അന്ന് തന്നെ സിനമയില്‍ നിന്ന് വിലക്കാന്‍ കാരണം അത് – വിലക്കിന് ശേഷം അനുഭവിച്ചത് – സംഭവം പറഞ്ഞു നവ്യ നായര്‍.

18

മലയാള സിനിമയിൽ നിരവധി ആരാധകരെ സ്വന്തമാക്കി മലയാളികളുടെ പ്രിയപ്പെട്ട ബാലാമണിയായി മാറിയ കുട്ടിയാണ് നവ്യ നായർ. സ്വന്തം വീട്ടിലെ ഒരു കുട്ടിയോട് എന്നതുപോലെയുള്ള ഇഷ്ടമാണ് നവ്യയോട് പ്രേക്ഷകർക്ക് ഉള്ളത്. ഒരു പഴയ അഭിമുഖത്തിൽ നവ്യ തനിക്ക് സിനിമ മേഖലയിൽ നിന്നും നേരിട്ട വിലക്കുകളെ കുറിച്ച് പറയുന്നതാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഒരു അഭിമുഖത്തിൽ എത്തിയ നവ്യയോടെ ഷെയൻ നിഗത്തിനും ശ്രീനാഥ് ഭാസിക്കും സിനിമ സംഘടനയിൽ നൽകിയ വിലക്കിനെ സംബന്ധിച്ചുള്ള ചോദ്യം ചോദിച്ചപ്പോഴാണ് താൻ നേരിട്ട വിലക്കിനെ കുറിച്ച് നവ്യ തുറന്നു പറഞ്ഞത്.

സിനിമ മേഖലയിലെ വിലക്ക് താനും നേരിട്ടിട്ടുള്ള ഒരു വ്യക്തിയാണ്.. പട്ടണത്തിൽ സുന്ദരൻ എന്ന സിനിമയിൽ ദിലീപിനൊപ്പം അഭിനയിക്കുന്ന സമയത്താണ് തനിക്ക് ഇത്തരത്തിലുള്ള ഒരു ബുദ്ധിമുട്ട് നേരിടേണ്ടി വന്നത്.. താൻ സിനിമയുടെ പ്രതിഫലം കൂടുതൽ ചോദിച്ചു എന്ന് പറഞ്ഞാണ് ഒരു നിർമ്മാതാവ് അന്ന് തനിക്കെതിരെ അമ്മയിൽ പരാതി നൽകിയത്.

ADVERTISEMENTS
   

അന്ന് താര സംഘടനയായ അമ്മയും കൂടി ചേർന്നായിരുന്നു തന്നെ വിലക്കിയിരുന്നത്. ആ വിലക്കിന് ശേഷം തനിക്ക് എന്താണ് പറയാനുള്ളത് എന്ന് അവർ കേട്ടു. വിലക്കിന് ശേഷമാണ് തനിക്ക് പറയാനുള്ളത് പോലും അവർ കേൾക്കാൻ തയ്യാറായത്. പിന്നീടാണ് ആ പരാതി വ്യാജമാണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. ആ സമയത്ത് തന്നെ വിലക്ക് നീക്കുകയും ചെയ്തു.

എന്നാൽ അമ്മയിൽ നിന്നും വിലക്ക് നേരിട്ട് സമയത്ത് തന്നെ ബാൻഡ് ക്വീൻ എന്നൊക്കെ വിളിച്ച് പല ആളുകളും കളിയാക്കിയിട്ടുണ്ട് ആയിരുന്നു. എല്ലാ കാലഘട്ടത്തിലും പല താരങ്ങളും അനുഭവിക്കേണ്ടിവരുന്ന ഒരു അവസ്ഥ തന്നെയാണ് വിലക്ക് എന്നായിരുന്നു നവ്യ പറഞ്ഞതിൽ നിന്നും ആളുകൾക്ക് മനസ്സിലാക്കാൻ സാധിച്ചത്..

നിരവധി ആളുകൾ നവ്യയുടെ ഈ അഭിപ്രായത്തോട് യോജിച്ചു താരത്തെ പിന്തുണച്ചു അന്ന് രംഗത്ത് എത്തിയിരുന്നു . എത്ര വലിയ നടി ആണെങ്കിലും നടനാണെങ്കിലും അമ്മ നിരുപാധികമായ രീതിയിൽ ആയിരിക്കും പലപ്പോഴും ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത് എന്നും താരത്തിന്റെ വാക്കുകളിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. നിരവധി ആളുകളാണ് ഈ ഒരു വാർത്ത കേട്ടുകൊണ്ട് നവ്യാ നായർ ഗ്രേറ്റ് ആണ് എന്നും താൻ നേരിട്ട ഒരു പ്രതിസന്ധിയെ കുറിച്ച് നേരിട്ട് തുറന്നു പറയാനുള്ള ധൈര്യം വളരെ വലുതാണ് എന്നും അതോടൊപ്പം തന്നെ തന്റെ സംഘടനയെ തള്ളിപ്പറയാതെ തന്നെ അത് പറഞ്ഞു  എന്നും പറയുന്നത്.

ADVERTISEMENTS