തനിക്ക് മനോരോഗമാണെന്നു മോഹൻലാലും നെടുമുടി വേണുവും പറഞ്ഞു – തിലകൻ പണ്ട് പറഞ്ഞത് – ഒപ്പം ഹോളിവുഡ് സിനിമയെ കുറിച്ചും -വീഡിയോ കാണാം.

362

മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത അഭിനയ മുഹൂർത്തങ്ങൾ സമ്മാനിച്ച നടനാണ് തിലകൻ . തിലകൻ എന്ന അഭിനയ പ്രതിഭയേയും തന്റേടമുള്ള വ്യക്തിയെയും വീണ്ടും തലക്കെട്ടുകളിൽ നിറയ്ക്കുന്ന ഒന്നാണ് ഹേമ കമ്മിറ്റി റിപ്പോർട്ട്. ഒരിക്കൽ തിലകൻ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണെന്ന് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിലൂടെ കേരള മുഴുവനും മനസ്സിലാക്കി കൊണ്ടിരിക്കുകയാണ്. ഒരുകാലത്ത് അദ്ദേഹം നയിച്ച ഒറ്റയാൾ പോരാട്ടം സത്യത്തിൽ അന്ന് അതിന് വേണ്ട പിന്തുണ പൊതുസമൂഹത്തിൽ നിന്ന് ലഭിച്ചിരുന്നില്ല.

എന്നാൽ ഇന്ന് അദ്ദേഹം പറഞ്ഞ ഓരോ വാക്കുകളും അക്ഷരം പ്രതി ശരിയാണെന്ന് തരത്തിലാണ് സിനിമയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെ കുറിച്ചും മറ്റും പഠിക്കാനായി സർക്കാർ നിയോഗിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവന്നപ്പോൾ മനസ്സിലായത്. 2019 ൽ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് ഏകദേശം നാലു വർഷത്തോളം പൂഴ്ത്തിവെച്ചതിനുശേഷം ആണ് ഇപ്പോൾ മാധ്യമപ്രവർത്തകരുടെയും WCC യുടെയും നിരന്തര പ്രവർത്തനം കൊണ്ടും വിവരാവകാശ കമ്മീഷന്റെ ഇടപെടലുകൾ കൊണ്ടും പുറത്തെത്തിയിരിക്കുന്നത് .

ADVERTISEMENTS
   

മലയാള സിനിമയിൽ താൻ നേരിട്ട അപ്രഖ്യാപിത വിലക്കിനെ കുറിച്ചും താൻ നേരിട്ട അനുഭവങ്ങളെ കുറിച്ചും അദ്ദേഹത്തിൻറെ നിരവധി സിനിമകൾ ഇല്ലാതാക്കിയ കാര്യവും അദ്ദേഹം മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. പക്ഷേ അന്നൊന്നും അത് ആരും ഉൾക്കൊള്ളാൻ തയ്യാറായില്ല. അതുപോലെതന്നെ അദ്ദേഹത്തിന് ഹോളിവുഡിൽ വന്ന ഒരു അവസരവും ഈ കൂട്ടർ ഇടപെട്ട് മുടക്കിയ കാര്യം അന്ന് അദ്ദേഹം പറഞ്ഞിരുന്നു.

അതുകൂടാതെ ലോകോത്തര സംവിധായകൻ സ്റ്റീഫൻ സ്പിൽബെർഗ് തൻറെ ചിത്രത്തിനായി തിലകനെ കാസ്റ്റ് ചെയ്യാൻ അദ്ദേഹത്തിന്റെ വീട്ടിൽ നേരിട്ട് എത്തിയിരുന്നതായും തിലകൻ പറയുന്ന ഒരു പഴയ വീഡിയോ ഇപ്പോൾ വൈറലാകുന്നു. അതുകൂടാതെ ആ വീഡിയോയിൽ നിരന്തരം തനിക്ക് ജോലി ചെയ്യാനുള്ള അവസരം മലയാള സിനിമയിലെ ഒരു കൂട്ടർ നിഷേധിക്കുന്നു എന്ന തിലകന്റെ ആരോപണത്തിന് തിലകന് മാനസികരോഗമാണെന്ന് വരുത്തി തീർക്കാനായി മലയാള സിനിമയിലെ മുൻനിര താരങ്ങൾ ശ്രമിച്ചിരുന്നു എന്നുള്ളത് അദ്ദേഹം വ്യക്തമാക്കുന്നതും വീഡിയോയിൽ ഉണ്ട് . മോഹൻലാലും നെടുമുടി വേണവും തനിക്ക് മാനസിക രോഗം ആണെന്ന് പറഞ്ഞ കാര്യങ്ങളും അദ്ദേഹം തുറന്നു പറയുന്നുണ്ട്.

READ NOW  തന്റെ പങ്കാളിക്ക് മറ്റൊരു ബന്ധം ഉണ്ടെങ്കിൽ എനിക്ക് യാതൊരു വിഷമവുമില്ല : താൻ മറ്റു പ്രണയമുണ്ടാക്കിയപ്പോൾ അവർക്ക് വിഷമമുണ്ടായിട്ടുണ്ട് - മൈത്രേയൻ പറഞ്ഞത്.

ഒരിക്കൽ അടൂർ ഗോപാലകൃഷ്ണന്റെ ആണോ അരവിന്ദന്റെ ആണോ ഓർമ്മയില്ല കൂടെ അസിസ്റ്റൻറ് ഡയറക്ടറായിട്ട് ജോലി ചെയ്തിരുന്ന ഒരാൾ തന്നെ വിളിച്ചിട്ട് പറഞ്ഞു അദ്ദേഹത്തിന്റെ ഒപ്പം പ്രമുഖ സംവിധായകൻ സ്റ്റീഫൻ സ്പിൽബെർഗ് ഉണ്ട് താൻ അങ്ങോട്ടൊന്ന് അദ്ദേഹവുമായിട്ട് വരട്ടെ എന്ന്. അങ്ങനെ അവർ രണ്ടുപേരും തൻറെ വീട്ടിൽ വന്നിരുന്നു. തൻറെ വീട്ടിലെ ജോലിക്കാരി അവർക്ക് ഒരു ചായ ഇട്ടു നൽകിയിരുന്നു.സ്പിൽബെർഗ് ആ സമയത്തെല്ലാം തന്റെ തലയിലാണ് നോക്കുന്നത് താനെന്ന് തല മൊട്ടയടിച്ച് ഇരിക്കുകയാണ്. അദ്ദേഹം എന്നോട് ചോദിച്ച കാര്യം തലയിൽ ഈ മുടി ഒരു അര ഇഞ്ച് നീളത്തിൽ വളരാൻ എന്ത് സമയം എടുക്കും എന്നാണ്.

അന്ന് താൻ പറഞ്ഞു ഒരു നാല് അഞ്ച് മാസം എടുക്കും എന്ന്. അന്ന് തൻറെ വേലക്കാരി കൊണ്ട് കൊടുത്ത ചായ കുടിച്ചിട്ട് അദ്ദേഹം നൈസ് ടീ എന്ന് പറഞ്ഞിരുന്നു. അതിനുശേഷം അദ്ദേഹം തനിക്ക് ഷെയ്ഖ് ഹാൻഡ് നൽകിയിട്ട് പോയി പിന്നീട് തനിക്ക് പകരം അവർ പോയി വിളിച്ചത് നടൻ ഗോപകുമാറിനെയാണ്. പക്ഷേ അദ്ദേഹത്തിന് പോകാൻ ആയില്ല. എന്തുകൊണ്ടാണ് അദ്ദേഹത്തിന് പോകാൻ ആകാഞ്ഞത് എന്നുള്ളത് ഇന്നും ഒരു നിഗൂഢതയാണ് എന്നും അതിൽ ചിലരുടെ കളികൾ ഉണ്ട് എന്നതാണ് തിലകൻ പറഞ്ഞുവെക്കുന്നതു എന്നാൽ അതിനെ പറ്റി തന്റെ കയ്യിൽ തെളിവൊന്നുമില്ല എങ്കിലും ചില സൂപ്പർതാരങ്ങളുടെ ഇടപെടലുകൾ അതിൽ ഉണ്ട് എന്നുള്ള രീതിയിൽ അദ്ദേഹം പറഞ്ഞുവെക്കുന്നുണ്ട്.

READ NOW  ഭാവനയോട് വൃത്തികേട് പറഞ്ഞു ;നിർത്താൻ പറഞ്ഞിട്ടും അനുസരിച്ചില്ല - പിന്നെ ആസിഫ് അലി ചെയ്തത് - സംഭവം ഇങ്ങനെ

ആ വേഷം ചെയ്യാൻ പറ്റാത്തതിൽ അദ്ദേഹത്തിന് കടുത്ത നിരാശയുണ്ടായിരുന്നു. അത് ഗോപ കുമാറും മുൻപ് ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. വലിയ പ്രതീക്ഷയോടെ തന്നെ എടുത്തതിനു ശേഷം അവസാനനിമിഷമാണ് എന്തോ പേപ്പർ ശരിയായില്ല എന്ന കാരണം പറഞ്ഞ് ഒഴിവാക്കി. ഭയങ്കര ഡിപ്രഷൻ ആയെന്നും അദ്ദേഹം പറഞ്ഞിരുന്നു. തിലകൻ അന്ന് അതിനെ സാമ്യപ്പെടുത്തി പറഞ്ഞത് തനിക്ക് ഒരു ഹോളിവുഡ് പടം ചെയ്യാൻ പറ്റാഞ്ഞത് പോലെ എന്നാണ്. അദ്ദേഹത്തിൻറെ ഒരു ഹോളിവുഡ് പടം സിനിമ മേഖലയിലെ ചില ഇടപെട്ട് മുടക്കിയിരുന്ന കാര്യം അദ്ദേഹം ശക്തമായി തുറന്നുപറഞ്ഞ് രംഗത്തെത്തിയിരുന്നു.

തന്നെ തിരക്കി പിന്നീടും ഹോളിവുഡിൽ നിന്നും നിരവധി സിനിമ ചാൻസുകൾ വന്നിരുന്നുവെന്നും ഇപ്പോൾ ഉടനെ ഒരെണ്ണം വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു . പക്ഷേ ഒന്നിലും അദ്ദേഹത്തിന് അഭിനയിക്കാൻ കഴിഞ്ഞില്ല എന്നുള്ളതും അദ്ദേഹം കാലയവനികയ്ക്കുള്ളിൽ മറഞ്ഞു ന്നു എന്നുള്ളതും മറ്റൊരു സത്യമാണ്. വന്ന അവസരങ്ങളെല്ലാം ഇതേപോലെ സിനിമയിലെ ചില കുൽസീത ശക്തികൾ മുടക്കിയതാണ് എന്നുള്ളതിൽ യാതൊരു സംശയവും ഒരു പ്രേക്ഷകനും ഉണ്ടാകേണ്ട കാര്യവുമില്ല.

READ NOW  മമ്മൂട്ടിയോ മോഹൻലാലോ ആർക്കൊപ്പമാണ് ഫൈറ്റ് ചെയ്യാൻ ഈസി - അദ്ദേഹത്തിനൊപ്പം ഫൈറ്റ് ചെയ്യുന്നത് കഷ്ടം - നടൻ ബസന്ത് രവി പറഞ്ഞത്.

സ്റ്റീഫൻ സ്പിൽബെർഗ് കാണാൻ വരുന്നു. ഓസ്കാർ കിട്ടാൻ പോകുന്നു അങ്ങനെയുള്ള അവസരങ്ങൾ തനിക്ക് നിഷേധിക്കുന്നു കുറെ ആളുകൾ തനിക്കെതിരെയാണ് എന്നൊക്കെ ഉള്ളത് താങ്കളുടെ മാനസികനില പ്രശ്നം ആയതുകൊണ്ടാണ് എന്നുള്ള രീതിയിലുള്ള ആക്ഷേപമുണ്ട് എന്ന് അവതാരകൻ തിലകനോട് ചോദിക്കുമ്പോൾ അദ്ദേഹം പറയുന്ന മറുപടി ഇങ്ങനെയാണ്

തനിക്ക് മനോരോഗമാണ് എന്നുള്ളത് നെടുമുടി വേണു പറഞ്ഞിട്ടുണ്ട്, മോഹൻലാൽ പറഞ്ഞിട്ടുണ്ട് അമ്മയിലെ എക്സിക്യൂട്ടീവ് അംഗങ്ങൾ എല്ലാവരും പറഞ്ഞിട്ടുണ്ട്. താങ്കൾ ഈ പറഞ്ഞ ഇതേ പോലെയുള്ള സെന്റെൻസ് ആണ് അന്നവർ പറഞ്ഞത്. അതിന്റെ അർത്ഥം ഒരു ഗൂഢാലോചന ഇതിന്റെ പിന്നിലുണ്ട് എന്നാണ്തന്നെ മനോരോഗിയാണെന്ന് വരുത്തി തീർക്കുക എന്നായിരുന്നു അവരുടെ ഉദ്ദേശം. ഇവർക്കെതിരെ ഡിഫമേഷൻ കേസ് ഫയർ ചെയ്യാൻ താൻ ആലോചിക്കുന്നുണ്ട് എന്ന് തിലകൻ പറഞ്ഞിരുന്നു. നെടുമുടി വേണു തന്നെ പറ്റി അന്ന് പറഞ്ഞതിന്റെ തെളിവായി ഒരു സിഡി തന്റെ കയ്യിൽ ഇരിപ്പുണ്ടെന്ന് തിലകൻ പറയുന്നു. ഇവരെല്ലാം കൂടെ ഗൂഢാലോചന നടത്തി തിലകനെ കുറിച്ച് ഇങ്ങനെ പറയണം എന്ന് തീരുമാനമെടുത്തതിന്റെ ഫലമാണ് ഇവരെല്ലാവരും ഒന്നിച്ച് ഇതേ രീതിയിലുള്ള കാര്യങ്ങൾ വീണ്ടും വീണ്ടും ആവർത്തിച്ച് പറയുന്നത്.

Watch viral video :

സത്യം പറഞ്ഞാൽ വന്ദ്യവയോധികനായ ആ മഹാനടനോട് അന്ന് സിനിമാ മേഖലയിലുള്ള ഒരു കൂട്ടം നീചന്മാർ ചെയ്ത പ്രവർത്തിയുടെ ഫലമാണ് ഇന്ന് സിനിമ മേഖല ഒന്ന് ഒന്നാകെ അനുഭവിക്കുന്നത് എന്ന് പറയുന്നതിൽ ഒരു തെറ്റുമില്ല.

ADVERTISEMENTS