലാതെ മുഖത്ത് നോക്കി തന്നെ തുറന്നു പറയുകയായിരുന്നു നികേഷ് ചെയ്തത്. ഇതോടെ ഈ സംഭവം സോഷ്യൽ മീഡിയയിലും ചർച്ചയായി മാറിയിരിക്കുകയാണ്

READ NOW  വണ്ടി നിന്നപ്പോൾ പെട്ടന്ന് അയാൾ എന്നെ കയറി പിടിച്ചു - ഡ്രൈവറിൽ നിന്ന് നേരിട്ട ദുരനുഭവം പറഞ്ഞു പദ്മ പ്രിയ -പിന്നെ ഉണ്ടായത്
ADVERTISEMENTS