ശങ്കറിന്റെ സൂപ്പർ സ്റ്റാർ പദവി ഇല്ലാതാക്കിയതിൽ അയാൾക്ക് പങ്കുണ്ട് -ഒപ്പം .. മുകേഷിന്റെ വെളിപ്പെടുത്തൽ

100509

മലയാള സിനിമയിലെ മാത്രമല്ല തമിഴ് സിനിമയിലെ ഒരുകാലത്ത് സൂപ്പർതാരമായിരുന്നു ശങ്കർ, നിരവധി സൂപ്പർഹിറ്റുകൾ മലയാളത്തിന് പുറമെ തമിഴിലും സമ്മാനിച്ച നടൻ. മോഹൻലാലോ മമ്മൂട്ടിയോ ഒക്കെ മലയാളത്തിൽ സൂപ്പർ താര പദവിയിൽ എത്തുന്നതിനു വളരെ മുമ്പുതന്നെ മലയാളത്തിൽ സൂപ്പർ താരമായ നടൻ. പ്രമുഖ സംവിധായകരും നിർമ്മാതാക്കളും എല്ലാം ശങ്കർ ന്റെ ഡേറ്റ് ചോദിച്ച് നടന്ന ഒരു കാലം മലയാള സിനിമയിൽ ഉണ്ടായിരുന്നു. പക്ഷേ വളരെ പെട്ടെന്ന് തന്നെ ശങ്കറിന്റെ കരിയറിന് അവസാനമാവുകയും വലിയ വീഴ്ചകളിലേക്ക് വീണു പോവുകയും ചെയ്തു.അതിന്റെ കാരണങ്ങളെക്കുറിച്ച് അധികം ആർക്കും അറിയാത്ത ചില രഹസ്യങ്ങൾ വെളിപ്പെടുത്തുകയാണ് ശങ്കറിന്റെ സുഹൃത്തും നടനുമായ മുകേഷ്.

ഒരുകാലത്ത് സൂപ്പർതാരമായി തിളങ്ങിയ ശങ്കർ അക്കാലത്തു ഏറ്റവും കൂടുതൽ താരമൂല്യം ഉണ്ടായിരുന്ന നടൻ. പക്ഷേ പെട്ടെന്ന് എന്ത് സംഭവിച്ചു എന്ന് ചോദിച്ചാൽ അതിനുത്തരം നൽകാൻ ഒരുപക്ഷേ അക്കാലത്തുള്ള പലർക്കും സാധിക്കില്ല. എന്നാൽ ശങ്കറി ന്റെ കരിയറിനെ നശിപ്പിച്ച അദ്ദേഹത്തിന്റെ തകർച്ചക്ക് കാരണമായ ഒരു വ്യക്തിയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ മുകേഷ്.

ADVERTISEMENTS
   

മുകേഷ് പറയുന്നത് ഇപ്രകാരമാണ്

താൻ മലയാള സിനിമയിൽ എത്തുന്ന സമയത്ത് ശങ്കർ മലയാളത്തിലെ സൂപ്പർസ്റ്റാർ ആണ്. തൻറെ രണ്ടാമത്തെ മൂന്നാമത്തെ ചിത്രത്തിൽ ശങ്കർ നായകനായി ഉണ്ടായിരുന്നു. താനും അഭിനയിച്ച ഓടരുതമ്മാവാ ആളറിയാം എന്ന് ചിത്രത്തിൽ പ്രധാന വേഷത്തിൽ ശങ്കറും ഉണ്ടായിരുന്നു.

ശങ്കറിന്റെ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ഹിറ്റായി മലയാളത്തിൽ ഓടുമ്പോൾ അതേസമയം തന്നെ ശങ്കർ നായകനായ തമിഴ് ചിത്രം സൂപ്പർ ഹിറ്റ് ആയിരുന്നു. ഒരേസമയം മലയാളത്തിലും തമിഴിലും സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഉള്ള സൂപ്പർസ്റ്റാർ ആയ നടൻ എന്ന ലേബൽ അധികമാർക്കും കിട്ടാത്ത ഒന്ന് ശങ്കർ നേടിയിരുന്നു.മുകേഷ് പറയുന്നു.

ശങ്കർ ഒരിക്കലും ഒരു മോശമായ ആളോ ഒന്നുമായിരുന്നില്ല അതേപോലെ അക്കാലത്ത് അദ്ദേഹം ചെയ്ത ചിത്രങ്ങളും ഹിറ്റ് ആവാതിരുന്നിട്ടുമില്ല. പിന്നെയും എങ്ങനെയാണ് ശങ്കറിന്റെ കരിയർ താഴേക്ക് പോയത് അദ്ദേഹത്തിന്റെ സൂപ്പർ താര പദവി തകർന്നു പോയതെന്ന് ആ സമയത്ത് ആലോചിച്ചിരുന്നു.

മുകേഷിന്റെ ഭാഷയിൽ ശങ്കർ ഒരുപാട് പാവമായിരുന്നു അതാണ് ശങ്കറിന്റെ സൂപ്പർസ്റ്റാർ പദവി നഷ്ടമാക്കിയത് എന്ന് അദ്ദേഹം പറയുന്നു. ഒരുപാട് പാവമായാൽ പ്രശ്നമാണ് കാരണം മത്സരം നടക്കുന്ന ഒരു ഇൻഡസ്ട്രിയിൽ തനിക്ക് പാരവെക്കാൻ വരുന്നവരെ എങ്കിലും തിരിച്ചറിയാനുള്ള ഒരു കഴിവ് ഉണ്ടാകണം.

ശങ്കറിന് കുറിച്ച് നിഷ്കളങ്കത വല്ലാതെ കൂടി പോയതാണ് ശങ്കറിന്റെ നാശത്തിന് കാരണമെന്ന് മുകേഷ് പറയുന്നു.

എല്ലാവരെയും വളരെ പെട്ടെന്ന് വിശ്വസിക്കുന്ന എല്ലാവർക്കും തന്നോട് ആത്മാർത്ഥമാണെന്ന് കരുതുന്ന ഒരു സ്വഭാവമായിരുന്നു ശങ്കറിന്റേത് എന്ന് മുകേഷ് പറയുന്നു. അതായിരുന്നു അദ്ദേഹത്തിന് വിനയായത്.

അന്ന് മലയാളം തമിഴ് എന്ന രണ്ടു ഭാഷകളിലും നിരവധി ചിത്രങ്ങൾ അഭിനയിച്ച ശങ്കർ വളരെ തിരക്കുള്ള നടനായി മുന്നോട്ടു പോവുകയാണ്. അപ്പോൾ തിരുവനന്തപുരത്തുള്ള ഒരു പയ്യൻ ഉണ്ട് അവൻ സിനിമയിൽ പല പരിപാടികളുമായി നിൽക്കുകയാണ്. ഒരു സിനിമയിൽ അസിസ്റ്റൻറ് ആയി നിൽക്കുമ്പോൾ മറ്റൊരു സിനിമയിൽ പിന്നീട് കാണുന്നത് ഭക്ഷണം വിളമ്പുന്ന ആളുകളെ നിയന്ത്രിക്കുന്ന റോളിലാണ് .

അയാളുടെ യഥാർത്ഥ പേര് പറയില്ല, രഘു എന്ന് നമുക്ക് ഉദാഹരണത്തിന് പറയാമെന്ന് മുകേഷ് പറയുന്നു. പല ജോലികൾ ഇങ്ങനെ ചെയ്യുന്നുണ്ടെങ്കിലും ആളു ഉടായിപ്പ് ആണ്. ഒരു ദിവസം ശങ്കറിനെ കണ്ടപ്പോൾ രഘുവും കൂടെയുണ്ട് പെട്ടെന്ന് തന്നെ അവൻ എന്നോട് പറഞ്ഞു . ചേട്ടാ ചേട്ടൻ ഒന്നും അറിഞ്ഞില്ലേ ഞാൻ ഇപ്പോൾ പഴയ പോലെയുള്ള ആളൊന്നുമല്ല ശങ്കറിന്റെ സെക്രട്ടറി ആണെന്ന്.

അന്നുമുതൽ ശങ്കറിന്റെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് അവനായി ശങ്കറിനു അവനെ ഭയങ്കര വിശ്വാസമാണ്. അവൻ ഭയങ്കര ആത്മാർത്ഥതയുള്ളവനാണ് എന്നാണ് ശങ്കർ പറയുന്നത്. പക്ഷേ ശങ്കർ ഏകദേശം വഴിതെറ്റിയെന്ന് എനിക്ക് അതോടെ മനസ്സിലായി.

അവൻ വന്നതിനുശേഷം തന്റെ ജീവിതത്തിൽ ഒരു അടുക്കും ചിട്ടയും ഉണ്ടായതെന്നു ശങ്കറും പറഞ്ഞു. അപ്പോൾ രഘു വരുന്നു ശങ്കറിന്റെ ഒരു ഫോട്ടോ ഫ്രെയിം ചെയ്ത് തന്റെ പൂജാമുറിയിൽ വെക്കണം എന്ന് പറഞ്ഞു. അതോടൊ അവൻ ഭയങ്കര ആത്മാർത്ഥ സ്നേഹമുള്ള പയ്യനാണ് എന്ന് നിലപാടിലാണ് ശങ്കർ

വർഷങ്ങൾക്കിപ്പുറം ശങ്കറിന്റെ അവസ്ഥ കാണുന്ന ആർക്കും മനസ്സിലാകും അവൻ മഹാ തട്ടിപ്പുകാരൻ ആണെന്ന്. പക്ഷേ ശങ്കർ ഇപ്പോഴും കാര്യങ്ങൾ മനസ്സിലാക്കിയിട്ടില്ല. ഒരാൾ ഇത്രയും പാവവും നിഷ്കളങ്കനും ആകരുത് എന്നുള്ളതാണ് അതിലൂടെ ഞാൻ പഠിച്ച പാഠം. അത് തന്നെയാണ് ശങ്കറിന്റെ സിനിമാ ജീവിതത്തിന്റെ തകർച്ചക്ക് പ്രധാന കാരണമെന്ന് താൻ മനസ്സിലാക്കുന്നത് എന്ന് മുകേഷ് പറയുന്നു.

ADVERTISEMENTS
Previous articleപ്രധാനമന്ത്രി മോദിയെ കളിയാക്കുന്ന വിഡിയോകൾക്ക് മറുപടിയുമായി നടി കങ്കണ റണാവത്ത്; ഒപ്പം വൈറൽ വീഡിയോ കാണാം
Next articleമമ്മൂട്ടിക്ക് ഇക്കാലമത്രയും കളിയാക്കലുകൾ നേരിടേണ്ടി വന്ന ആ മുടന്ത് ഉണ്ടായതിങ്ങനെ. പല്ലിശ്ശേരി പറഞ്ഞത്.