പൃഥ്വിരാജിനോട് ബഹുമാനം തോന്നിയത് ഈ ഒരു കാര്യത്തിലാണ് – സംഭവം പറഞ്ഞു നാദിര്‍ഷ

1189

മലയാളി പ്രേക്ഷകരെ ഒന്നാകെ ഞെട്ടിച്ച ഒരു ചിത്രമായിരുന്നു അമർ അക്ബർ അന്തോണി എന്ന ചിത്രം. പ്രേക്ഷകർ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട ഒരു കോമ്പിനേഷൻ ഒരുമിച്ച് ചിത്രം കൂടിയായിരുന്നു ഇത്. ഈ ചിത്രത്തിൽ പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂര്യയും ആയിരുന്നില്ല അഭിനയിക്കേണ്ടിയിരുന്നത് എന്ന് പറയുകയാണ് ഇപ്പോൾ സംവിധായകനായ നാദിർഷ.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് വിഷ്ണു ഉണ്ണികൃഷ്ണനും ബിപിനും ആണ് ഇരുവരും അഭിനയിക്കാൻ വേണ്ടിയാണ് വന്നത്. ഈ സിനിമയുടെ തിരക്കഥ എഴുതുന്ന സമയത്ത് തന്നെ അവർ തന്നെ വിളിച്ചിരുന്നു ഞങ്ങളെ അനുഗ്രഹിക്കണം എന്നാണ് ആദ്യമായി പറയുന്നത്. എന്തിനാണ് എന്ന് ചോദിച്ചപ്പോൾ ഞങ്ങൾ ഒരു സിനിമയുടെ സ്ക്രിപ്റ്റ് എഴുതുകയാണെന്ന് പറഞ്ഞു. നന്നായി വരട്ടെ എന്ന് ഞാനും പറഞ്ഞു.

ADVERTISEMENTS
   

അതുകഴിഞ്ഞ് ഇവർ അഭിനയിക്കാനായി വന്നതാണ്. ഇവരെ വച്ച് എടുത്താൽ ഈ സിനിമ മാർക്കറ്റ് ചെയ്യാൻ പറ്റില്ല. സിനിമ ഓടണം എങ്കിൽ മറ്റ് ആരെങ്കിലും വേണം അതുകൊണ്ട് ഞാൻ ഇവരോട് പറഞ്ഞു ആദ്യം ഞാൻ രക്ഷപ്പെടട്ടെ അത് കഴിഞ്ഞ് നിങ്ങളെ രക്ഷപ്പെടുത്താം. ഇപ്പോൾ മറ്റാരെങ്കിലും അഭിനയിക്കട്ടെ എന്ന്.

അങ്ങനെയാണ് ഈ ചിത്രത്തിലേക്ക് ബാക്കി മൂന്നുപേരും കടന്നു വരുന്നത്. ആദ്യം കഥ പറഞ്ഞത് ജയസൂര്യയോടാണ്. കഥ കേട്ടപ്പോൾ തന്നെ ഇതിൽ ഒരു കഥാപാത്രം ചെയ്യാമെന്ന് ജയസൂര്യ സമ്മതിച്ചു. പിന്നീടാണ് ഇന്ദ്രജിത്തിനോട് പറയുന്നത്. പൃഥ്വിരാജിലേക്ക് എത്തിപ്പെടുക ഇത്തിരി ബുദ്ധിമുട്ടായിരുന്നു.

പക്ഷേ പൃഥ്വിരാജിൽ ഏറ്റവും കൂടുതൽ എന്നെ അത്ഭുതപ്പെടുത്തിയ അല്ലെങ്കിൽ പൃഥ്വിരാജിൽ എനിക്ക് ഏറ്റവും കൂടുതൽ ബഹുമാനം തോന്നിയ ഒരു കാര്യം എന്നത് ഞാൻ ഈ സിനിമ ചെയ്തപ്പോൾ എന്റെ ഏറ്റവും അടുത്ത സുഹൃത്തായ ദിലീപ് എനിക്ക് എന്തുകൊണ്ട് ഡേറ്റ് തന്നില്ല എന്ന് വേണമെങ്കിൽ പൃഥ്വിരാജിനെ എന്നോട് ചോദിക്കാമായിരുന്നു.

പക്ഷേ അദ്ദേഹം അത് ചെയ്തില്ല എന്ന് മാത്രമല്ല എന്നോട് അദ്ദേഹം പറഞ്ഞ ഒരു ഉപദേശം എന്നത് ഈ സിനിമ നിങ്ങളുടെ കരിയറിൽ വലിയ മാറ്റം കൊണ്ടുവരും. ഇനി എത്ര സിനിമകൾ എടുക്കേണ്ട എന്ന് തീരുമാനിക്കുന്നിടതാണ് നിങ്ങളുടെ ബുദ്ധി അത് തീരുമാനിക്കേണ്ടത്  നിങ്ങളാണ്. നിങ്ങളെ തേടി ഇനിയും നിരവധി സിനിമകളും നിർമ്മാതാക്കളും വരും. അതിൽ ഏത് എടുക്കണം എന്നും ഏതെടുക്കേണ്ട എന്നും തീരുമാനിക്കുന്നതും ഇനി നിങ്ങളാണ്. പ്രായത്തിൽ പ്രിഥ്വിരാജ് തന്നെക്കാള്‍  ഒരുപാട് ഇളയതാണ് പക്ഷേ ഇങ്ങനെ ഒരു ഉപദേശം താന്‍ എന്നും മനസ്സില്‍ വച്ചിട്ടുണ്ട് എന്ന് നാദിര്‍ഷ പറയുന്നു.

ADVERTISEMENTS