മലയാള സിനിമയിൽ നിരവധി മനോഹരമായ ചിത്രങ്ങളുടെ ഭാഗമായി മാറിയിട്ടുള്ള ഒരു നടിയാണ് നവ്യ നായർ. നന്ദനം എന്ന ചിത്രം മുതലാണ് നവ്യയെ പ്രേക്ഷകർ ശ്രദ്ധിച്ചു തുടങ്ങുന്നത്. എന്നാൽ അതിനൊക്കെ മുൻപേ നവ്യ സിനിമയിലെത്തീരുന്നു. ഇഷ്ടമെന്ന ചിത്രത്തിലൂടെ ആയിരുന്നു താരം സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയത്.
ദിലീപിന്റെ നായികയായി എത്തിയ താരം വലിയ സ്വീകാര്യതയോടെയാണ് പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് കയറിയത്. എന്നാൽ നന്ദനം എന്ന ചിത്രമായിരുന്നു താരത്തിന്റെ കരിയറിൽ വലിയൊരു ബ്രേക്ക് ഉണ്ടാക്കിയത്. വലിയ സ്വീകാര്യത തന്നെ ഈയൊരു ചിത്രത്തിലൂടെ താരം സ്വന്തമാക്കുകയും ചെയ്തു.
നവ്യയുടെ കരിയറിൽ ഏറ്റവും വലിയ വിമർശനങ്ങൾ ഉണ്ടാക്കിയ ഒരു ചിത്രം വെള്ളിത്തിര. ഈ ചിത്രത്തിൽ നടൻ പൃഥ്വിരാജും ഒത്തുള്ള ഇന്റിമേറ്റ് രംഗങ്ങൾ വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഇതിന്റെ പേരിൽ വലിയ തോതിൽ തന്നെ വിമർശനങ്ങൾ ഏൽക്കേണ്ട ഒരു സാഹചര്യവും നവ്യ നായർക്ക് വന്നിരുന്നു.
ഇപ്പോൾ അതിനെക്കുറിച്ചൊക്കെ ജോൺ ബ്രിട്ടാസ് അവതാരകൻ ആയി എത്തിയ ഒരു പരിപാടിയിൽ നവ്യ നായർ തന്നെ തുറന്നു പറയുന്നതാണ് ശ്രദ്ധ നേടുന്നത്. ആ സമയത്ത് വലിയ വിവാദമായി മാറിയതായിരുന്നു അതൊക്കെ. ഞാൻ പൃഥ്വിരാജുമായി ഒരുപാട് ഇഴുകി ചേർന്ന് അഭിനയിച്ചു എന്ന് പറഞ്ഞാണ് പലരും എഴുതിയത്.
എന്റെ ഇന്റർവ്യൂ എടുക്കാൻ വന്നിട്ടുള്ള ചിലർ ഞാൻ പറയാത്ത കാര്യങ്ങൾ കൂടി എഴുതിവച്ചു. എന്തിനാണ് അങ്ങനെ എഴുതിയത് എന്ന് എനിക്ക് സത്യം പറഞ്ഞാൽ ഇപ്പോഴും അറിയില്ല. സത്യത്തിൽ എന്റെ അടുത്ത ഒരു ബന്ധു മരിച്ചിട്ട് എനിക്ക് ആ സിനിമയുടെ സമയമായതിനാൽ പോകാൻ പോലും പറ്റിയിരുന്നില്ല.
അതിനാൽ ഞാൻ വിഷമത്തിൽ ആയിരുന്നു. ഓരോ രംഗം കഴിയുമ്പോഴും ഞാൻ പോയിരുന്ന കരയുകയാണ് ചെയ്യാറുള്ളത്. സിനിമ റിലീസ് ആയപ്പോൾ ഇത് വലിയ പ്രശ്നമായിരുന്നു. അച്ഛനും അമ്മയ്ക്കും ഒക്കെ ഞാൻ അഭിനയിച്ച കാര്യം അറിയാമായിരുന്നു. അന്ന് ഞാന്‍ ഭദ്രന്‍ സാറിനോട് മോശമായി സംസാരിച്ചു എന്നൊക്കെ എഴുതി വിട്ടു. പക്ഷെ എനിക്ക് സിനിമയില്‍ അച്ഛനോടുള്ള വാത്സല്യം തോന്നിയിട്ടുള്ള സംവിധായകന്‍ അദ്ദേഹമാണ്. അന്ന് എന്റെ മുഖത്ത് എരുമ ചാണകം തേച്ച ഒരു സീന്‍ ഉണ്ടായിരുന്നു അതിനു ഒറിജിനല്‍ ചാണകം വേണം എന്ന് അദ്ദേഹം നിര്‍ബന്ധം പിടിച്ചപ്പോള്‍ മാത്രമെ ഒരു വിഷമം ഉണ്ടായിരുന്നുള്ളു.
അത് വരെ എന്നെ കുറിച്ച് ഓടിയന്‍സിനു ഉള്ള ഒരു ഇമേജ് ഒരു മകളോ അനിയത്തിയോ അങ്ങനെ ആയിരുന്നു. ഈ ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങള്‍ അതുകൊണ്ടാകാം അവര്‍ക്ക് അങ്ങനെ അംഗീകരിക്കാന്‍ തോന്നാഞ്ഞത്.സത്യത്തില്‍ ഷൂട്ടിംഗ് സമയത്ത് നമ്മുക്ക് ഈ സീന്‍ ഇത്രക്ക് വിവാദം ഉണ്ടാക്കും എന്നൊന്നും തോന്നില്ല. ഇത്രയ്ക്കു ഹോട്ട് സീന്‍ ആണ് എന്ന് ആളുകള്‍ ചിന്തിക്കും എന്നൊന്നും തോന്നില്ല. അത് അങ്ങനെ ഹോട്ട് സീന്‍ ആണെന്ന് ഇന്ന് പോലും തനിക്ക് തോന്നുന്നില്ല. ഷൂട്ട് ചെയ്യുമ്പോള്‍ ചെറിയ ചെറിയ പോര്‍ഷന്‍ ആയിട്ടാണ് അത് ഷൂട്ട് ചെയ്യുന്നത്.
അത് കൊണ്ട് അത് അങ്ങനെ ഫീല്‍ ചെയ്യില്ല. പക്ഷെ അത് വലിയ വിവാദമായി. ഇന്നും അത് എന്തുകൊണ്ടാണ് അത്രക്കും വലിയ ചര്‍ച്ചയായത് എന്ന് തനിക്കറിയില്ല എന്ന് നവ്യ പറയുന്നു. പക്ഷെ അന്നത് തനിക്ക് വലിയ സങ്കടം ഉണ്ടാക്കി എന്ന് താരം പറയുന്നു.
അന്ന് അച്ഛനൊക്കെ വിഷമമായോ ദേഷ്യപ്പെട്ടോ എന്നൊക്കെ ജോണ്‍ ബ്രിട്ടാസ് ചോദിച്ചിരുന്നു. അങ്ങനെ ഒന്നും ഉണ്ടായിരുന്നില്ല എന്നും അവര്‍ക്ക് അറിയാമല്ലോ ഞാന്‍ അഭിനയിക്കുന്നത്. അച്ഛനും താനുമായി വളരെ വലിയ ബന്ധമാണോ തന്റെ അച്ഛനെ പോലെ ഒരച്ചനെ ആര്‍ക്കും ലഭിക്കില്ല എന്നും നവ്യ പറയുന്നു
എന്റെ അച്ഛനെ സംബന്ധിച്ചിടത്തോളം ഞാൻ അഭിനയം നിർത്തിയതിൽ പിന്നെ അദ്ദേഹം സിനിമ പോലും കാണാറില്ല. അദ്ദേഹത്തിന്റെ വിചാരം ഞാനാണ് ഏറ്റവും കഴിവുള്ള നടി എന്നാണ്. അങ്ങനെ എന്നെ മാത്രം വലുതായി കാണുന്ന ഒരു അച്ഛനാണ്. സിനിമ റിലീസ് ആയതിനുശേഷം ഇതിലെ രംഗങ്ങൾ കട്ട് ചെയ്ത് കളയാൻ ഒക്കെ ഞങ്ങൾക്ക് പറയാൻ സാധിക്കുമോ എന്നും താരം ചോദിക്കുന്നുണ്ട്.