നടി മോഹിനിയോട് സൈനുദീന് ഭ്രാന്തമായ പ്രണയം. കെട്ടിടത്തിൽ നിന്ന് ചാടിചാവാൻ വരെ ശ്രമമുണ്ടായി എന്ന് മോഹിനിയോട് പറഞ്ഞു. അവർ ചെയ്തത് പിന്നെ നടന്നത്

1983

90 കളിൽ മലയാള സിനിമയിലെ മുൻനിര നായികയായിരുന്ന നടിയാണ് മോഹിനി. മോഹിനി ചെയ്ത മിക്ക ചിത്രങ്ങളും സൂപ്പർഹിറ്റുകൾ ആയിരുന്നു. അതുകൊണ്ടുതന്നെ മോഹിനി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി ഇന്നും നിലനിൽക്കുന്നു.എവർ ഗ്രീൻ ഹിറ്റുകളാണ് മോഹിനിയുടെ മിക്ക ചിത്രങ്ങളും . പഞ്ചാബി ഹൗസ്, ഗസൽ,പ്രണയ നിലാവ് , സമ്മാനം തുടങ്ങിയ നിരവധി ചിത്രങ്ങൾ താരം അഭിനയിച്ചിട്ടുണ്ട്.

ഒരു തമിഴ് ബ്രാഹ്മിൻ കുടുംബത്തിൽ ജനിച്ച മോഹിനിയുടെ യഥാർത്ഥ പേര് മഹാലക്ഷ്മി എന്നായിരുന്നു. 1991 ഒരു തമിഴ് ചിത്രത്തിലൂടെയാണ് മോഹിനി സിനിമയിലേക്ക് എത്തുന്നത്. നീല കണ്ണുകളും വശ്യതയുള്ള ചിരിയും നുണക്കുഴികളും ഒക്കെയുള്ള ഒരു അതീവ സുന്ദരിയായ നടിയായ മോഹിനി അക്കാലത്തെ ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളായിരുന്നു.

ADVERTISEMENTS
   

മോഹൻലാലിന്റെ നായികയായ ആണ് മോഹിനി ആദ്യമായി മലയാളത്തിലേക്ക് എത്തുന്നത്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലെ ചിത്രങ്ങളിലും മോഹിനി അഭിനയിച്ചിട്ടുണ്ട്. ഏകദേശം 50 ഓളം ചിത്രങ്ങൾ മോഹിനി നായികയായി അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ മോഹിനിയുടെ ജീവിതത്തിലുണ്ടായ ചില പ്രശ്നങ്ങൾ മൂലം മതം മാറി ഒരു ക്രിസ്ത്യൻ മതപ്രചാരകയായി പ്രവർത്തിക്കുകയാണ് താരം.

മോഹൻലാലിന്റെ ഇന്നത്തെ ചിന്താവിഷയം എന്ന ചിത്രത്തിലൂടെ മോഹിനി തിരിച്ചുവരവിനുള്ള ശ്രമം നടത്തിയിരുന്നു എങ്കിലും പിന്നീടങ്ങോട്ട് സജീവമായി കണ്ടില്ല. ജീവിതം കൂടുതൽ ഭക്തിമാർഗ്ഗത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ് എന്നുള്ള സൂചനകളാണ് മോഹിനിയുടേതായി അടുത്തകാലത്ത് പുറത്തിറങ്ങിയ വീഡിയോകൾ എല്ലാം പറയുന്നത്. കടുത്ത വിഷാദ രോഗത്തിന് അടിമയായി പിന്നീട് ബൈബിളിൽ അഭയം തേടുകയായിരുന്നു താനെന്നു മോഹിനി മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അങ്ങനെ ആണ് മതം മാറി ക്രിസ്ത്യാനി ആയതെന്നും അവർ പറയുന്നു.

മലയാള സിനിമയിൽ നിന്നുള്ള ഒട്ടുമിക്ക താരങ്ങളുടെ ഒപ്പം അഭിനയിച്ച അല്ലെങ്കിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന, മുൻപ് മലയാളത്തിലെ നായക നടനായിരുന്നു നടനാണ് ശ്രീ മുകേഷ്. കൊല്ലം എംഎൽഎ കൂടിയായ ശ്രീമുകേഷ് ഒരു വളരെ മികച്ച സ്റ്റോറി ടെല്ലർ കൂടിയാണ്. മുകേഷിന് സംവിധാനം ഏറ്റവും മികച്ചതായി വഴങ്ങുമെന്നും അങ്ങനെ സംവിധാനം ചെയ്യുകയാണെങ്കിൽ ആദ്യചിത്രം തന്നെ വച്ച് ആയിരിക്കണം എന്ന് മുൻപൊരിക്കൽ സാക്ഷാൽ മമ്മൂട്ടി തന്നെ ഒരു സ്റ്റേജിൽ പറഞ്ഞിട്ടുണ്ട്. താൻ ഇപ്പോഴെ ഡേറ്റ് നൽകിയിരിക്കുന്നു എന്ന് മമ്മൂട്ടി അന്ന് പറഞ്ഞിരുന്നു.

നിമിഷങ്ങൾക്കുള്ളിൽ ആരെ കുറിച്ചും കഥകൾ ഉണ്ടാക്കാൻ മുകേഷ് മിടുക്കനാണ്. അതോടൊപ്പം തന്നെ സിനിമയുടെ പിന്നാമ്പുറ കഥകൾ, സിനിമ സെറ്റിൽ നടന്ന സംഭവങ്ങൾ, ഓരോ താരങ്ങളെ കുറിച്ചുമുള്ള അറിവുകൾ അനുഭവങ്ങൾ ഒക്കെ ഓർത്തു പറയുക എന്നുള്ളത് മഹേഷിന്റെ ഒരു രീതിയാണ്. അത്തരത്തിലുള്ള നിരവധി കഥകൾ അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കുന്നുണ്ട്.

ഇപ്പോൾ മുൻപ് മോഹിനിയും ആയിട്ട് ഒപ്പം അഭിനയിച്ചപ്പോൾ മോഹിനിയെ ഒരു പ്രാങ്കിൽ പെടുത്തി തങ്ങൾ ശരിക്കും വട്ടം ചുറ്റിച്ച ഒരു സംഭവം വെളിപ്പെടുത്തുകയാണ് മുകേഷ്. അന്ന് അതിന് തന്റൊപ്പം കൂടെ അന്തരിച്ച നടൻ സൈനുദ്ദീനും ഗണേഷ് കുമാറും ഒക്കെയായിരുന്നു എന്ന് മുകേഷ് പറയുന്നു.

താരത്തെ ഒന്ന് പറ്റിക്കുക എന്നുള്ള ഉദ്ദേശത്തിൽ തുടങ്ങി ഒടുവിൽ കളി കാര്യമായ ആ സംഭവം മുകേഷ് പറയുന്നത് ഇങ്ങനെയാണ്.

തങ്ങളുമൊത്ത് ഒരു സിനിമയുടെ ഷൂട്ടിങ്ങിന് ഇരിക്കുന്ന സമയത്ത് ചിത്രത്തിലെ മറ്റൊരു താരമായ സൈനുദീന് മോഹിനിയോട് കടുത്ത പ്രണയമാണെന്ന് പറഞ്ഞ് മോഹിനിയെ തെറ്റിദ്ധരിപ്പിച്ചായിരുന്നു അന്ന് പ്രാങ്ക് ചെയ്തത്

അക്കാലത്തെ വളരെ തിരക്കുള്ള നടിയാണ് മോഹിനി. വളരെ കഷ്ടപ്പെട്ടാണ് തങ്ങൾ മോഹിനിയുടെ ഒരു ഡേറ്റ് ഒപ്പിച്ചത്. വരം എന്ന ഒരു സിനിമയ്ക്ക് വേണ്ടിയായിരുന്നു മോഹിനിയെ കാസ്റ്റ് ചെയ്തത്. മുകേഷ് മോഹിനി, സൈനുദ്ദീൻ , ഗണേഷ് കുമാർ എന്നിവരായിരുന്നു പ്രധാന താരങ്ങൾ. പക്ഷേ സെറ്റിൽ വന്നുകഴിഞ്ഞാൽ മോഹിനി അധികം ആരോടും മിണ്ടത്തില്ല. ഈ സ്വഭാവം മാറ്റുന്നതിനായി തങ്ങൾ എല്ലാവരും കൂടി മോഹിനി ശരിക്കും എന്ന് പറ്റിക്കാൻ തീരുമാനിച്ചു. അതിനായി നടൻ സൈനുദീന് മോഹിനിയോട് കടുത്ത പ്രണയമാണെന്നും, മോഹിനിയില്ലാതെ ജീവിക്കാൻ ആകില്ല എന്നും ഉള്ള അവസ്ഥയാണെന്നും താൻ മോഹിനിയെ പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിച്ചു. ആദ്യമൊക്കെ മോഹിനിയത് വിശ്വസിച്ചില്ല എങ്കിലും പിന്നീട് പലപല കൃത്രിമ തെളിവുകൾ കാണിച്ച് മോഹിനിയെ വിശ്വസിപ്പിക്കുകയായിരുന്നു എന്ന് മുകേഷ് പറയുന്നു.

അതിനായി മോഹിനിയുമായുള്ള തന്റെ കടുത്ത പ്രണയം വിവരിച്ചുകൊണ്ട് സൈനുദീൻ എഴുതിയ നിരവധി കത്തുകൾ തന്റെ കയ്യിൽ കിട്ടിയിട്ടുണ്ടെന്ന് മുകേഷ് മോഹിനിയോട് പറഞ്ഞു. അതോടെ മോഹിനി വല്ലാതെ ഭയപ്പെടാനും അസ്വസ്ഥരായാകാനും ഒക്കെ തുടങ്ങി. അതുകൂടാതെ ഓരോ ദിവസവും ഓരോ സംഭവങ്ങളും ഷൂട്ടിംഗ് സെറ്റിൽ ഉണ്ടാക്കി മോഹിനി കൂടുതൽ ഞെട്ടിക്കാൻ തങ്ങൾ പല പരിപാടിയും പദ്ധതി ഇട്ടിരുന്നു.

സൈനുദീനെ എങ്ങനെയെങ്കിലും കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി പിന്തിരിപ്പിക്കണമെന്ന് മോഹിനി സ്ഥിരമായി തന്നോട് പറയുമായിരുന്നു. പക്ഷേ താൻ അതിനു ശ്രമിച്ചപ്പോൾ സൈനുദ്ദീൻ മൂന്നാം നിലയിൽ നിന്ന് ചാടി ചാവാൻ ശ്രമിച്ചു എന്ന് വരെ ഞങ്ങൾ പറഞ്ഞു മോഹിനിയെ കൂടുതൽ ടെൻഷൻ ആക്കി എന്ന് മുകേഷ് പറയുന്നു. അവർ വല്ലാതെ ഭയപ്പെടാൻ തുടങ്ങി. ഒരുപക്ഷേ തൻറെ പേര് വല്ലതും എഴുതിവെച്ചിട്ടുണ്ട് സൈനുദീൻ ആത്മഹത്യ ചെയ്യുമോ എന്ന് പോലും മോഹിനി ഭയപ്പെടാൻ തുടങ്ങി . അത്രയ്ക്കും പെർഫെക്ട് തങ്ങൾ മോഹിനിയെ പറ്റിച്ചത്.

അതോടുകൂടി പിന്നെ സെറ്റിൽവെച്ച് സൈനുദീനെ കാണുമ്പോൾ മോഹിനി ഒട്ടും സഹകരിക്കാതെ അകന്നു പോകുന്ന പരിപാടി ആരംഭിച്ചു. ഓരോ ദിവസം കഴിയുന്തോറും മോഹിനിയുടെ ഭയം കൂടി വന്നു. ഒടുവിൽ മോഹനിക്ക് തന്റെ ഭയം കണ്ട്രോൾ ചെയ്യാൻ പറ്റാതെ സിനിമയെ ശ്രദ്ധിക്കാൻ പറ്റാത്ത അവസ്ഥയായി. ഡയലോഗുകൾ പോലും തെറ്റിക്കാൻ തുടങ്ങി അഭിനയത്തിൽ ശ്രദ്ധിക്കാൻ അവതായി. ഒടുവിൽ ഷൂട്ട് നിർത്തിവെച്ച് വീട്ടിൽ പോവുകയാണെന്ന് മോഹിനി സംവിധായകനോട് പറഞ്ഞു. മറ്റൊരു അവസരത്തിൽ ഇനി ഡേറ്റ് തരാമെന്ന് പറഞ്ഞാണ് മോഹിനി പോകാൻ തയ്യാറായത്. അതോടെയാണ് തങ്ങൾക്ക് കളി കാര്യമായി എന്ന് മനസ്സിലായത്. പിന്നീട് തങ്ങൾ എല്ലാവരും കൂടെ ഒരുമിച്ച് ചെന്ന് മോഹിനിയെ കണ്ടു ഇത് ഒരു പ്രാങ്ക് ആയിരുന്നു എന്ന് പറഞ്ഞു അവരെ പിന്തിരിപ്പിക്കുകയാണ് ചെയ്തത് എന്ന് മുകേഷ് പറയുന്നു.

ADVERTISEMENTS