അത്രയും ആൾക്കാരുടെ മുന്നിൽ വച്ച് എന്നെ നല്ല അസ്സൽ തെറി ആ സംവിധായകൻ പറഞ്ഞു,ഞാൻ കരഞ്ഞു പോയി – അഭിനയം നിർത്തണമെന്ന് പോലും തോന്നി നവ്യ പറയുന്നു.

8150

അമ്പതോളം പേരുടെ മുന്നിൽ വെച്ച് എന്നെ അസ്സൽ തെറിപറഞ്ഞു, ഞാൻ കരഞ്ഞുപോയി, ഇനി അഭിനയിക്കേണ്ട എന്ന് വരെ തോന്നി: അനുഭവം വെളിപ്പെടുത്തി നവ്യാ നായർ

കലോത്സവ വേദികളിൽ തിളങ്ങിയതിനു ശേഷം സിനിമയിലേക്ക് എത്തി വിജയക്കൊടി പാറിച്ച നടിയാണ് നവ്യ നായർ.സിബി മലയിൽ ദിലീപിനെ നായകനാക്കി എടുത്ത ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ നായർ വെള്ളിത്തിരയിൽ എത്തിയത്. അതിനു ശേഷം സംവിധായകൻ രഞ്ജിത് ഒരുക്കിയ നന്ദനത്തിലൂടെ നവ്യ മലയാളത്തിന്റെ പ്രീയങ്കരിയായി മാറി.നന്ദനം നവ്യയെ കേന്ദ്ര കഥാപാത്രമാക്കിഎടുത്ത ചിത്രമാണ്

ADVERTISEMENTS
   

മലയാളത്തിൽ തിളങ്ങിയ നവ്യ പിന്നീട തമിഴിലും തന്റെ സനിഗ്ദ്യമറിയിച്ചു.വിവാഹ ശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്ത നവ്യ ഇപ്പോൾ ഭർത്താവിനും മകനുമൊപ്പം താമസിക്കുകയാണ്. കുടുംബിനിയുടെ റോളിൽ നിന്നും വീണ്ടും താരം സിനിമയിലേക്കെത്തുന്നു എന്ന വിവരമാണ് എപ്പോൾ ലഭിക്കുന്നത്

See also  അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട്‌ സീമ ഐ വി ശശിയോട് ചോദിച്ചു; "ഇങ്ങനെയൊക്കെ ഞാൻ അഭിനയിക്കണോ സാർ"?

തന്റെ സൂപ്പർ ഹിറ്റ് ചിത്രമായ നന്ദനത്തിന്റെ ഷൂട്ടിംഗ് സെറ്റിൽ വച്ച് തനിക്കുണ്ടായ ഒരു മോശം അനുഭവം തുറന്നു പറയുകയാണ് നവ്യ.നന്ദനത്തിൽ ഒരു രംഗം ചിത്രീകരിക്കുമ്പോൾ താൻ ഡയലോഗ് പറഞ്ഞതിന് ശേഷം ഇടത്തോട്ടു പോകണം എന്നാണ് സംവിധായകനായ രഞ്ജിത് പറഞ്ഞത്. നടി കലാരഞ്ജിനി ചേച്ചിയും ആ രംഗത്തിൽ അഭിനയിക്കുന്നുണ്ട്. ചേച്ചിയോടും രഞ്ജിത്തേട്ടൻ അങ്ങനെ തന്നെയാണ് പറഞ്ഞത്.പറഞ്ഞത് കേൾക്കാത്തത് കൊണ്ടാണോ അതോ ചേച്ചി ഇടത്തോട്ടു തിരിയുന്നതിനു പകരം വലത്തോട്ട് തിരിഞ്ഞു. ഞാൻ രഞ്ജിയേട്ടൻ പറഞ്ഞ പോലെ തന്നെ ഇടത്തോട്ടും.

പക്ഷേ കലാരഞ്ജിനി ചേച്ചി മുന്നിൽ നിൽക്കുന്നത് കൊണ്ട് ഞാൻ പോകേണ്ടിയിരുന്ന ചേച്ചിയോട് ഒപ്പമാണ് അതുകൊണ്ടാകാം അമ്പതു പേർക്ക് മുകളിൽ ആൾക്കാർ കൂടി നിന്നിരുന്ന ആ സ്ഥലത്തു വെച്ച് രഞ്ജിത്തേട്ടൻ എന്നെ നല്ല അസ്സൽ തെറി വിളിച്ചു. സത്യത്തിൽ എനിക്കതു വലിയ അപമാനമായിപ്പോയി. ബാലാമണിയെപ്പോലെ തന്നെ ഞാനും ഇരുന്നു കരഞ്ഞു. ഇനി മേലിൽ അഭിനയിക്കില്ല എന്നൊക്കെ അന്ന് ഞാൻ തീരുമാനിച്ചിരുന്നു. സത്യത്തിൽ അത് അന്നത്തെ എന്റെ പ്രായത്തിന്റെയാവാം. ഇന്ന് ഒരു കൗമാരക്കാരിയാണ് അത്തരം ഒരു സാഹചര്യത്തിൽ എങ്കിൽ അവർ അത് ഈസി ആയി ഹാൻഡിൽ ചെയ്യും. അതാണ് ഇപ്പോളത്തെ യുവ താരങ്ങളുടെ മികവ്.നവ്യ വെളിപ്പെടുത്തുന്നു

See also  ജീവൻ പോയേക്കാവുന്ന അപകട സാധ്യതയുള്ള സമയത്തു താൻ കാണിച്ച കോമഡി - അന്ന് മമ്മൂക്ക പ്രതികരിച്ചത്. ദിലീപ് പറഞ്ഞത്.
ADVERTISEMENTS