ശോഭിത വളരെ ഹോട്ടാണ്, ഒരു പുരുഷന് .. : ഭാവി മരുമകളെ കുറിച്ച് നാഗാർജുന പറയുന്ന പഴയ വീഡിയോ -വൈറൽ കാണാം.

609

നടൻ നാഗാർജുനയുടെ മകനും നടി സാമന്തയുടെ മുൻ ഭർത്താവുമായ നാഗ ചൈതന്യയുടെയും നടി ശോഭിത ദുലീപാലിയയുടെയും വിവാഹ നിശ്ചയം കഴിഞ്ഞ വാർത്തയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. നാഗ ചൈത്യനയും ശോഭിത ധൂലിപാലയും അവരുടെ വിവാഹ നിശ്ചയം കഴിഞ്ഞ കാര്യമോ പ്രണയമോ ആരോടും പങ്ക് വച്ചിരുന്നില്ല ആരാധകരെയെല്ലാം അമ്പരപ്പിച്ചു കൊണ്ട് നാഗ ചൈതന്യയുടെ അച്ഛൻ നടൻ നാഗാർജുനയാണ് വാർത്ത പങ്കുവെച്ചത്.

ദമ്പതികൾ വളരെക്കാലമായി ഡേറ്റിംഗിലാണെങ്കിലും അവരുടെ ബന്ധം സ്ഥിരീകരിച്ചിരുന്നില്ല ഗോസ്സിപ് കോളങ്ങളിൽ ഈ വാർത്ത നാളുകളായി പ്രചരിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ വിവാഹ പ്രഖ്യാപനത്തോടെ അത് സ്ഥിരീകരിച്ചു. എല്ലാ കോണുകളിൽ നിന്നും ദമ്പതികൾക്ക് ആശംസകൾ വന്നുകൊണ്ടിരിക്കുമ്പോൾ,

ADVERTISEMENTS

നാഗാർജുന അടുത്തിടെ വിവാഹത്തെക്കുറിച്ചും തൻ്റെ മകന് മുമ്പ് ശോഭിതയെ എങ്ങനെ അറിയാമെന്നും തുറന്നുപറഞ്ഞു. എന്നാൽ അതിനുമപ്പുറം മുൻപ് ഒരു ചിത്രത്തിന്റെ സക്സസ് മീറ്റിൽ പങ്കെടുത്തപ്പോൾ നാഗാർജുന ഇപ്പോൾ തന്റെ ഭാവി മരുമകൾ ആകാൻ പോകുന്ന ശോഭിതയെ കുറിച്ച് അന്ന് പറഞ്ഞ വാചകങ്ങൾ ആണ് ട്രോൾ പേജുകളിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്. മലയാളത്തിൽ ദുൽഖർ സൽമാന്റെ നായികയായി ശോഭിത എത്തിയിട്ടുണ്ട്. സൂപ്പർ ഹിറ്റ് ചിത്രം കുറിപ്പിലാണ് ശോഭിത ദുൽഖറിന്റെ നായികയായി എത്തിയത്.

READ NOW  വിവാഹ മോചനത്തിന് ശേഷം തന്നെ സെക്കന്റ് ഹാൻഡ് ,ഉപയോഗിച്ചത് എന്നിങ്ങനെയാണ് ആളുകൾ വിളിച്ചത് - എന്തുകൊണ്ട് വിവാഹ വസ്ത്രം സാധാരണ വസ്ത്രമാക്കി -സാമന്ത പറഞ്ഞത്

ടൈംസ്‌ നൗവിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ, വിവാഹ തീയതിയെക്കുറിച്ച് നാഗാർജുന മറുപടി നൽകി, “ഉടനെയല്ല, സുഭാഷ്. ഞാൻ നിങ്ങളോട് പറഞ്ഞതുപോലെ, ഒരു ശുഭദിനമായതിനാൽ ഞങ്ങൾ തിടുക്കത്തിൽ വിവാഹനിശ്ചയം നടത്താൻ തീരുമാനിച്ചു, ചായ്ക്കും ശോഭിതയ്ക്കും അവർ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വളരെ ഉറപ്പുള്ളതിനാൽ, നമുക്ക് അത് ചെയ്യാം. ” ശോഭിതയെ തനിക്ക് നേരത്തെ അറിയാമെന്നും അദ്ദേഹം വെളിപ്പെടുത്തി.

. സത്യത്തിൽ, ചായയ്ക്ക്(നാഗ ചൈതന്യയ്ക്ക് ) വളരെ മുമ്പുതന്നെ അവളെ എനിക്കറിയാം എന്നറിയുമ്പോൾ നിങ്ങൾ ആശ്ചര്യപ്പെടും. അതെ! രണ്ട് വർഷം മുമ്പാണ് ചായയ്ക്ക് ശോഭിതയെ പരിചയപ്പെടുന്നത്. പക്ഷെ എനിക്ക് അവളെ ആറ് വർഷമായി അറിയാം. അദിവി ശേഷിൻ്റെ ഗൂഡചാരി എന്ന സിനിമയിൽ ഞാൻ അവളെ കാണുകയും അവളുടെ പ്രകടനം ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. ഞാൻ അത് അവളോട് അന്ന് പറഞ്ഞിട്ടുമുണ്ട് . അന്നുമുതൽ, സിനിമ, ജീവിതം, തത്ത്വചിന്ത എന്നിവയെക്കുറിച്ച് ഞങ്ങൾ നിരവധി ചർച്ചകൾ നടത്തിയിട്ടുണ്ട്. ശോഭിത വളരെ നല്ല വിവരമുള്ള പെൺകുട്ടിയാണ്,” അദ്ദേഹം പറഞ്ഞു.

READ NOW  മെഗാ-അല്ലു കുടുംബങ്ങളിൽ ഭിന്നത രൂക്ഷമാകുന്നുവോ? രാം ചരൺ അല്ലു അർജുനെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതായി റിപ്പോർട്ടുകൾ

എന്നാൽ പഴയ വിഡിയോയിൽ നാഗാർജുന ശോഭിതയെ കുറിച്ച് പറയുന്നത് എങ്ങനെയാണു. ശോഭിത് ആ ചിത്രത്തിൽ വളരെ നന്നായി അഭിനയിച്ചു പക്ഷേ അത് ഞാൻ ഇങ്ങനെ മാത്രം പറഞ്ഞാൽ പോരാ അവൾ വളരെ ഹോട്ട് ആയിരുന്നു അതിൽ. ഒരു പുരുഷൻ ആഗ്രഹിക്കുന്ന എല്ലാ രീതിയിലും അവൾ ബ്യൂട്ടിഫുൾ ആയിരുന്നു. എന്താണ് ഞങ്ങൾ ഒരു സ്ത്രീയിൽ നിന്ന് ആഗ്രഹിക്കുന്നത് അതിൽ അവൾ അങ്ങനെ തന്നെ ആയിരുന്നു എന്നും നാഗാർജുന പറയുന്നതും ചുറ്റും കൂടി നിൽക്കുന്ന സിനിമയുടെ അണിയറ പ്രവർത്തകർ എല്ലാം പൊട്ടിച്ചിരിക്കുന്നതും വിഡിയോയിൽ കാണാം. വീഡിയോ വലിയ രീതിയിൽ വൈറലാവുകയും ട്രോൾ പേജുകളിൽ വിവിധങ്ങളായ തലക്കെട്ടുകൾ നിറയുകയുമാണ്.

ഇപ്പോൾ എല്ലാവരും ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് നാഗ ചൈതന്യയുടെയും ശോഭിതയുടെയും വിവാഹ നിശ്ചയ വാർത്തയോട് നാഗ ചൈതന്യയുടെ ആദ്യ ഭാര്യ സാമന്ത എങ്ങനെ പ്രതികരിക്കും എന്ന്താണ്. ഇതുവരെയും സാമന്ത അക്കാര്യത്തെ കുറിച്ച് ഒന്നും പറയുകയോ ആശംസ പങ്ക് വാക്കുകയോ ചെയ്തിട്ടില്ല.

READ NOW  നാഗചൈതന്യയും സോബിതയുടെയും വിവാഹ നിശ്ചയം ശേഷം ആദ്യ ഭാര്യ സാമന്തയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്
ADVERTISEMENTS