നഷ്ടപ്പെട്ട ഭർത്താവെന്നു കരുതി ഭിക്ഷക്കാരനെ വീട്ടിൽ കൊണ്ടുപോയി പിന്നീടാണ് അബന്ധം മനസിലായത് – വീട്ടമ്മക്ക് സംഭവിച്ചത്

37561

ഉത്തർപ്രദേശിലെ ബല്ലിയയിൽ കുറച്ചു ദിവസം മുൻപ് ഒരു സ്ത്രീ, ഏറെ നാളായി നഷ്ടപ്പെട്ട ഭർത്താവാണെന്ന് കരുതി വീട്ടിൽ കൊണ്ടുവന്ന ആൾ യഥാർത്ഥത്തിൽ മറ്റാരോ ആണെന്ന് തിരിച്ചറിഞ്ഞതോടെ ആകെ സങ്കടത്തിലായിരിക്കുകയാണ് .

പത്ത് വർഷം മുമ്പ് കാണാതായ തന്റെ ഭർത്താവ് മോത്തി ചന്ദാണെന്ന് കരുതി ജാനകി ദേവി എന്ന സ്ത്രീ മാനസിക പ്രശനമുള്ള ഒരാളെ വെള്ളിയാഴ്ച വീട്ടിലേക്ക് കൊണ്ടു പോവുകയായിരുന്നു .

ADVERTISEMENTS
   

ബല്ലിയ ജില്ലാ ആശുപത്രിക്ക് പുറത്ത് ആ മനുഷ്യനെ മോശപ്പെട്ട നിലയിൽ ഭിക്ഷയെടുക്കുന്നത് അവൾ കണ്ടു. അവന്റെ അലസമായ മുടിയും വൃത്തികെട്ട താടിയും മറ്റും നോക്കി നിന്നപ്പോൾ പെട്ടന്ന് ജാനകിക്ക് അയാൾ പത്തു വര്ഷം മുൻപ് കാണാതായ തന്റെ ഭർത്താവായി തെറ്റിദ്ധരിച്ചു. അയാൾ അപ്പോൾ വളരെ മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ചു അവിടെ ഇരുന്നു ഭിക്ഷയെടുക്കുകയായിരുന്നു. കൂടുതൽ അടുത്ത് വന്നു നോക്കിയപ്പോൾ അയാൾക്ക് തന്റെ കാണാതായ ഭർത്താവിന്റെ രൂപം ആണെന്ന് തോന്നി.

“ഇത്രയും ദിവസം നീ എവിടെയായിരുന്നു? എവിടെ പോയി?”, ജാനകി ആശുപത്രിക്ക് പുറത്ത് ഭിക്ഷ എടുത്ത ആളോട് കരഞ്ഞു കൊണ്ട് ചോദിക്കുന്ന ചോദിക്കുന്ന വീഡിയോ പുറത്തു വന്നപ്പോളാണ് ഈ വാർത്ത ഏവരും അരിഞ്ഞത്. എന്നാല വരുടെ ചോദ്യത്തിന് ആ മനുഷ്യൻ മൗനം പാലിക്കുകയാണ് ഉണ്ടായത് .

തന്റെ ഭർത്താവു മോത്തി ചന്ദ് ആണെന്ന് വിശ്വസിച്ച് അവർ ആയാളെ തന്റെ വീട്ടിലേക്ക് കൊണ്ടുപോയി. പിന്നീട്, അയാളോട് കൂടുതൽ കാര്യങ്ങൾ തിരക്കിയപ്പോൾ ഒന്നും അയാൾ ഒന്നും തന്നെ സംസാരിച്ചില്ല ഒടുവിൽ സംശയം തോന്നി അയാളുടെ ശരീരത്തു തന്റെ ഭർത്താവിന്റേത് പോലെയുള്ള അടയാളങ്ങൾ ഉണ്ടോ എന്നറിയാൻ കൂടുതൽ പരിശോധന നടത്തിയപ്പോൾ ആണ് അത് തന്റെ ഭർത്താവല്ല എന്ന് മനസിലാക്കുന്നത്.

താൻ തെറ്റിദ്ധരിച്ചു കൂട്ടി കൊണ്ട് വന്നത് മാനസിക അസുഖം വീട് വിട്ടു പോയ രാഹുൽ എന്ന വ്യക്തിയാണ് എന്നും അയാൾക്ക് തന്റെ ഭർത്താവിന്റെ രൂപ സാദൃശ്യം ഉള്ളതുകൊണ്ട് താൻ തെറ്റിദ്ധരിക്കപ്പെട്ടതാണ് എന്ന് ജാനകി ദേവിക്ക് മനസിലായത് .

തെറ്റ് മനസ്സിലാക്കിയ ജാനകി ദേവി ക്ഷമാപണം നടത്തുകയും . രാഹുലിന്റെ ബന്ധുക്കളെ ബന്ധപ്പെടുകയും അവർ എത്തിയതോടെ ഗ്രാമത്തലവനും മറ്റു ചിലരും ചേർന്ന് രാഹുലിന്റെ ഐഡന്റിറ്റി സ്ഥിരീകരിച്ചു. തുടർന്ന് ഇയാളെ കുടുംബത്തിന് കൈമാറി.

തന്റെ ഭർത്താവിന്റെ വിയോഗത്തിൽ ജാനകി ദേവി വീണ്ടും ജീവിതം മുന്നോട്ട് കൊണ്ട് പോകുമ്പോൾ ട്വീറ്റിൽ നിന്ന് ഒറ്റപ്പെട്ടു പോയ രാഹുലിന് അവരുടെ തെറ്റിദ്ധാരണ കൊണ്ട് പുതു ജീവിതം കിട്ടിയതിന്റെ കൃതാർത്ഥതയിൽ ആണ് ജാനകി ദേവി എന്ന നന്മയുള്ള സ്ത്രീ.

ADVERTISEMENTS