കോമഡിയിൽ മോഹൻലാലും മമ്മൂട്ടിയും തമ്മിലുള്ള പ്രധാന വ്യത്യാസം ഇതാണ് – മുകേഷ് പറഞ്ഞത്

336

മോഹൻലാൽ സിനിമയിലെ കോമഡി രംഗങ്ങൾ എപ്പോഴും പ്രേക്ഷകരെ രസിപ്പിച്ചിട്ടുണ്ട്. എന്നാൽ, മമ്മൂട്ടിയും കോമഡി രംഗങ്ങളിൽ തിളങ്ങിയിട്ടുണ്ട്.കോമഡി ചെയ്യുന്നതിൽ ഇപ്പോഴും മികച്ചു നിന്നിട്ടുള്ളത് മോഹൻലാൽ തന്നെയാണ്. നിരവധി മോഹൻലാൽ സിനിമകൾ കോമഡി പ്രാധാന്യമാക്കി ഒരുക്കി ഹിറ്റുകൾ നേടിയ നിരവധി സംവിധായകരുണ്ട്. മമ്മൂട്ടി അടുത്ത കാലത്തായിട്ടാണ് കുറച്ചു കൂടി കോമഡിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്.

കോമഡി ചെയ്യുന്നത് മാത്രമല്ല കോമഡി ആസ്വദിക്കുന്ന കാര്യത്തിലും ഇരുവരും വ്യത്യസ്തരാണ് എന്ന് പറയുകയാണ് ഇരു താരങ്ങളുടെയും അടുത്ത സുഹൃത്തും പ്രമുഖ നടനുമായ മുകേഷ് . ഈ രണ്ട് സൂപ്പർസ്റ്റാറുകളുടെയും കോമഡി ആസ്വദിക്കുന്ന രീതിയിലെ വ്യത്യാസത്തെക്കുറിച്ച് നടൻ മുകേഷ് പങ്കുവെച്ച ഒരു രസകരമായ അനുഭവം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

ADVERTISEMENTS

ഒരു അഭിമുഖത്തിൽ മുകേഷ് പറഞ്ഞത്, മമ്മൂട്ടിയോട് നമ്മൾക്ക് ഒരു തമാശ ഒരു ദിവസം അഞ്ച് തവണ പറഞ്ഞാലും അദ്ദേഹം അത് ഓർമ്മിക്കില്ലെന്നാണ്. നമ്മൾ പറയുന്ന തമാശ കേട്ട് അദ്ദേഹം ആസ്വോദിച്ചു പൊട്ടിച്ചിരിക്കും, പക്ഷേ അടുത്ത നിമിഷം അദ്ദേഹം അത് മറന്നുപോകും. പിന്നെ അതെ കോമഡി ഒരു അഞ്ചു മിനിട്ടു കഴിഞ്ഞു പോയി പറഞ്ഞാലും മമ്മൂട്ടി അത് ഓർക്കില്ല അപ്പോൾ കേട്ടപോലെ ഫ്രഷ് ആയി അസ്വദിക്കും അത് മനസ്സിൽ സൂക്ഷിച്ചു വെക്കാറില്ല . മനസ്സിൽ മറ്റു കാര്യങ്ങളാണ് അദ്ദേഹം ചിന്തിക്കുന്നത്. അതാണ് കാരണം.

READ NOW  പാർവതി തിരുവോത്തിന്റെ പുതിയ fb പോസ്റ്റിനു താഴേ അശ്‌ളീല കമെന്റുകളുടെ പ്രവാഹം - സംഭവം ഇങ്ങനെ

എന്നാൽ മോഹൻലാലിന്റെ കാര്യത്തിൽ ഇത് വിപരീതമാണ്. പത്ത് വർഷം മുമ്പ് പറഞ്ഞ ഒരു തമാശ പോലും അദ്ദേഹം ഓർത്ത് പറയും. നമ്മൾ മുൻപ് പറഞ്ഞ ഒരു തമാശ വീടിനും പറയാൻ നോക്കിയാൽ മോഹൻലാൽ പറയും ഡി നീ ഇത് മുൻപ് പറഞ്ഞതാണ് എന്ന്. ഓർമ്മശക്തിയുടെ കാര്യത്തിൽ മോഹൻലാൽ തന്നെ ഞെട്ടിച്ചിട്ടുണ്ടെന്നും മുകേഷ് പറഞ്ഞു.

മുകേഷും മോഹൻലാലും ഒരുമിച്ച് അഭിനയിച്ച ‘വന്ദനം’, ‘ബോയിംഗ് ബോയിംഗ്’ തുടങ്ങിയ സിനിമകളിലെ കോമഡി രംഗങ്ങൾ ഇന്നും മലയാളികളുടെ പ്രിയപ്പെട്ടതാണ്. ‘ക്രോണിക് ബാച്ചിലർ’ എന്ന സിനിമയിൽ മമ്മൂട്ടിയ്ക്കൊപ്പം അഭിനയിച്ചപ്പോൾ മുകേഷ് അവതരിപ്പിച്ച ശ്രീകുമാർ എന്ന കഥാപാത്രം പ്രേക്ഷകരെ ഏറെ രസിപ്പിച്ചിരുന്നു. ഇരു താരങ്ങൾക്കൊപ്പവും നിരവധി ചിത്രങ്ങളിൽ വളരെ പ്രധാനപ്പെട്ട വേഷങ്ങൾ ചെയ്തിട്ടുളള വ്യക്തി കൂടിയാണ് മുകേഷ് .

പക്ഷേ മോഹൻലാലുമൊത്താണ് മുകേഷ് ഏറ്റവും കൂടുതൽ കോമഡി രംഗങ്ങൾ ചെയ്തിട്ടുള്ളത്. അറബിയും ഒട്ടകവും പി മാധവൻ നായരും എന്ന ചിത്രത്തിലേയ്ക്കും കാക്കക്കുയിലിലെയും കോമഡി രംഗങ്ങൾ ഇന്നും മറക്കാനാവാത്തതാണ്.

READ NOW  "പ്രേമത്തിന് ശേഷം മലയാളത്തിൽ നിന്ന് ഒളിച്ചോടിപ്പോയതാണ് "; മനസ്സ് തുറന്ന് അനുപമ പരമേശ്വരൻ
ADVERTISEMENTS