മുകേഷ് അംബാനിയുടെ വീടിന്റെ സൗകര്യങ്ങൾ ആരെയും ഞെട്ടിപ്പിക്കും

48

നമ്മുടെ രാജ്യത്തെ അതിസമ്പന്നന്മാരിൽ മുൻപിൽ നിൽക്കുന്ന വ്യക്തിയാണ് മുകേഷ് അംബാനി. അദ്ദേഹത്തിന്റെ വീട് അപ്പോൾ ആഡംബരം വിളിച്ചു ഓതുന്നത് തന്നെയായിരിക്കുമല്ലോ. ആന്റിലിയ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ വീട് ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ വീടുകളിൽ ഒന്നായിയാണ് കണക്കാക്കപ്പെടുന്നത്.

ശതകോടീശ്വരനായ മുകേഷ് അംബാനി താമസിക്കുന്ന വീടിന് അത്രത്തോളം തന്നെ പ്രാധാന്യവും വേണമല്ലോ. ഒന്നും രണ്ടും ഒന്നുമല്ല 27 നിലകളുള്ള ഒരു ആഡംബര ഭവനമാണ് മുംബൈയിൽ സ്ഥിതി ചെയ്യുന്നത്. 27 നിലകളുള്ള ഈ ഭവനത്തിന്റെ ഇരുപത്തിയാറാം നിലയിൽ അംബാനി കുടുംബം കഴിയുന്നു.

ADVERTISEMENTS
   

27 നിലകളിൽ സ്ഥിതി ചെയ്യുന്ന ഈ ഒരു വീട്ടിൽ 600 ഓളം ജോലിക്കാരാണ് ജോലി ചെയ്യുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം മനസ്സിലാകുന്നത്. 2006ൽ നിർമ്മാണം ആരംഭിച്ച ഈ ഭവനത്തിന്റെ നിർമ്മാണം പൂർത്തീകരിക്കുന്നത് 2010 ലാണ്. അതായത് 4വർഷം കൊണ്ടാണ് ഈ ആഡംബര ഭവനം ഉയർന്നത്. 2012 തന്നെ അംബാനിയും കുടുംബവും അവിടേക്ക് താമസം മാറുകയും ചെയ്തു. 15,000 കോടി രൂപയാണ് ഈ ഒരു ഭവനത്തിന്റെ മൂല്യമായി കണക്കാക്കപ്പെടുന്നത്.

വീടിന്റെ അകത്തുള്ള സൗകര്യങ്ങളും ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. ആഡംബര പൂർണ്ണമായ രീതിയിൽ ആണ് ഈ ഒരു ഭവനം പൂർത്തീകരിച്ചിരിക്കുന്നത്. അതുപോലെ തന്നെ വലിയ സുരക്ഷയും ഈ ഭവനത്തിന് നൽകിയിട്ടുണ്ട്. പതിനഞ്ചാം നൂറ്റാണ്ടിലെ സ്പാനിഷ്‌ കഥകളില്‍ പറയപ്പെടുന്ന അറ്റ്ലാന്റിക്ക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന അതേ പേരിലുള്ള ഫാന്റം ദ്വീപായ അന്റിലിയ എന്ന പേരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ്  വീടിനു ആന്റലിയ എന്നപേര് ഇട്ടത്.

https://www.instagram.com/p/BkuItp1FZQj/

ദക്ഷിണ മുംബൈയുടെ ഹൃദയഭാഗത്തായി തന്നെയാണ് വീട് ഉള്ളത്. 3 ഹെലിപ്പാടുകൾ ഒൻപത് ഹൈ സ്പീഡ് എലിവേറ്ററുകൾ ബഹുനില പാർക്കിംഗ് സ്പേസുകൾ, ജീവനക്കാർക്ക് വേണ്ടി മാത്രം സജ്ജീകരിച്ച സ്യൂട്ടുകൾ എന്നിവയും ഈ ഒരു വീട്ടിൽ ഉണ്ടെന്നാണ് പറയുന്നത്.

ഈ ഭവനത്തിന്റെ ഇന്റീരിയൽ ചിത്രങ്ങൾ ഇതുവരെയും ഇന്റർനെറ്റിൽ ലഭ്യമായിട്ടില്ല എന്നാണ് പറയുന്നത്. 37000 ചതുരശ്ര മീറ്റർ വലുപ്പവും 173 മീറ്റർ ഉയരവുമാണ് ഈ വീടിന് ഉള്ളത് എന്ന് പറയപ്പെടുന്നുണ്ട്. 25 നിലകളും ഉപേക്ഷിച്ച് 26 നിലയിൽ ഇവർ താമസിക്കുന്നതിന്റെ കാരണം എന്താണെന്നതും പുറത്തു വന്നിരുന്നു.

എല്ലാം മുറികളിലും മതിയായ പ്രകൃതിദത്ത വെളിച്ചവും ശരിയായ വായു സഞ്ചാരവും ലഭിക്കണമെന്നുള്ള നിത അംബാനിയുടെ നിർബന്ധമാണ് ഇതിനുപിന്നിൽ എന്നാണ് പറയപ്പെടുന്നത്. 26 നിലയിലെ സെക്യൂരിറ്റി വളരെ കർശനമായിട്ടുള്ളതാണ് എന്നും പറയുന്നുണ്ട്. മഗ്നിട്യൂട് 8 വരെയുള്ള ഭൂകമ്പത്തെ വരെ  ചെറുക്കാൻ സാധിക്കുന്ന തരത്തിലാണ് ഈ വീടിന്റെ നിർമ്മാണം നടന്നിരിക്കുന്നത്.

അന്‍പതു പേര്‍ക്ക് ഇരിക്കാവുന്ന തീയറ്റര്‍,സ്നോ റൂം,ഒരു ക്ഷേത്രം, ഹെൽത്ത് സ്പാ മൂന്നു നീന്തൽ കുളങ്ങൾ തുടങ്ങിയവയും ഇവിടെ ഉണ്ട്. യോഗ ഡാൻസ് സ്റ്റുഡിയോകൾ എന്നിവയും ഈ ഒരു വീടിനെ മനോഹരമാക്കുന്നുണ്ട്. ആകർഷകമായ ഹാങ്ങിങ് ഗാർഡനും ഈ വീട്ടിൽ ഉണ്ടെന്നാണ് പറയുന്നത്.

ഏറ്റവും മുകളില്‍ നിന്നുള്ള ആറു നിലകള്‍ ആണ് പൂര്‍ണമായും വീടിന്റെ ആവശ്യങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ആറു നിലകളില്‍ പകാര്‍ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നു. Perkins & Will and Hirsch Bedner Associates ആണ് ഈ വീടിന്റെ ഡിസൈനിങ്ങും നിര്‍മ്മാണവും നടത്തിയിരിക്കുന്നത്. മുംബയിലെ Altamount Road ല്‍ ഉള്ള  Cumballa Hilല്‍ ലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ഒരുമാസം ഈ വീട് നോക്കുന്നതിനും മറ്റ് കാര്യങ്ങള്‍ക്കുമായി ഏകദേശം 2.5 കോടി രൂപ ചെലവ് വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

https://www.instagram.com/p/BkkzaZCldMd

ADVERTISEMENTS
Previous articleപണം കുറഞ്ഞപ്പോൾ നയൻ‌താരയെ ഉപേക്ഷിച്ചു?- നയൻസും പ്രഭുദേവയും തമ്മിലുള്ള പ്രണയത്തിൽ സംഭവിച്ചത്
Next articleസുരേഷ് ഗോപിയോട് പ്രണയം തോന്നിയിട്ട് പറയാനും ആയില്ല – സംഭവം പറഞ്ഞു മീനാക്ഷി രവീന്ദ്രന്‍