മലയാളത്തിൽ ഏത് പ്രമുഖ നടനെ കുറിച്ചായാലും നടൻ മുകേഷിന് പറയാൻ ഒരു കഥയുണ്ടാവും. അതെ.. മുകേഷ് എന്ന് പറഞ്ഞ നടൻ മലയാള സിനിമയ്ക്ക് ഒരിക്കലും ഒഴിച്ചു നിർത്താൻ പറ്റാത്ത ഒരു വ്യക്തിത്വമാണ് മലയാള സിനിമയിലെ തന്റെ ഏത് സഹപ്രവർത്തകനായ നടനെ കുറിച്ചും ആരെക്കുറിച്ചും രസകരങ്ങളായ നർമ്മ വിഷയങ്ങൾ ചാലിച്ച് കഥകൾ മെനഞ്ഞു ഉണ്ടാക്കാൻ മിടുക്കനാണ് മുകേഷ്. അദ്ദേഹം ആരുടെ പേരിൽ കഥ പറഞ്ഞാലും അവർക്ക് ഒരു പരിഭവം ഇല്ലാതാനും. ആരോടും ദേഷ്യപ്പെടുന്ന മെഗാസ്റ്റാർ മമ്മൂക്ക പോലും മുകേഷ് പറയുന്ന ചില കഥകൾ കേട്ട് പൊട്ടിച്ചിരിക്കുക മാത്രമാണ് ഉണ്ടാവുക. അദ്ദേഹത്തെക്കുറിച്ച് പോലും മുകേഷ് പലപ്പോഴും കഥകൾ ഇറക്കാറുണ്ട് അതും മമ്മൂക്ക ആസ്വദിക്കാറുണ്ട് എന്നും മമ്മൂക്ക തന്നെ നിരവധി തവണ പറഞ്ഞിട്ടുണ്ട്.
ഇപ്പോൾ മുകേഷ് സിനിമ ലോകത്തെ തന്റെ അനുഭവങ്ങളും തനിക്കറിയാവുന്ന കാര്യങ്ങളും പങ്കുവെക്കുന്നതിനായി മുകേഷ് സ്പീക്കിംഗ് എന്ന് യൂട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ട്. നിരവധി രസകരങ്ങളായ കഥകളും അദ്ദേഹം പങ്കുവെക്കാറുണ്ട്. അദ്ദേഹം പങ്കുവെക്കുന്ന ഓരോ കഥകളും വളരെ പെട്ടെന്ന് തന്നെ വൈറൽ ആവാറുണ്ട്. കരിയർ നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച നടനാണ് മുകേഷ്. അദ്ദേഹം നായകനായ ഗോഡ് ഫാദർ എന്ന ചിത്രം മലയാളത്തിലെ ഏറ്റവും കൂടുതൽ ദിവസം ഓടിയ ചിത്രമാണ്. അതുകൂടാതെ തന്നെ നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ അദ്ദേഹം ഭാഗവാക്കായിട്ടുണ്ട്. ഇന്നിപ്പോൾ നടനുപ രി ഒരു രാഷ്ട്രീയ പ്രവർത്തകനും കൂടിയാണ് അദ്ദേഹം.
ഇപ്പോൾ നിങ്ങളുമായി പങ്ക് വാക്കുന്നത് നടൻ മുകേഷ് പറഞ്ഞ പഴയ ഒരു കഥയാണ് അതും മെഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ച്. മമ്മൂട്ടിയോടൊപ്പം വേദി പങ്കിടുന്ന ഒരു സമയത്താണ് മുകേഷ് ഈ കഥ പറയുന്നത് കൈരളി ടിവിയുടെ ഒരു വേദിയിൽ വച്ച് മുകേഷും മമ്മൂട്ടിയും ജോൺ ബ്രിട്ടാസും ഒന്നിച്ച് വേദിയിലുള്ളപ്പോഴാണ് ഈ കഥ പറയുന്നത് സംഭവം ഇങ്ങനെയാണ്
കുറച്ചുകാലം മുൻപുള്ള ഒരു കഥയാണ് താൻ പറയുന്നതെന്നും ഒരു സിനിമയുടെ ഷൂട്ടിംഗ് നീടയിൽ താനും മമ്മൂട്ടിയും ഒരു ബൈക്കിൽ ഇടയ്ക്കിടെ സവാരി നടത്തിയിരുന്നു. ഒരു ദിവസം മമ്മൂക്ക ഓടോച്ചിരുന്ന ബൈക്ക് സ്കിഡ് ആയി മറിഞ്ഞപ്പോൾ മമ്മൂട്ടിക്ക് ചെറിയ ചില പരിക്കുകൾ ഉണ്ടായിരുന്നു. അന്ന് മമ്മൂട്ടി തന്നോട് പറഞ്ഞ ചില കാര്യങ്ങൾ ആണ് മുകേഷ് രസകരമായ രീതിയിൽ അവതരിപ്പിക്കുന്നത്. മമ്മൂട്ടി തന്റെ മുമ്പിൽ റോഡിൽ വച്ച് പൊട്ടിക്കരഞ്ഞു എന്നാണ് മുകേഷ് പറയുന്നത്.
ആ സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽവെച്ച് ഒരു ബൈക്ക് എടുത്ത് ഓടിക്കുന്ന ശീലം മമ്മൂട്ടിക്ക് സ്ഥിരമായി ഉണ്ടായിരുന്നു. അങ്ങനെ ഒരു ദിവസം ബൈക്ക് എടുക്കുന്ന സമയത്ത് അദ്ദേഹം എന്നെയും വിളിച്ചു . പ്പോൾ ഞാനാ ചോദിച്ചു മമ്മൂക്ക നിങ്ങൾ ബൈക്ക് ഓടിക്കാൻ അറിയുമോ എന്ന്. അപ്പോൾ തന്നോട് അദ്ദേഹം പറഞ്ഞത് അത് ഓടിക്കാൻ അറിയാവുന്നതുകൊണ്ടാണ് മേള എന്ന സിനിമയിൽ അഭിനയിക്കാൻ തന്നെ വിളിച്ചതെന്ന് അതുകൊണ്ട് നീ ധൈര്യമായിട്ട് കേറിക്കൊള്ളൂ ഒന്നും പേടിക്കണ്ട എന്ന് മമ്മൂക്ക പറഞ്ഞു . അങ്ങനെ ഞങ്ങൾ എല്ലാ ദിവസവും ഒരു റൗണ്ട് അടിക്കാറുണ്ട്. മൂന്നാമത്തെ ദിവസം ബൈക്കിൽ കറങ്ങി വരുമ്പോൾ ഒരു വളവിനെ തിരിഞ്ഞു വന്നപ്പോൾ വണ്ടി കുറച്ച് മെറ്റിൽ കിടന്ന ഭാഗത്തു കയറി സ്കിഡ് ആയി എതിരെ വന്ന ഒരു സൈക്കിൾ കാരനുമായി കൂട്ടിയിടിച്ചു അങ്ങനെ ഞങ്ങൾ രണ്ടാളും റോഡിൽ വീഴുകയായിരുന്നു
താൻ പെട്ടാണ് ചാടിയെണീറ്റു ,അപ്പോൾ മമ്മൂക്കയുടെ മുഖത്ത് ചെറിയ മുറിവുണ്ട് നെറ്റിയുടെ ഭാഗത്താണ് തനിക്ക് പ്രത്യേകിച്ച് വലിയ പരിക്കുകൾ ഒന്നുമില്ല. മമ്മൂക്ക പെട്ടെന്ന് കണ്ണാടിയിൽ നോക്കിക്കൊണ്ട് ഇരുന്നു പൊട്ടി കരയുകയാണ് കൊച്ചുകുട്ടികളെ പോലെ മുകേഷ് പറയുന്നു.
മലയാളത്തിന്റെ പൗരുഷമായ മെഗാസ്റ്റാർ മമ്മൂട്ടി അന്ന് തന്റെ മുമ്പിൽ ഇരുന്ന് കൊച്ചുകുട്ടികളെ പോലെ പൊട്ടിക്കരഞ്ഞു എന്നും മുകേഷ് മമ്മൂക്കയെ കളിയാക്കി കൊണ്ട് പറയുന്നു. ചെറിയൊരു മുറിവാണ് എന്ന് മുകേഷ് പറയുന്നതിന് മമ്മൂട്ടി ഇടയ്ക്ക് കയറി തിരുത്തുന്നുണ്ട് അത് ചെറിയ മുറിവൊന്നുമല്ല മുഖത്തിന്റെ ഒരു സൈഡ് മൊത്തം പൊട്ടിയിരുന്നു. അന്ന് മമ്മൂക്ക തന്നോട് പറഞ്ഞ കാര്യങ്ങളും മുകേഷ് പറയുന്നുണ്ട്. കരഞ്ഞുകൊണ്ടാണ് മമ്മൂക്ക അത് പറയുന്നത് “എനിക്കിനി സിനിമയിൽ അഭിനയിക്കാൻ പറ്റുമോഡാ എന്നെ ഇനി സിനിമയിൽ എടുക്കുമോടാ എൻറെ മുഖം എല്ലാം പോയടാ എന്നൊക്കെ പറഞ്ഞു കൊണ്ടാണ് മമ്മൂക്ക കരയുന്നത്.
ഏതൊക്കെ രീതിയിൽ മമ്മൂക്കയെ സമാധാനിപ്പിക്കാൻ ശ്രമിച്ചിട്ടും അദ്ദേഹം സമാധാനിക്കുന്നില്ല. എന്നും മലയാളത്തിൻറെ പൗരുഷം അവിടെ നിന്ന് പൊട്ടി പൊട്ടി കരയുകയായിരുന്നു എന്നും മുകേഷ് കളിയാക്കുന്നു. മമ്മൂക്ക വലിയ വലിയ ഡയലോഗുകൾ സിനിമയിൽ പറയുമ്പോൾതാൻ ഓർക്കുന്നത് ബൈക്കിൽ നിന്ന് വീണ ഈ സംഭവവും തന്റെ മുമ്പിൽ കൊച്ചുകുട്ടികളെ പോലെ ഇരുന്നു കരഞ്ഞ് മമ്മൂക്കയാണ് എന്നാണ് മുകേഷ് പറയുന്നത്. ഇതിൽ പലതും പു കള്ളമാണെന്നും മുകേഷ് കൂട്ടിച്ചേർക്കുന്നതാണ് എന്നും മമ്മൂക്ക പറയുന്നുണ്ട്. ദുൽഖറും മമ്മൂക്കയുടെ ഭാര്യ സുൽഫത്തും അപ്പോൾ കാണികളുടെ കൂട്ടത്തിൽ ഉണ്ട് എന്നുള്ളത് ഏവരും ഈ കഥ കേട്ട് പൊട്ടിച്ചിരിക്കുകയായിരുന്നു. മുകേഷ് പാറയ്യ്ന്ന ആ വീഡിയോ ഇപ്പോളും വൈറലാണ്