മലയാള സിനിമയിൽ പകരം വയ്ക്കാൻ സാധിക്കാത്ത നായികമാരിൽ ഒരാളാണ് ഉർവശി. മലയാളത്തിന്റെ ലേഡീ സൂപ്പർസ്റ്റാർ എന്ന എല്ലാവരും വിളിക്കുന്ന നടിയും ഉർവശി തന്നെയാണ്. ഉർവശിയെ കുറിച്ചുള്ള വാർത്തകളൊക്കെ വലിയ ഇഷ്ടത്തോടെയാണ് പ്രേക്ഷകർ കേൾക്കുന്നത്. പണ്ടുകാലത്തെ പല സംഭവങ്ങളും പിൽക്കാലത്ത് രസകരമായ തരത്തിൽ ചില ആളുകൾ പറയാറുണ്ട് അത്തരത്തിൽ ബഡായി ബംഗ്ലാവ് എന്ന പരിപാടിയിൽ ഉർവശി എത്തിയ സമയത്താണ് ഉർവശിയുമായി ഒരുമിച്ചുണ്ടായിരുന്ന ഒരു അനുഭവത്തെക്കുറിച്ച് മുകേഷ് തുറന്നു പറയുന്നത്. ഉർവശി തന്നോട് ദേഷ്യപ്പെട്ട ഒരു അനുഭവത്തെക്കുറിച്ച് ആയിരുന്നു മുകേഷ് തുറന്നു പറഞ്ഞത്.
നര്‍മ്മം അഭിനയിച്ചു ഫലിപ്പിക്കാനും പറഞ്ഞു ഫലിപ്പിക്കാനും ഇനിയത് സിനിമയില്‍ ആയാലും ജീവിതത്തില്‍ ആയാലും മുകേഷിനെ കഴിഞ്ഞേ മലയാള സിനിമയില്‍ മറ്റൊരാള്‍ ഉള്ളു. അത് മംമൂടിയും മോഹന്‍ലാലുമടക്കം മലയാള സിനിമയില്‍ ഒട്ടു മിക്ക താരങ്ങളും പറഞ്ഞതാണ്. മുകേഷിന് ഒരു ഡയരക്ടര്‍ ആകനുള്ള എല്ലാ കഴിവും ഉണ്ടെന്നും എന്നെങ്കിലും അങ്ങനെ ഒരു തീരുമാനം ഉണ്ടായാല്‍ താന്‍ ഇപ്പോള്‍ തന്നെ ചാന്‍സ് ചോദിച്ചിരിക്കുന്നു എന്ന് മമ്മൂട്ടിയും പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ മുന്‍പൊരിക്കല്‍ ബഡായി ബംഗ്ലാവില്‍ അതിഥി ആയി ഉര്‍വ്വശി വന്നപ്പോള്‍ മുകേഷ് പങ്ക് വച്ച പഴയ ഒരനുഭവം വീണ്ടും വൈറല്‍ ആവുകയാണ്.
മുകേഷിന്റെ നര്‍മ്മ ബോധത്തെ കുറിച്ച് ഉര്‍വ്വശി പറഞ്ഞു തുടങ്ങുന്നത് ഇങ്ങനെയാണ്. ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് നമ്മളെ കുറിച്ച് പറഞ്ഞാൽ പോലും നമ്മള്‍ പൊട്ടിച്ചിരിച്ചു പോകുന്ന ഒരു വ്യക്തിയാണ് മുകേഷേട്ടൻ എന്നാണ് മുകേഷിനെ കുറിച്ച് ഇതിന് മറുപടിയായി ഉർവശി പറയുന്നത്. തുടർന്നാണ് ഒരു പഴയകാല സംഭവത്തെക്കുറിച്ച് മുകേഷ് പറയുന്നത്.
ഉർവശിയോടൊപ്പം ഒരു സിനിമയിൽ അഭിനയിക്കുന്ന സമയത്താണ് ദിനരാത്രങ്ങൾ എന്ന സിനിമയിലും അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ആ ചിത്രത്തിൽ അഭിനയിച്ചതിനു ശേഷം ഈ ചിത്രത്തിന്റെ സെറ്റിലേക്ക് വരികയായിരുന്നു ചെയ്തത്. തലേദിവസം സിനിമയിലെ ഒരു പാട്ട് സീനാണ് ഷൂട്ട് ചെയ്തത്. ആ പാട്ട് സീൻ വളരെ ഹൃദിസ്ഥമായി തനിക്ക് മനസ്സിലാവുകയും ചെയ്തിരുന്നു. ഉർവശി അടുത്തുകൂടെ പോകുന്ന സമയത്ത് ഞാൻ ഇങ്ങനെ ഒരു പേപ്പറിൽ ആ പാട്ട് എഴുതി.
അപ്പോൾ ഉർവശി എന്നെ ഇങ്ങനെ നോക്കുന്നുണ്ട്. ഞാൻ എന്താണ് എഴുതുന്നത് എന്ന്. ഞാൻ എന്താണ് എഴുതുന്നത് എന്നറിയാന്‍ ഉര്‍വ്വശി രഹസ്യമായി എന്‍റെ പിന്നിലൂടെ വന്നു നോക്കി. അത് ഞാന്‍ കാണുന്നുണ്ടായിരുന്നു. പെട്ടെന്ന് ഉർവശി അടുത്ത് വന്നപ്പോഴേക്കും ആ പേപ്പർ ചുരുട്ടി കളയാന്‍ നോക്കി.
അപ്പോൾ ഉർവശി എന്താണ് മുകേഷേട്ടാ എഴുതിയത് എന്ന് ചോദിച്ചു ഞാൻ പറഞ്ഞു ഞാൻ ഇങ്ങനെ ഇടയ്ക്ക് ഓരോ കവിതയെഴുതും ഇട്ടതിനുശേഷം അതങ്ങ് കേറി കളയും. അങ്ങനെയാണോ മുകേഷേട്ടാ എന്ന് ചോദിച്ച ആ പേപ്പർ വായിച്ച് നോക്കുകയാണ് ചെയ്യുന്നത്. അപ്പോള്‍ ഞാന്‍ ഉർവ്വശിയോട് പറഞ്ഞു കവിത മാത്രമല്ല ചിലപ്പോള്‍ ഞാന ട്യൂണും ഇടും പക്ഷെ ആരെയും കാണിക്കില്ല എന്ന്.
എന്റെ കവിത വായിച്ചു ഞെട്ടി നില്‍ക്കുകയാണ് ഉര്‍വ്വശി കാരണം വരികള്‍ അതി മനോഹരമാണ്. എന്നിട്ട് ആ പാട്ടിന്റെ യഥാര്‍ത്ഥ ട്യൂണ്‍ ഞാന്‍ പാടി സത്യത്തില്‍ അത് കേട്ട് വീണ്ടും ഉര്‍വ്വശി അമ്പരന്നു. അതി മനോഹരമായിട്ടുണ്ട് മുകേഷേട്ടാ ഈ കഴിവ് കളയരുത് എന്ന് ഉർവശി പറഞ്ഞു. ഞാന് ഇതൊക്കെ എന്തു എന്നു പറഞ്ഞിരുന്നു
കുറച്ചു ദിവസം കഴിഞ്ഞു താൻ എഴുതിയെന്നും ടയൂണിറ്റന്നും പറഞ്ഞ ആ പയറ്റുള്ള സിനിമ ഊർവ്വശി കണ്ടു; അത് കഴിഞ്ഞ് എന്നെ കണ്ട ഊർവ്വശിയുടെ പെരുമാറ്റം അതീവ രസകരമായി മുകേഷ് പറയുന്നുണ്ട്. ഒരു കവി .. എന്നു പറഞ്ഞു പുച്ഛിച്ചു തന്റെ അബദ്ധത്തിന് എന്നോട് കലിപ്പില്‍ ദേഷ്യപ്പെട്ടു പോയ ഉര്‍വ്വശിയെ കുറിച്ചും മുകേഷ് അതീവ രസകരമായി പറയുന്നുണ്ട്.
മുകേഷ് പറഞ്ഞ കേട്ട് ഉര്‍വ്വശി പറഞ്ഞത് . അന്ന് ഞാൻ എല്ലാവരോടും ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞുപോയി എന്നും എനിക്ക് വല്ലാത്ത നാണക്കേടായി പോയി എന്നും ആ സമയത്ത് എന്റെ കയ്യിൽ കിട്ടിയിരുന്നുവെങ്കിൽ ഞാൻ മുകേഷേട്ടനെ പിച്ചിക്കീറി കളഞ്ഞേനെ എന്നുമാണ് രസകരമായി അപ്പോൾ ഉർവശിയും പറഞ്ഞത്.