മുഖ്യമന്ത്രിയെ പിന്തുണച്ചതിനു തന്നെ ട്രോളിയ വി ടി ബൽറാമിന് മുരളി തുമ്മാരക്കൊടി നൽകിയ മറുപടി ഇങ്ങനെ.

2

പ്രശസ്ത ദുരന്തനിവാരണ വിദഗ്ധനും സാമൂഹ്യ പ്രവർത്തകനും സോഷ്യൽ ക്രിട്ടിക്കുമായ മുരളി തുമ്മാരക്കുടി കഴിഞ്ഞദിവസം തൻറെ ഫേസ്ബുക്ക് പേജിൽ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തെ പിന്തുണച്ചുകൊണ്ട് ഒരു കുറിപ്പ് പങ്കുവെക്കുകയുണ്ടായി

അടുത്തിടെ വയനാട്ടിൽ ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തെ തുടർന്ന് സർക്കാരിന്റെ ദുരിതാശ്വാസനിധിയിലെ ഫണ്ട് അനധികൃതമായി ഉപയോഗിച്ചു എന്നുള്ള രീതിയിൽ വന്ന ഒരു പ്രചാരണത്തിന് മുഖ്യമന്ത്രി കൃത്യമായ മറുപടികൾ പറഞ്ഞു എന്നും മുഖ്യമന്ത്രിയുടെ ഇതുവരെ ഉണ്ടായ പത്രസമ്മേളനത്തിൽ ഏറ്റവും ദീർഘമായ പത്രസമ്മേളനം ആയിരുന്നു 100 മിനിട്ടു നീണ്ടു നിന്ന ഇത് എന്നും ഓരോ വിഷയത്തിലും മുഖ്യമന്ത്രി എണ്ണി എണ്ണി കൃത്യമായി ഉത്തരം പറഞ്ഞു എന്നും മുരളി തുമ്മാരക്കുടി തൻറെ ഫേസ്ബുക്ക് പേജിൽ കുറിച്ചിരുന്നു.

ADVERTISEMENTS
   

മുഖ്യമന്ത്രി തന്റെ പത്ര സമ്മേളനത്തിന്റെ ആദ്യ 55 മിനിറ്റ് ചൂരൽ ദുരന്തത്തിലെ കള്ളക്കണക്ക് എന്ന വിഷയത്തിൽ ആയിരുന്നു സംസാരിച്ചത്. കേരളം കേന്ദ്രത്തിന് നൽകിയ മെമ്മോറാണ്ടദി പറ്റി മാധ്യപ്രവർത്തകർ അറിഞ്ഞോ അറിയാതെയോ ഒരു വിവാദം ഉണ്ടാക്കി എന്നും അത് എങ്ങനെയാണ് ദുരന്തബാധിതരെ ബാധിച്ചിരിക്കുന്നത് എന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ എണ്ണി എണ്ണി പറഞ്ഞു എന്ന് മുരളി തുമ്മാരക്കുടി തന്റെ ഫേസ് ബുക്ക്പോസ്റ്റിൽ പറയുന്നു.

അതിനുശേഷം ആ വിഷയത്തെ തൊടാതെ പുതിയ വിവാദങ്ങളെ കുറിച്ചായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യം എന്നും എന്നാൽ ആരെങ്കിലും ആരോപണം ഉന്നയിച്ചതിന്റെ പേരിൽ ആരെയും സ്ഥാനത്ത് നിന്ന് ഒഴിവാക്കില്ല എന്നും അന്വേഷണം നടന്ന അതിൽ കഴമ്പുണ്ടെന്ന് കണ്ടാൽ വേണ്ട നടപടിയെടുക്കും എന്ന കൃത്യമായ നിലപാടാണ് മുഖ്യമന്ത്രി മുന്നോട്ടുവെച്ചതെന്ന് മുരളി തുമ്മാരക്കുടി പറഞ്ഞിരുന്നു.

അതുകൂടാതെ ഒരു പത്രസമ്മേളനം നടത്താൻ കേരള മുഖ്യമന്ത്രി എടുക്കുന്നതിന്റെ പത്തിലൊന്നും തയ്യാറെടുപ്പ് കേരളത്തിലെ മാധ്യമങ്ങൾ എടുത്തിരുന്നെങ്കിൽ വളരെ നന്നായേനെ എന്നും ചോദ്യങ്ങൾ ചോദിക്കുന്നതിന് കുറച്ചൂടെ കോർഡിനേഷൻ അത്യാവശ്യമാണെന്ന് മുരളി തുമ്മാരക്കുടി തന്റെ പോസ്റ്റിൽ പറഞ്ഞിരുന്നു. പൊതുവേ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിൽ പിന്തുണച്ചായിരുന്നു അദ്ദേഹത്തിൻറെ പോസ്റ്റ്. ഇപ്പോൾ അദ്ദേഹത്തിന്റെ ഈ പോസ്റ്റിനെ സൂചിപ്പിച്ചു കൊണ്ട് അദ്ദേഹം പങ്കുവെച്ച മറ്റൊരു പോസ്റ്റിനടിയിൽ കോൺഗ്രസ് നേതാവ് വി.ടി ബലറാം ഒരു കമൻറ് പോസ്റ്റ് ചെയ്തിരുന്നു ആ കമന്റും അതിന് മുരളി തുമ്മാരകുടി നൽകിയ മറുപടിയുമാണ് ഇപ്പോൾ വൈറൽ ആകുന്നത്.

താൻ മുഖ്യമന്ത്രിയെ അനുകൂലിച്ച് എഴുതിയ പോസ്റ്റ് പോരാളി ഷാജി ആണ് എഴുതിയത് എന്ന രീതിയിൽ ഉള്ള മനോരമ ന്യൂസിന്റെ വാർത്തയുടെ സ്ക്രീൻഷോട്ട് പങ്കുവച്ചുകൊണ്ട് ഇനി താനാണോ പോരാളി ഷാജി എന്ന് ഹാസ്യ രൂപേണയാണ് മുരളി തുമ്മാരുക്കൊടി ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു അതിന്റെ താഴെയാണ് വിടി ബൽറാമിന്റെ കമൻറ് വന്നിരിക്കുന്നത് അത് ഇങ്ങനെയാണ്.

“100 മിനിറ്റുള്ള ആ പത്രസമ്മേളനം മുഴുവൻ കുത്തിയിരുന്ന് കണ്ടു 101 മത്തെ മിനിറ്റിൽ തന്നെ അതിനെ പുകഴ്ത്തി ക്യാപ്സുകൾ ഉണ്ടാക്കി പോസ്റ്റ് ചെയ്ത താങ്കൾ പോരാളി ഷാജിയെക്കാൾ വലിയ സേവനമാണ് വിജയൻ സാറിന് ചെയ്തുകൊണ്ടിരിക്കുന്നത്” എന്നാണ് വി ടി ബൽറാം മുരളി തുമ്മാരുക്കുടിയുടെ പോസ്റ്റിനു താഴെ കമൻറ് ചെയ്തിരിക്കുന്നത്.

എന്നാൽ ബൽറാമിന്റെ തനിക്കെതിരെയുള്ള ആ വിമർശനത്തിന് മറുപടിയുമായി ഇപ്പോൾ എത്തിയിരിക്കുകയാണ് മുരളി തുമ്മാരുക്കുടി.” താങ്കൾ മുഖ്യമന്ത്രിയായി അല്ലെങ്കിൽ മന്ത്രിയായി പത്രസമ്മേളനം നടത്തുന്ന കാലത്തും സന്തോഷത്തോടെ അത് കേൾക്കാൻ ഞാൻ തയ്യാറാണ്. നന്നായി പുകഴ്ത്തി പോസ്റ്റുകയും ചെയ്യാം.” എന്നാണ് അദ്ദേഹം അതിനു മറുപടിയായി നൽകിയിരിക്കുന്ന കമൻറ്

ADVERTISEMENTS
Previous articleഭർത്താവു മണിസ്വാമിയുമായുള്ള പ്രശ്നങ്ങളിൽ ചേച്ചിയുടെ ഭാഗത്തു തെറ്റുണ്ടോ – കവിയൂർ പൊന്നമ്മ നൽകിയ മറുപടി ഇങ്ങനെ.